അഷ്ടമിരോഹിണി നാളിൽ ഗുരുവായൂരപ്പന് പൊന്നിൻ കിരീടം സമർപ്പിക്കും.

 അഷ്ടമിരോഹിണി നാളിൽ ഗുരുവായൂരപ്പന് പൊന്നിൻ കിരീടം സമർപ്പിക്കും. പിറന്നാൾ ദിന സമ്മാനമായി കണ്ണന് സ്വർണ്ണ കിരീടം സമർപ്പിക്കുന്നത് കോയമ്പത്തൂരിൽ സ്വർണ്ണ പണി ചെയ്യുന്ന തൃശൂർ കൈനൂർ തറവാട്ടിൽ കെ.വി.രാജേഷ് ആചാര്യയെന്ന ഭക്തനാണ്. മുത്തുകളും കല്ലുകളും ഇല്ലാതെ സ്വർണംകൊണ്ട് മാത്രം നിർമ്മിച്ച കിരീടത്തിന് 38 പവൻ തൂക്കം വരും.


ചൊവ്വാഴ്ച വൈകീട്ട് കിരീടം ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിച്ച് തന്ത്രിക്ക് കൈമാറും. അഷ്ടമി രോഹിണി ദിനമായ ബുധനാഴ്ച നിർമാല്യം ചടങ്ങിനുശേഷമാകും കിരീടം ചാർത്തുക.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍