എല്ലാംക്യാമറയിൽ പകർത്തിയിട്ടുണ്ട്''; ചോദ്യം ചെയ്യലിനിടെ മർദിച്ചെന്ന അരവിന്ദാക്ഷന്‍റെ ആരോപണം ഇഡി തള്ളി.
കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാടു കേസിൽ സിപിഎം നേതാവ് പി.ആർ. അരവിന്ദാക്ഷനെ ചോദ്യം ചെയ്യലിനിടെ മർദിച്ചുവെന്ന ആരോപണം എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് അധികൃതർ നിഷേധിച്ചു.
എല്ലാം ക്യാമറയിൽ പകർത്തുന്നുണ്ടെന്നും ഇഡി ഓഫീസിൽ പൊലീസ് എത്തിയതിൽ അതൃപ്തിയുണ്ടെന്നും ഇഡി ചൂണ്ടിക്കാട്ടി.
കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉന്നതരായ പല നേതാക്കൾക്കെതിരെയും മൊഴികളും തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണവും റെയ്ഡുകളും നടക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥരെ പരാതി നൽകി സമ്മർദത്തിലാക്കാന്‍ ശ്രമിക്കുന്നത്.
ഇഡി ഓഫീസുകളിൽ 24 ഓളം സിസിടിവികളുണ്ട്. കൂടാതെ ചോദ്യം ചെയ്യൽ വീഡിയോയിൽ റെക്കോർഡ് ചെയ്തിട്ടുള്ളതാണെന്നും ഇഡി അറിയിച്ചു.
അന്വേഷണവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ഇഡി വ്യക്തമാക്കി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG







0 അഭിപ്രായങ്ങള്‍