മലയണ്ണാൻ തേങ്ങകൾ നശിപ്പിക്കുന്നു.

മലയണ്ണാൻ തേങ്ങകൾ നശിപ്പിക്കുന്നു.

വടക്കാഞ്ചേരി നഗരസഭയിലെ മലയോര മേഖലകളിലെ തെങ്ങിൻ തോട്ടങ്ങളിൽ വ്യാപകമായി മലയണ്ണാൻ ശല്ല്യം.

നാൽപതും അമ്പതും തെങ്ങുകൾ ഉള്ളവർക്ക് പോലും കറിക്ക് അരയ്ക്കാൻ തേങ്ങ ലഭിക്കാത്ത അവസ്ഥയാണ് സംജാതമായിട്ടുള്ളത്. ഒരു തെങ്ങിൽ മലയണ്ണാൻ കയറിയാൽ ഒരേ സമയം പത്തും പന്ത്രണ്ടും കരിക്കുകൾ ആണ് കടിച്ചു നശിപ്പിക്കുന്നത്.

നിരന്തരമായി വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടും ബന്ധപ്പെട്ടവർ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണെന്ന് ചേപ്പലക്കോട് കുഴിയോട് ഭാഗത്തെ കേര കർഷകർ മാധ്യമങ്ങളോട് പറഞ്ഞു

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍