ദേശാടന പക്ഷികൾ ഞണ്ടുകളെയും ഞവനികളെയും തിന്നു തീർക്കുന്നു.

 ദേശാടന പക്ഷികൾ ഞണ്ടുകളെയും ഞവനികളെയും തിന്നു തീർക്കുന്നു.

രാസവളങ്ങളുടെയും മാരകമായ കീടനാശിനികളുടെയും അമിതമായ പ്രയോഗം മൂലം വയലേലകളിലെ ഞണ്ടുകളും ഞവനികളും മറ്റ് മിത്ര കീടങ്ങളും നാമാവശേഷമായതായിരുന്നു.

കൃഷിവകുപ്പിന്റെയും കൃഷിഭവനുകളുടെയും കടുത്ത നിയന്ത്രണത്തെ തുടർന്ന് നമ്മുടെ വയലേലകളിൽ നിന്ന് അതിരുവിട്ട രാസവളപ്രയോഗവും മാരക കീടനാശിനികളുടെ ഉപയോഗവും പിൻവലിച്ചതോടെയാണ് ഞണ്ടുകളും ഞവനികളും മറ്റുമിത്ര കീഴടങ്ങളും വീണ്ടും  വയലുകളിൽ കണ്ടു തുടങ്ങിയത്.

എന്നാൽ ചില ഇനം ദേശാടന പക്ഷികളുടെ വരവോടെ ഞണ്ടുകളുടെയും  ഞവനികളുടെയും വംശങ്ങൾ തന്നെ കുറ്റിയറ്റ് പോകും എന്ന ആശങ്കയിലാണ് പ്രകൃതി നിരീക്ഷകർ.

കൂട്ടത്തോടെ വയലുകളിൽ എത്തുന്ന ഇത്തരം പക്ഷികൾ അവയുടെ നീണ്ട ബലമുള്ള കൊക്കുകൾ ഉപയോഗിച്ച് മാളത്തിൽ ഒളിച്ചിരിക്കുന്ന ഞണ്ടുകളെയും ഞവനികളെയും  പിടിച്ചു തിന്നുന്നത് സ്ഥിരം കാഴ്ചയാണ് .

വയലുകളിൽ സഞ്ചരിക്കുന്ന നാടൻ ഇനത്തിൽ പെട്ട കൊക്കുകൾ ഒരിക്കലും ഞണ്ടുകളെയും ഞവനികളെയും വംശത്തോടെ തിന്ന് തീർക്കാറില്ല എന്നാണ് പ്രകൃതി നിരീക്ഷകർ പറയുന്നത്.





എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍