വടക്കാഞ്ചേരി സൗഹൃദം സെൻ്റർ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. പ്രശസ്ത സിനി സീരിയൽ നടി സി. രമാദേവി ഉദ്ഘാടനം ചെയ്തു. സെൻറർ ഡയറക്റ്റർ പ്രൊഫ. പുന്നക്കൽ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.ഡി. നീലകണ്ഠൻ, പി. വി. രാമൻ, ചന്ദ്രപ്രകാശ് ഇടമന, ഉണ്ണിക്കൃഷ്ണൻ വിരുപ്പാക്ക, ഡേവീസ് കണ്ണമ്പുഴ, എന്നിവർ പ്രസംഗിച്ചു. കുറ്റിപ്പുഴ രവി സൗഹൃദം മാസികയുടെ ഓണപ്പതിപ്പ് പ്രകാശനം ചെയ്തു. ഗാനരചയിതാവ് സി. രാമചന്ദ്രമേനോൻ ആദ്യപ്രതി ഏറ്റുവാങ്ങി. ഗാനഭൂഷണം ബിന്ദു ഭാസ്വരി, ദേവിക റാണി, ഉഷ രാമചന്ദ്രൻ ,സി. ആർ. രാധാകൃഷ്ണൻ, പി. ജി. പുതുരുത്തി, ജോൺസൺ കുന്നംപിള്ളി, ചന്ദ്രികാമ്മ കുമ്പളങ്ങാട്, ഭാനുമതി ഉണ്ണിക്കൃഷ്ണൻ, നീതു മോഹൻ, കമലം പനങ്ങാട്ടുകര, ബാലഗോപാൽ ചാണയിൽ ,എന്നിവർ ഓണപ്പാട്ടും ഓണക്കവിതകളും അവതരിപ്പിച്ചു. ദേവകി ചെമ്പുക്കാട്ടിൻ്റെ നേതൃത്വത്തിൽ കൈകൊട്ടിക്കളിയും നടത്തി. കൺവീനർ ടി. എൻ. നമ്പീശൻ സ്വാഗതവും കെ. എസ്. മോഹൻദാസ് നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


0 അഭിപ്രായങ്ങള്‍