മുണ്ടത്തിക്കോട് സ്നേഹക്കൂടാരം, യൂണിവേഴ്സിറ്റി ലയൻസ് ക്ലബ് എന്നിവ സംയുക്തമയിനടത്തിയ ഓണാഘോഷം സമാപിച്ചു. സമ്മേളനത്തിൽ പാതിരിക്കോട്ടുകാവ് ക്ഷേത്ര സമിതി സെക്രട്ടറി രാജു മാരാത്ത് അധ്യക്ഷത വഹിച്ചു, കാലത്ത് മുതൽ കസേരകളി, സ്പൂൺ റൈസ് കുപ്പിയിൽ വെള്ളം നിറക്കൽ, കലാപരിപാടികൾ എന്നിവയിൽ മത്സരം നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. മാവേലിയും പുലികളും മേളവും അകമ്പടി നയിച്ച ഹൊഷയാത്ര വർണ്ണാഭമായി.
ഉച്ചക്ക് വിഭവസമ്രുദ്ധമായ ഓണ സദ്യയും നടന്നുലയൻസ്ക്ലബ് പ്രസിഡന്റ് എ സുരേന്ദ്രൻ മുഖ്യ അഥിതി ആയി. കവയിത്രി ഇ എസ് സുമതിക്കുട്ടി, പൂരകമ്മിറ്റി പ്രസിഡന്റ് കെ ചന്ദ്രദാസ്, ടിജോ ജോസ്, രാജശ്രീ സുഗുണൻ പ്രസംഗിച്ചു സുധി പന്തക്കൽ സ്വാഗതവും, രഞ്ജിത്ത് കളരിക്കൽ നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർ മാരായ പി ബി ബജിത, കെ എ ശ്രീദേവി, വിനീത സുജിത്ത്, കെ എ അനിൽകുമാർ, രാമൻകുട്ടി കുന്നത്ത് എന്നിവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍