ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ ഒന്നു മുതൽ 6 മാസത്തേക്കുള്ള മേൽശാന്തിയെ ഇന്നു തീരുമാനിക്കും. 47 അപേക്ഷകരിൽ 45 പേർക്ക് കൂടിക്കാഴ്ചയ്ക്കു കത്തയച്ചിട്ടുണ്ട്. രാവിലെ 9 ന് കൂടിക്കാഴ്ച ആരംഭിക്കും.
പൂജയിലും ചടങ്ങുകളിലുമുള്ള പ്രാവീണ്യം പരിശോധിച്ചു തന്ത്രി യോഗ്യരായവരുടെ പട്ടിക നൽകും. ഉച്ചപൂജ കഴിഞ്ഞാൽ ശ്രീകോവിലിനു നേരെ മുന്നിൽ നമസ്കാര മണ്ഡപത്തിൽ വച്ച് ഇവരുടെ പേരുകൾ വെള്ളിക്കുടത്തിൽ നിക്ഷേപിച്ചു ഭക്തരുടെ സാന്നിധ്യത്തിൽ മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരി നറുക്കെടുപ്പു നടത്തും
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍