1198 കർക്കടകം 17
തിരുവോണം / പ്രതിപദം
2023 ആഗസ്റ്റ് 2, ബുധൻ
ഇന്ന്;
. മള്ളിയൂർ സമാധി
്്്്്്്്്്്്്്്
. World Breastfeeding Week
. [ Tue Aug 1st - Mon Aug 7th ]
* മാസിഡോണിയ: റിപ്പബ്ലിക് ഡേ !
* റഷ്യ: പാരാട്രൂപ്പേഴ്സ് ഡേ !
* അസർബൈജാൻ: അസർബൈജാനി
സിനിമാ ദിനം !
* കോസ്റ്റ റിക്ക :ഔവർ ലേഡി ഓഫ്
എയ്ജൽസ് ഡേ !
USA;
National Ice Cream Sandwich Day
National Coloring Book Day
ഇന്നത്തെ മൊഴിമുത്ത്*
്്്്്്്്്്്്്്്്്്്്്്്
* വിശ്വാസങ്ങളുടെ സാഹോദര്യം ഇന്ത്യയെപ്പോലെ മറ്റെവിടെയും കാണുകയില്ലെന്നതില്‍ നാം അഭിമാനം കൊണ്ടിരുന്നു. വിവിധ വര്‍ഗങ്ങളുടെ മാത്രമല്ല മതങ്ങളുടെയും ദര്‍ശനങ്ങളുടെയും സംഗമഭൂമി കൂടിയായിരുന്നൂ ഭാരതം.*
[ - പി കുഞ്ഞിരാമന്‍ നായര്‍ ]
***************************
പ്രശസ്ത കവയിത്രിയും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഭാര്യയും ആയ വിജയലക്ഷ്മിയുടെയും (1960),
അദ്ധ്യാപകൻ, ഭാഷാശാസ്ത്രജ്ഞൻ, വൈയാകരണൻ എന്നീ നിലകളിൽ പ്രശസ്തനായ പ്രൊഫ. ടി. ബി. വേണുഗോപാലപണിക്കരുടെയും (1945),
മനുഷ്യൻ സമൂഹം, സംസ്കാരം, ചരിത്രം. പ്രകൃതി എന്നീ അനുഭവങ്ങളുടെ സൂക്ഷ്മതലങ്ങളെ സമന്വയിക്കുന്ന സാന്ദ്രവും സംക്ഷിപ്തവുമായ വാങ്മയശില്പങ്ങളുടെ രചയിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന കവിയും പ്രവാസിയുടെ മൊഴികള്‍(1993), പെയിന്‍ കില്ലര്‍ (2006), ഉച്ചിര (2022), അമ്മയുടെ ഓർമ്മപ്പുസ്തകം, അമ്മക്കടൽ, (അവരുടെ രാവുകൾ ഉത്തമഗീതം, ഭൂമിജന്മം, മരായണം, ഗൃഹബുദ്ധൻ കിളിപ്പാട്ട് തുടങ്ങിയ 42 കവിതകൾ) തുടങ്ങിയ കൃതികളുടെ രചയിതാവും ഹൈസ്കൂള്‍ അദ്ധ്യാപകനുമായ മാധവൻ പുറച്ചേരിയുടേയും (1965),
മലയാളം, തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്ന ഒരു അഭിനേത്രിയും മോഡലും ആയ നതാഷ അനിൽ ദോഷി എന്ന നതാഷയുടെയും (1993),
പഞ്ചാബിലെ കേന്ദ്ര സർവ്വകലാശാലയുടെ വൈസ് ചാൻസിലറും രാഷ്ട്രീയ നേതാവും എഴുത്തുകാരനും കൃഷിവാണിജ്യ ശാസ്ത്രജ്ഞനുമായ സർദാറ സിങ് ജോഹെലിന്റെയും (1928) ജന്മദിനം
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
***ഹരിയാനയും കത്തുന്നു ; മസ്ജിദിന് തീയിട്ടു , ഇമാമിനെ വെടിവച്ചുകൊന്നു
ഹരിയാനയിലെ നൂഹിലും സമീപപ്രദേശങ്ങളിലും വർഗീയ സംഘർഷം പടരുന്നു. ഡൽഹിക്ക് സമീപം ഗുരുഗ്രാമിൽ തിങ്കളാഴ്‌ച രാത്രി അക്രമികൾ പള്ളി കത്തിച്ചു. പള്ളി ഇമാം വെടിയേറ്റ് മരിച്ചു. രണ്ടു ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. മരിച്ചവരിൽ രണ്ട് ഹോംഗാർഡും ഉൾപ്പെടും. അക്രമസംഭവങ്ങളിൽ നിരവധി പൊലീസുകാരടക്കം നൂറിലേറെ പേർക്ക് പരിക്കുണ്ട്. മരണസംഖ്യ ഉയർന്നേക്കും.
***ഓങ് സാൻ സൂ ചിയ്ക്ക് മാപ്പു നൽകിയതായി മ്യാൻമറിലെ പട്ടാള ഭരണകൂടം; മോചിപ്പിച്ചേക്കുമെന്ന് വാർത്ത.
ബുദ്ധമത ആഘോഷങ്ങളുടെ ഭാഗമായി 7000 തടവുകാർക്ക് പൊതുമാപ്പു നൽകുന്നതിന്റെ ഭാഗമായാണ് സൂ ചിയ്ക്കും മാപ്പു നൽകുന്നതെന്നാണ് മ്യാൻമർ മാധ്യമങ്ങൾ അറിയിച്ചത്.
സൂ ചിയുടെ കൂട്ടാളിയും സൂ ചിയുടെ ഭരണ സമയത്ത് രാജ്യത്തിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച വിൻ മിന്റിനും മാപ്പു നൽകുമെന്നും പട്ടാള ഭരണകൂടം അറിയിച്ചു. 2021 ഫെബ്രുവരി 1നു പട്ടാളഅട്ടിമറി നടന്ന ദിവസം മുതൽ സൂ ചി ഏകാന്തതടവിലാണ്. 1991ലെ നൊബേൽ ജേതാവായ സൂ ചിക്കെതിരെ അഴിമതി, രാജ്യദ്രോഹം അടക്കം 18 കേസുകളാണു പട്ടാളഭരണകൂടം ചുമത്തിയിരുന്നത്.
***ഡിജിറ്റൽ സയൻസ് പാർക്ക് രാജ്യത്തിനു മാതൃക: മുഖ്യമന്ത്രി പിണറായി വിജയൻ
ഇന്ത്യയിൽ ആദ്യമായി ടെക്നോപാർക്ക് സ്ഥാപിച്ചും ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചും രാജ്യത്തിനു മാതൃകയായ കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം കുറിച്ചും മാതൃകയാകുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മംഗലപുരത്ത് ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
പ്രാദേശികം
***************
***വക്കം പുരുഷോത്ത്മനു വിട !
ഇന്ന് രാവിലെ10.30ന് വക്കം കടയവിളാകത്തെ വീട്ടുവളപ്പിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.
***ഷംസീറിന്റെ പരാമർശം: ഇന്ന് വിശ്വാസ സംരക്ഷണ ദിനാചരണം !
നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഗണപതിയെ സംബന്ധിച്ച് നടത്തിയ പരാമർശം പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചും ഈശ്വരവിശ്വാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായും ബുധനാഴ്ച വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാൻ എൻ. എസ്. എസ്. ആഹ്വാനം ചെയ്തു. ഇതിന്റെ പേരിൽ പ്രകോപനപരവും മതവിദ്വേഷജനകവുമായ ഒരു നടപടിയും ഉണ്ടാകരുതെന്നും നിർദേശിച്ചു.
സ്പീക്കർ പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്നും അല്ലാത്തപക്ഷം സർക്കാർ നടപടി ഉണ്ടാകണമെന്നും സുകുമാരൻ നായർ ആവശ്യപ്പെട്ടു.
***അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിനൊരുങ്ങി പൊലീസ്
ഓരോ സ്റ്റേഷന്‍ പരിധിയിലുമുള്ളവരുടെ കണക്കെടുക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്ത്കുമാര്‍ നിര്‍ദേശം നല്‍കി. പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാനായി പ്രത്യേക പെര്‍ഫോമ തയ്യാറാക്കും. ക്യാമ്പുകളില്‍ പൊലീസ് നേരിട്ടെത്തിയും വിവരം ശേഖരിക്കും.
***അതിഥി തൊഴിലാളികള്‍ക്കായി നിയമ നിര്‍മ്മാണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി.
കേന്ദ്ര കുടിയേറ്റ നിയമത്തിലെ വ്യവസ്ഥകള്‍ തൊടാതെയായിരിക്കും നിയമ നിര്‍മ്മാണം. കൃത്യമായ കണക്കുകള്‍ ശേഖരിക്കുന്നതില്‍ ഇപ്പോഴും തടസ്സങ്ങളുണ്ട്. ഓണത്തിന് മുമ്പ് അതിഥി ആപ്പ് പ്രവര്‍ത്തനം തുടങ്ങും. ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ഓരോ തൊഴിലാളിയുടെയും വിവരങ്ങള്‍ ശേഖരിക്കും. ഏതു സംസ്ഥാനത്തു നിന്നാണോ വരുന്നത് അവിടെത്തെ പൊലിസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ലേബര്‍ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കും. വ്യവസ്ഥകള്‍ നിര്‍ബന്ധമാക്കുമ്പോള്‍ തൊഴിലാളികളുടെ വരവ് കുറയ്കാന്‍ കഴിയും.
***ഡി.വൈ.എഫ്.ഐ. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖന് നേരെ കടുത്ത നടപടിയുമായി സി.പി.എം. ജില്ലാ കമ്മിറ്റി.
സംഘടനാഭാരവാഹിയുടെ പരാതിക്ക് വിധേയനായ വൈശാഖനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും മാറ്റാന്‍ സി.പി.എം. ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. തീരുമാനം അനുമതിക്കായി സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിച്ചു. ഇതോടെ വൈശാഖന്‍ ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്ന് മാറ്റപ്പെടും. കൊടകര സി.പി.എം. ഏരിയാകമ്മിറ്റി അംഗത്വവും നഷ്ടമാകും. സംഘടനയിലെ ഒരു വനിതാഭാരവാഹി വൈശാഖനെതിരേ പരാതി നല്‍കിയിരുന്നു.
***പുരാവസ്‌തു തട്ടിപ്പുകേസ്: സുധാകരന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ അഞ്ചാംപ്രതി
മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പുകേസുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ കെ സുധാകരന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ എബിൻ എബ്രഹാമിനെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകി. യൂത്ത് കോൺഗ്രസ് നേതാവ് എബിൻ എബ്രഹാമിനെ അഞ്ചാം പ്രതിയാക്കിയാണ് എറണാകുളം എസിജെഎം കോടതിയിൽ റിപ്പോട്ട് സമർപ്പിച്ചത്. ഇയാളെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷക സംഘം.
***ദുരിതാശ്വാസനിധി വിനിയോഗം: ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ വിധി ശരിവച്ച് ഹൈക്കോടതി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്‌തെന്ന പരാതി ലോകായുക്ത ഫുൾബെഞ്ചിന് വിട്ട രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിന് എതിരായ ഹർജി ഹൈക്കോടതി തള്ളി. ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ശരിവച്ച് ചീഫ് ജസ്‌റ്റിസ് ആശിഷ് ജെ ദേശായി, ജസ്‌റ്റിസ് വി ജി അരുൺ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.
***കേന്ദ്ര നികുതി വിഹിതം: ഏറ്റവും നഷ്‌ടം നേരിടുന്നത് കേരളമടക്കം ഏഴ് സംസ്ഥാനങ്ങൾ
കേരളമടക്കം ഏഴുസംസ്ഥാനങ്ങളുടെ കേന്ദ്ര നികുതി വഹിതം വൻ തോതിൽ വെട്ടിക്കുറച്ചുവെന്ന് സമ്മതിച്ച് കേന്ദ്ര ധനമന്ത്രാലയം. 2018–20-19ൽ മൊത്തം കേന്ദ്ര നികുതി വരുമാനത്തിന്റെ 2.5 ശതമാനം കേരളത്തിന് ലഭിച്ചിരുന്നെങ്കിൽ 2022-23 ആയപ്പോഴേക്കും അത് 1.93 ശതമാനമായി കൂപ്പുകുത്തിയെന്ന് ജോൺ ബ്രിട്ടാസിന് രാജ്യസഭയിൽ നൽകിയ മറുപടി വ്യക്തമാക്കുന്നു. കേന്ദ്ര നികുതി വഹിതത്തിൽ ഏറ്റവും അധികം നഷ്‌ടം നേരിടുന്ന രണ്ടുസംസ്ഥാനങ്ങളിൽ ഒരെണ്ണവും കേരളമാണ്.
***തിരുവമ്പാടി എസ്ഐ ജോസഫ് മാത്യു അന്തരിച്ചു
കോടഞ്ചേരി; തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജോസഫ് മാത്യു (54) അന്തരിച്ചു. സംസ്കാരം ബുധൻ വൈകിട്ട് നാലിന് കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളി സെമിത്തേരിയിൽ. അച്ഛൻ: വെള്ളയ്ക്കകൂടിയിൽ പരേതനായ മത്തായി. അമ്മ: ഏലിക്കുട്ടി. സഹോദരങ്ങൾ: ജോർജ്, ഏലി (കുഞ്ഞുമോൾ), ലൂസി, മേരിക്കുട്ടി (മോളി), ജെസി (കോടഞ്ചേരി പൊലീസ് സ്റ്റേഷൻ).
***അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് ഡേ കെയർ, ക്രഷ് സംവിധാനമൊരുക്കും: മന്ത്രി പി രാജീവ്
അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സുരക്ഷയുടെ ഭാഗമായി ആലുവ, പെരുമ്പാവൂർ മേഖലകളിലെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഡേ കെയർ, ക്രഷ് സംവിധാനമൊരുക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ആലുവയിൽ അഞ്ചു വയസുകാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് കൂടുതൽ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി എറണാകുളം കളക്ടറേറ്റിൽ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ചു ചേർന്ന പ്രത്യേക യോഗത്തിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്
***ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ് ഡ്രൈവ്: ഒറ്റ ദിവസം 4463 പരിശോധന
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഫോസ്‌കോസ് (FOSCOS) ലൈസൻസ് ഡ്രൈവിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് 4463 പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 929 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടികൾ സ്വീകരിച്ചു. പരിശോധനയിൽ 458 സ്ഥാപനങ്ങൾ ലൈസൻസിന് പകരം രജിസ്‌ട്രേഷൻ എടുത്ത് പ്രവർത്തിക്കുന്നതായി കണ്ടതിനാൽ അവർക്ക് ലൈസൻസ് എടുക്കുന്നതിനു വേണ്ടി നോട്ടീസ് നൽകി. 112 സ്‌ക്വാഡുകളാണ് ലൈസൻസ് പരിശോധനയ്ക്ക് സജ്ജമാക്കിയിരിക്കുന്നത്.
ദേശീയം
**************
***കലാപം തുടരുന്ന മണിപ്പുരിൽ ഭരണഘടനാ സംവിധാനങ്ങൾ സമ്പൂർണ പരാജയം ; സുപ്രീം കോടതി
‘‘ക്രമസമാധാനം മുഴുവനായും തകർന്നു. പൊലീസ് അന്വേഷണം പരിതാപകരം. അക്രമസംഭവങ്ങൾ നടന്ന് മൂന്നു മാസം പിന്നിട്ടിട്ടും ഫലപ്രദമായ നടപടിയില്ല. 6000ൽ അധികം കേസ് എടുത്തിട്ടും അറസ്റ്റ് ഒന്നോ രണ്ടോ കേസിൽ മാത്രം. നിർണായകമൊഴികൾ രേഖപ്പെടുത്തുന്നതിലും വലിയ കാലതാമസമുണ്ടായി’’ ചീഫ്‌ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാണിച്ചു. മണിപ്പുർ ഡിജിപി വെള്ളിയാഴ്‌ച പകൽ രണ്ടിന് നേരിട്ട് ഹാജരായി ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
***ആഴക്കടൽ മത്സ്യബന്ധനം: രാജ്യാന്തര കരാറുകൾ പാലിച്ചേതീരുവെന്ന് കേന്ദ്രമന്ത്രി
ആഴക്കടൽ മീൻപിടിത്തവുമായി ബന്ധപ്പെട്ട ദേശീയ രാജ്യാന്തര കരാറുകൾ പാലിച്ചുമാത്രമേ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ കഴിയൂ എന്ന് ലോക്‌സഭയിൽ എ എം ആരിഫിന് മന്ത്രി പുരുഷോത്തം രൂപാല മറുപടി നൽകി.
***പെട്രോളിയം ഉൽപ്പന്നങ്ങളുടെ പ്രത്യേക തീരുവ കൂട്ടി
ജനങ്ങൾക്കുമേൽ കടുത്ത ഭാരം അടിച്ചേൽപ്പിച്ച് കേന്ദ്ര സർക്കാർ. അസംസ്‌കൃത എണ്ണയുടെ അധിക പ്രത്യേക തീരുവ ടണ്ണിന് 1600 രൂപയിൽനിന്ന് 4250 രൂപയായി വർദ്ധിപ്പിച്ചു. ഡീസൽ ലിറ്ററിന് ഒരു രൂപ പ്രത്യേക അധിക തീരുവയും ചുമത്തി. രാജ്യത്ത് ഇന്ധനവില ക്രമാതീതമായി ഉയർന്നുനിൽക്കുമ്പോഴാണ് കേന്ദ്ര നടപടി. ഇതിനായി ജൂലൈ 31ന് പ്രത്യേക വിജ്ഞാപനം ഇറക്കി.
***അവിശ്വാസപ്രമേയം എട്ടിന് ചർച്ചയ്ക്കെടുക്കും
രാജ്യത്തിന്റെ മാനം കെടുത്തിയ മണിപ്പുർ വംശീയ കലാപത്തിന്റെ പശ്‌ചാത്തലത്തിൽ മോദി സർക്കാരിനെതിരായി നൽകിയ അവിശ്വാസ പ്രമേയം എട്ടിന് ലോക്‌സഭ പരിഗണിക്കും. എട്ട്, ഒമ്പത് തീയതികളിലെ ചർച്ചയ്ക്കുശേഷം 10ന് പ്രമേയം വോട്ടിനിടാൻ കാര്യോപദേശകസമിതി യോഗത്തിൽ ധാരണയായി. അവിശ്വാസപ്രമേയത്തിനു നോട്ടീസ് ലഭിച്ചശേഷവും നിയമനിർമാണങ്ങളുമായി സർക്കാർ മുന്നോട്ടുപോകുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം കാര്യോപദേശക സമിതിയോഗം ബഹിഷ്‌കരിച്ചു.
അന്തർദേശീയം
*******************
***മനുഷ്യക്കടത്തിനെതിരായ പ്രവര്‍ത്തനത്തില്‍ ബഹ്റൈൻ മുൻനിര രാജ്യങ്ങളുടെ പട്ടികയിൽ
മനുഷ്യാവകാശസംരക്ഷണ മേഖലയിലും മനുഷ്യക്കടത്തിനെതിരായിട്ടുള്ള പ്രവര്‍ത്തനത്തിലും ബഹ്റൈൻ മുൻപന്തിയിലാണെന്ന് വിദേശകാര്യ മന്ത്രി ഡോ.അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അല്‍ സയാനി. അന്തഃരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് നല്‍കിയ പ്രത്യേക പ്രസ്താവനയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
മനുഷ്യക്കടത്തിനെതിരായ യു.എൻ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മുഴുവൻ പദ്ധതികളോടും സഹകരിച്ചാണ് ബഹ്റൈൻ പ്രവര്‍ത്തിക്കുന്നത്. മനുഷ്യനെ ആദരിക്കാനും അവന്‍റെ അവകാശങ്ങള്‍ വകവെച്ച് കൊടുക്കാനും ബഹ്റൈൻ ഭരണഘടന നിര്‍ദ്ദേശിക്കുന്നു. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങളും കരാറുകളും പാലിക്കുന്നതില്‍ രാജ്യം മുൻപന്തിയിലാണ്.
***ഭക്ഷണം പഴങ്ങളും പച്ചക്കറികളും മാത്രം; പോഷകാഹാരക്കുറവ് മൂലം വീഗൻ ഫുഡ് ഇൻഫ്ലുവൻസർ മരിച്ചു
പോഷകാഹാരക്കുറവ് മൂലം വീഗൻ ഫുഡ് ഇൻഫ്ലുവൻസറായ റഷ്യൻ പൗര സന്ന സാംസോനോവ മരിച്ചെന്ന് റിപ്പോർട്ട്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 39തുകാരി മരണപ്പെട്ടത്.
ഭക്ഷണത്തിനായി പഴങ്ങളും പച്ചക്കറികളും മാത്രം ശീലമാക്കുന്ന 'റോ വീഗൻ' ഭക്ഷണരീതിയാണ് വർഷങ്ങളായി ഇവർ ശീലിച്ചിരുന്നത്. സന്ന ഡി ആർട്ട് എന്ന ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് റോ വീഗൻ ഭക്ഷണക്രമത്തെക്കുറിച്ച് ഇവർ പങ്കുവച്ചിരുന്നത്. ജൂലൈ 21നാണ് മരിച്ചതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
കായികം
************
***വനിതാ ഫുട്‌ബോൾ ലോകകപ്പിൽ "സെവനപ്പ് '; വിയറ്റ്‌നാമിനെ ഏഴു ഗോളിന് തകർത്ത് നെതർലൻഡ്‌സ് നോക്കൗട്ടിൽ
വിയറ്റ്നാമിനെ ഗോൾമഴയിൽ മുക്കി നെതർലൻഡ്‌സ് വനിതാ ഫുട്ബോൾ ലോകകപ്പ് പ്രീക്വാർട്ടറിൽ കടന്നു. എതിരില്ലാത്ത ഏഴു ഗോളുകൾക്കായിരുന്നു നെതർലൻഡ്‌സിന്റെ ജയം. മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ടു ജയവും ഒരു സമനിലയുമടക്കം ഏഴു പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് നെതർലൻഡ്‌സ് നോക്കൗട്ടിൽ കടന്നത്.
ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി നിലവിലെ ജേതാക്കളായ അമേരിക്കയും പ്രീക്വാർട്ടറിൽ കടന്നു. അവസാന മത്സരത്തിൽ ചാമ്പ്യന്മാരായ അമേരിക്കയെ പോർച്ചുഗൽ ഗോൾരഹിത സമനിലയിൽ പിടിച്ചുകെട്ടുകയായിരുന്നു.
***വനിതാ ഫുട്ബോൾ ലോകകപ്പ്: നാലടിച്ച് ഓസ്‌ട്രേലിയ
ക്യാനഡയെ നാല് ഗോളിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ വനിതാ ഫുട്ബോൾ ലോകകപ്പ് പ്രീ ക്വാർട്ടറിൽ. ലോകകപ്പിലെ ഏറ്റവും മികച്ച ജയമാണ് ആതിഥേയർ നേടിയത്. ഗ്രൂപ്പ് ബിയിൽനിന്ന് ഒന്നാംസ്ഥാനക്കാരായാണ് മുന്നേറ്റം. റിപ്പബ്ലിക് ഓഫ് അയർലൻഡുമായി ഗോളടിക്കാതെ പിരിഞ്ഞ നൈജീരിയ രണ്ടാംസ്ഥാനക്കാരായി മുന്നേറി. ക്യാനഡയും അയർലൻഡും പുറത്തായി.
വാണിജ്യം
************
***ആഗസ്റ്റിലെ ആദ്യദിനത്തില്‍ തിളങ്ങി,
സ്വര്‍ണവില വര്‍ദ്ധിച്ചു.
ദിവസങ്ങളായി ഒരു പവന്‍ സ്വര്‍ണത്തിന് 44000ത്തിന് മുകളിലാണ് വില. ആഗസ്റ്റ് മാസത്തിലെ ആദ്യ ദിനത്തില്‍ തന്നെ വില വര്‍ദ്ധിച്ചത് ഉപഭോക്താക്കളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറയാനുള്ള വിപണി സാഹചര്യം ഒരുങ്ങിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം കേരളത്തിലും പ്രകടമാകുമെന്ന് പ്രതീക്ഷിക്കുന്നു.
***പോക്കോ എഫ്1 ഉപയോഗിക്കുന്നവർക്ക് പോക്കോ എക്സ്3 പ്രോ 7,000 രൂപ കിഴിവിൽ സ്വന്തമാക്കാം
പോക്കോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ പോക്കോ എക്സ്3 പ്രോ കഴിഞ്ഞ മാസം അവസാനമാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ നൽകുന്ന പോക്കോയുടെ ഈ ഡിവൈസിന് 18,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ലോഞ്ച് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ഈ ഡിവൈസിന് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് കമ്പനി.
ഇന്നത്തെ സ്മരണ !
**********************
മള്ളിയൂർ ശങ്കരൻനമ്പൂതിരി മ. (1921-2011)
വി. ദക്ഷിണാമൂർത്തി മ. (1919-2013)
റഹ് മാൻ വാടാനപ്പള്ളി മ. (1945-2011)
രാം കിങ്കർ മ. (1906-1980)
ജഹാംഗീർ സബാവാല മ. (1922-2011)
ഗ്രഹാം ബെൽ മ. (1847-1922)
എച്ച് ഇ ഹിൻറ്റൺ മ. (1912-1977)
ഭാരതി കെ. ഉദയഭാനു ജ. (1913 -1983)
സി എൽ ആൻറ്റണി ജ. (1913-1979)
കിളിമാനൂർ രമാകാന്തൻ ജ. (1938-2009)
പ്രഫുല്ല ചന്ദ്ര റായ് ജ. (1861-1944)
പിംഗളി വെങ്കയ്യ ജ. (1876-1963)
വി സി ശുക്ല ജ. (1926-2013)
ജാക്ക് വാർണർ ജ. (1892 -1978)
ഷിമോൺ പെരെസ് ജ. (1923-2016).
പീറ്റർ ഓറ്റൂൾ ജ. (1932 -2013 )
ചരിത്രത്തിൽ ഇന്ന്…
**********************
1790 - അമേരിക്കയിൽ ആദ്യമായി ജനസംഖ്യാകണക്കെടുപ്പ് നടന്നു.
1858 - ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയിൽ നിന്ന് ഇന്ത്യയുടെ ഭരണം ബ്രിട്ടിഷ് രാജ്ഞി നേരിട്ട് ഏറ്റെടുത്തു.
1865 - ലൂയിസ് കരോൾ Alice Adventure in Wonderland പ്രസിദ്ധീകരിച്ചു.
1870 - ലോകത്തിലെ ആദ്യ ഭൂഗർഭ റെയിൽവേ ലണ്ടനിൽ തുടങ്ങി.
1934 - അഡോൾഫ് ഹിറ്റ്‌ലർ ജർമ്മനിയുടെ ചാൻസലറായി.
1990 - ഇറാഖ് സേന കുവൈത്ത് കീഴടക്കി.
1996 - അറ്റ്ലാന്റാ ഒളിമ്പിക്സിൽ ലിയാൻഡർ പെയ്സ് ടെന്നിസിൽ വെങ്കല മെഡൽ നേടി.
1998 - അഞ്ചു വർഷം നീണ്ട രണ്ടാം കോംഗോ യുദ്ധം തുടങ്ങി.
2005 - എയർ ഫ്രാൻസ് ഫ്ലൈറ്റ് 358 ടൊറന്റോ പിയേഴ്സൺ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങുകയും റൺവേയിൽ നിന്ന് ഓടുകയും ചെയ്തു.
2010 - കേരള സർക്കാരിന്റെ ആശ്വാസ കിരണം പദ്ധതി തുടങ്ങി.
2014 - ചൈനയിലെ ജിയാങ്‌സുവിലെ കുൻഷാനിലെ ഫാക്ടറി സ്‌ഫോടനത്തിൽ 146 പേർ കൊല്ലപ്പെടുകയും 114-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG











0 അഭിപ്രായങ്ങള്‍