ചെറുതുരുത്തി പുതുശ്ശേരി ചെറുളിയിൽ മുസ്തഫയുടെ മകൻ ഇസ്മയിൽ (15) ആണ് മുങ്ങി മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. സ്ക്കൂൾ കഴിഞ്ഞ് വന്നതിന് ശേഷം നീന്തൽ പഠിക്കുന്നതിനായി പഞ്ചായത്ത് കുളത്തിൽ ഇറങ്ങിയപ്പോഴാണ് ഇസ്മായിൽ വെള്ളത്തിൽ മുങ്ങി താഴ്ന്നത്. പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് ഷൊർണ്ണൂരിൽ നിന്നും അഗ്നിരക്ഷാസേന എത്തി കുട്ടിയെ പുറത്തെടുത്തു. ശേഷം പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെറുതുരുത്തി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഇസ്മയിൽ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍