1198 കർക്കടകം 18
അവിട്ടം / ദ്വിതീയ
2023 ആഗസ്റ്റ് 3,വ്യാഴം
ഇന്ന് ;
ദേശീയ ഹൃദയംമാറ്റിവെയ്ക്കൽ ദിനം !
***********
. [National Heart Transplantation Day; ഇന്ത്യയിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഡൽഹിയിൽ ഡോ. പി വേണുഗോപാലിന്റെ നേതൃത്വത്തിൽ നടന്നു. ]
ചിന്മയാനന്ദ സമാധി ദിനം !
**********
[ആത്മീയം, വിദ്യാഭ്യാസം, ജീവകാരുണ്യം എന്നീ രംഗങ്ങളില്‍ മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചിന്മയ ഫൌണ്ടേഷന്റെ സ്ഥാപകൻ സ്വാമി ചിന്മയാനന്ദയുടെ സമാധി ദിനം! ]
* ഇക്വറ്റോറിയൽ ഗിനിയ-: സൈനിക ദിനം !
* കെന്റക്കി-: തണ്ണിമത്തൻ ദിനം !
* വെനിസ്വേല-: നാഷണൽ ഗാർഡ് ഡേ !
*നിഗർ-: സ്വാതന്ത്ര്യ ദിനം!
[ ഈ ദിനം ഓരോ നിഗരീയനും ഒരു ചെടി നട്ടു ആർബർ ദിനമായി കൊണ്ടാടുന്നു.]
Cloves Syndrome Awareness Day !
*********
[ Cloves Syndrome, a disorder that causes overgrowth and often vascular issues.]
തണ്ണിമത്തൻ ദിനം !
********
(Watermelon Day)
*India Pale Ale Day
* Clean Your Floors Day
* National Georgia Day
* National Grab Some Nuts Day
ഇന്നത്തെ മൊഴിമുത്ത്
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
"എല്ലാവരും അവരുടെ അഹന്തയുടെ തടവറയിൽ ഉറങ്ങിടുമ്പോൾ, ഇന്ദ്രിയങ്ങളെല്ലാം നിദ്രയിൽ ആഴ്ന്നിടുമ്പോൾ, ധ്യാനത്തിൽ മുന്നിലേക്ക് നിഗൂഢമായ പ്രകാശം തെളിയുമ്പോൾ ഇരുട്ടിൽ വൃന്ദാവനത്തിലെ നീലശ്യാമള വർണ്ണൻ ജനിക്കുന്നു."
. [- സ്വാമി ചിന്മയാനന്ദ ]
**********
മലയാള സിനിമയിലെ മുൻനിരയിലെ ചലച്ചിത്രനടനും, തിരക്കഥാകൃത്തുമായ അനൂപ് ഗംഗാധരൻ എന്ന അനൂപ് മേനോന്റെയും (1977),
തെർ മാക്സ് കമ്പനിയുടെ മുൻ ചെയർപേഴ്സനും മുൻ രാജ്യസഭ അംഗവും സാമൂഹിക പ്രവർത്തകയുമായ അനു ആഗയുടെയും( 1942),
പല പ്രാവശ്യം ഇൻറ്റർ നാഷണൽ ഡാൻസ് മ്യൂസിക്കി അവാർഡ് കിട്ടിയിട്ടുള്ള പാക്കിസ്താനി- അമേരിക്കൻ ഗായികയും- ഗാനരചയിതാവുമായ നാദിയ അലിയുടെയും (1980),
അന്താരാഷ്ട്ര ബോഡിബിൽഡർ ആയ അമേരിക്കക്കാരൻ ജെയ് കട്ലറിന്റെയും (1973),
ഒരു അമേരിക്കൻ മുൻ ഫുട്ബോൾ ക്വാർട്ടർബാക്കായ തോമസ് എഡ്വേർഡ് പാട്രിക് ബ്രാഡി ജൂനിയറിൻ്റേയും (1977),
എൻബിസി പരമ്പരയായ ദി വെസ്റ്റ് വിംഗിൽ (1999-2006) യുഎസ് പ്രസിഡന്റ് ജോസിയ ബാർട്ട്‌ലെറ്റ് എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ഷീൻ അറിയപ്പെടുന്ന, ആറ് പതിറ്റാണ്ട് നീണ്ട കരിയറിൽ മൂന്ന് എമ്മി അവാർഡുകൾ , ഗോൾഡൻ ഗ്ലോബ് അവാർഡ് , നാല് സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡ് എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച
മാർട്ടിൻ ഷീൻ എന്നറിയപ്പെടുന്ന റാമോൺ അന്റോണിയോ ജെറാർഡോ എസ്റ്റെവസിൻ്റെയും (1940) ജന്മദിനം !
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
*ഹരിയാനയിൽ സംഘർഷം തുടരുന്നു;
മരണം ആറായി
ഹരിയാനയിലെ നൂഹിലും സമീപ പ്രദേശങ്ങളിലും വർഗീയ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി ബുധനാഴ്‌ച മരിച്ചു. പരിക്കേറ്റ നിരവധി പേർ ഹരിയാനയിലെയും ഡൽഹിയിലെയും വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുകയാണ്. ചൊവ്വാഴ്‌ച രാത്രിയും ഗുരുഗ്രാമിൽ ഒരു വിഭാഗത്തിന്റെ കടകൾ തെരഞ്ഞുപിടിച്ചുകത്തിച്ചു. ബുധനാഴ്‌ച പകൽ കാര്യമായ അക്രമസംഭവങ്ങളുണ്ടായില്ലെങ്കിലും നൂഹിലും ഗുരുഗ്രാമിലും സംഘർഷസ്ഥിതി തുടരുകയണ്. കലാപത്തിൽ പ്രതിഷേധിച്ച് ഡൽഹിയിൽ പലയിടത്തും വിഎച്ച്‌പി സംഘടിപ്പിച്ച പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘർഷസാഹചര്യം സൃഷ്ടിച്ചു
*എല്ലാ ബ്ലോക്കുകളിലും ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറി.
ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന കാർസാപ്പിന്റെ (കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്‌ട്രാറ്റജിക് ആക്ഷൻ പ്ലാൻ) അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഇത്തരം ബ്ലോക് ലെവൽ എഎംആർ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനും, ഊർജിതപ്പെടുത്തുന്നതിനും വേണ്ടി ഉടൻ സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കും. ഇത്തരത്തിൽ കേരളത്തിലെ എല്ലാ ആശുപത്രികളെയും ആന്റിബയോട്ടിക് സ്‌മാർട്ട് ആശുപത്രികളാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി യോഗത്തിൽ വ്യക്തമാക്കി.
*അപകീർത്തിക്കേസ്: ഖേദം പ്രകടിപ്പില്ലെന്ന് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ
എല്ലാ കള്ളൻമാർക്കും മോദിയെന്ന് പേര് വന്നതെങ്ങനെയെന്ന പ്രസ്‌താവനയുടെ പേരിൽ ഖേദം പ്രകടിപ്പിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. സുപ്രീംകോടതിയിൽ സമർപ്പിച്ച പുതിയ സത്യവാങ്‌മൂലത്തിലാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്. ഈ കേസിൽ സൂറത്തിലെ വിചാരണക്കോടതി രാഹുലിനെ രണ്ടുവർഷം തടവിന് ശിക്ഷിച്ചിരുന്നു. കുറ്റക്കാരനാണെന്ന വിധിയും തടവും സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതിയും തള്ളി. ഇതേതുടർന്ന്, രാഹുൽ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഈ അപ്പീലിലാണ് അദ്ദേഹം പുതിയ സത്യവാങ്ങ്‌മൂലം സമർപ്പിച്ചിട്ടുള്ളത്.
പ്രാദേശികം
*****
*ഭരണഘടനാപരമായ കാര്യമാണ് പറഞ്ഞത്; ഒരു മതവിശ്വാസിയേയും വേദനിപ്പിക്കുന്ന ഒന്നും പറഞ്ഞിട്ടില്ല: എ എൻ ഷംസീർ
ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന കാര്യം മാത്രമാണ് പറഞ്ഞത്. സയന്റിഫിക് ടെമ്പർ (ശാസ്ത്രബോധം) പ്രമോട്ട് ചെയ്യണമെന്ന് ഭരണഘടന തന്നെ പറയുന്നുണ്ട്. ഭരണഘടനാ പദവി വഹിക്കുന്ന ആളെന്ന നിലയിൽ അത് പറയാൻ തനിക്ക് അവകാശമുണ്ട്. ശാസ്ത്രീയമായ കാര്യം മാത്രമാണ് പറഞ്ഞതെന്നും ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
*എ എൻ ഷംസീർ മാപ്പ് പറയേണ്ട കാര്യമില്ല; വിശ്വാസത്തിന്റെ പേരിൽ ആരും കുതിരകയറാൻ വരേണ്ട : എം വി ഗോവിന്ദൻ
സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസംഗം വ്യാഖ്യാനിച്ച് ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രതവേണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മണിപ്പുരും ഹരിയാനയും ഗുജറാത്തുംപോലെ കലാപമുണ്ടാക്കാനുള്ള തീവ്രശ്രമമുണ്ട്. ഫാസിസ്‌റ്റ് രീതിയായ കലാപം എവിടെയും സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
*ഷംസീർ മാപ്പു പറഞ്ഞേ തീരൂ,
അറിയേണ്ടത് സർക്കാർ നിലപാട്;
എൻ.എസ്.എസ്
ഷംസീർ വിഷയത്തിലെ നിലവിലെ പ്രതികരണങ്ങൾ വിശ്വാസികളുടെ വേദനക്ക് പരിഹാരമല്ലെന്നും സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും അല്ലെങ്കിൽ മറ്റ് മാർഗങ്ങൾ സ്വീകരിക്കേണ്ടിവരുമെന്നുമുള്ള മുന്നറിയിപ്പുമായി എൻ.എസ്.എസ്. ജന. സെക്രട്ടറി ജി. സുകുമാരൻ നായർ വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
* ഗണപതിക്കെതിരായ പരാമർശം; എസ്‌എൻഡിപി ഹൈന്ദവ വിഭാഗത്തിന് ഒപ്പമെന്ന് തുഷാർ വെള്ളാപ്പള്ളി
ഇക്കാര്യത്തിൽ ഉണ്ടാകുന്ന പ്രതിഷേധം സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. പെരുന്നയില്‍ എന്‍.എസ്.എസ്. ആസ്ഥാനത്ത് ജി. സുകുമാരന്‍ നായരെ സന്ദര്‍ശിച്ച ശേഷമായിരുന്നു തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം.
*ലഹരിക്കെതിരായ നടപടികൾക്ക് യുവ ജനപ്രതിനിധികൾ നേതൃത്വം നൽകണം : മുഖ്യമന്ത്രി
മയക്കുമരുന്ന് മാഫിയകളെ ഇല്ലാതാക്കാനുള്ള നടപടികൾക്ക് യുവാക്കളായ ജനപ്രതിനിധികൾ നേതൃത്വം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളെ ലക്ഷ്യംവയ്‌ക്കുന്ന ഇത്തരം സംഘങ്ങളെ ഇല്ലാതാക്കാൻ കൂട്ടായ പരിശ്രമം വേണം. കേരള യൂത്ത് ലീഡർഷിപ് അക്കാദമി (കൈല)യും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷനും (കില) ചേർന്ന് യുവജനപ്രതിനിധികൾക്ക് നടത്തിയ പരിശീലനം "യുവശക്തി'യുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
* വന്ദനയ്ക്ക് മരണാനന്തര ബഹുമതിയായി എംബിബിഎസ് സർട്ടിഫിക്കറ്റ്
ഈ ബിരുദദാനച്ചടങ്ങിന് അവളില്ല. ഹൃദയം നുറങ്ങുന്ന വേദനയോടെ മകളുടെ എംബിബിഎസ് ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയ അമ്മയുടെ കണ്ണിൽനിന്നും ഓർമകൾ വാർന്നൊഴുകി. ദുഃഖം ഉള്ളിലൊതുക്കി അച്ഛൻ നിർവികാരനായി നിന്നു. കേരള ആരോഗ്യ ശാസ്‌ത്ര സർവകലാശാലയുടെ ബിരുദദാന ചടങ്ങിന് എത്തിയവരുടെ നെഞ്ചിൽ വിങ്ങുന്ന വേദനയായി ഡോ. വന്ദനദാസിന്റെ ചിരിക്കുന്ന മുഖം തെളിഞ്ഞു.
*പുരാവസ്‌തു തട്ടിപ്പിലെ വഞ്ചനക്കേസ് ; എബിനെ എട്ടിന് ചോദ്യം ചെയ്യും ; ഐജി ലക്ഷ്‌മണിന് വീണ്ടും നോട്ടീസ്
മോൻസൺ മാവുങ്കൽ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനും യൂത്ത് കോൺഗ്രസ് നേതാവുമായ എബിൻ എബ്രഹാം, ഐജി ജി ലക്ഷ്‌മൺ എന്നിവർ ക്രൈംബ്രാഞ്ചിനുമുന്നിൽ ചോദ്യംചെയ്യലിന് ഹാജരാകണം. കേസിലെ അഞ്ചാംപ്രതി എബിനോട് എട്ടിനും മൂന്നാംപ്രതി ലക്ഷ്‌മണിനോട് 11നും ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. പോക്‌സോ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മോൻസൺ മാവുങ്കലിനെ കൂടാതെ കെ സുധാകരൻ, മുൻ ഡിഐജി എസ് സുരേന്ദ്രൻ എന്നിവരാണ് മറ്റു പ്രതികൾ.
*കേരള അഗ്രോ ബിസിനസ് കമ്പനിയിലൂടെ (കാബ്‌കോ) ഊർജ്ജിതമായ കാർഷിക വിപണന സംവിധാനം ഒരുക്കും: മന്ത്രി പി പ്രസാദ്
കേരളത്തിൽ കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനവിനും സംസ്‌കരണത്തിനും ഊന്നൽ നൽകുന്നതിനായി അഗ്രി പാർക്കുകളും ഫ്രൂട്ട് പാർക്കുകളും സ്ഥാപിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കമ്പനി രൂപീകരിക്കുന്നതിലൂടെ സാധ്യമാകുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു.
*സംസ്ഥാനത്തെ 3 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
അതിൽ 2 ആശുപത്രികൾക്ക് പുതുതായി എൻക്യുഎഎസ് അംഗീകാരവും ഒരു ആശുപത്രിക്ക് പുനരംഗീകാരവുമാണ് ലഭിച്ചത്. പത്തനംതിട്ട എഫ്എച്ച്‌സി കോയിപ്പുറം 82% സ്‌കോറും, കോഴിക്കോട് എഫ്എച്ച്‌സി കക്കോടി 94% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. വയനാട് എഫ്എച്ച്‌സി പൂതാടി 90% സ്‌കോർ നേടി പുനരംഗീകാരം നേടി. ഇതോടെ സംസ്ഥാനത്തെ 166 ആശുപത്രികൾക്ക് പുതുതായി എൻക്യുഎഎസ് അംഗീകാരവും 66 ആശുപത്രികൾക്ക് പുനരംഗീകാരവും നേടിയെടുക്കാനായതെന്ന് മന്ത്രി വ്യക്തമാക്കി.
*കെഎഎല്ലിൽനിന്ന് ആറു മാസത്തിനകം ഇലക്ട്രിക് സ്‌കൂട്ടർ: മന്ത്രി പി രാജീവ്
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽ ലിമിറ്റഡിന്റെ(കെഎഎൽ) നേതൃത്വത്തിൽ ആറു മാസത്തിനകം ഇലക്ട്രിക് സ്‌കൂട്ടറുകൾ നിരത്തിലിറക്കുമെന്നു വ്യവസായ മന്ത്രി പി രാജീവ്. കെഎഎൽ, മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഹന നിർമാണക്കമ്പനി ലോഡ്‌സ് മാർക് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് മട്ടന്നൂർ കിൻഫ്ര പാർക്കിൽ ആരംഭിക്കുന്ന ഇലക്ട്രിക് ടൂവീലർ നിർമാണ യൂണിറ്റിന്റെ കരാർ ഒപ്പുവയ്ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
*നെല്ല് സംഭരണം: കർഷക രജിസ്‌ട്രേഷൻ ആരംഭിച്ചു
സപ്ലൈകോ വഴി നടപ്പിലാക്കപ്പെടുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2023 -24 ഒന്നാംവിള സീസണിലെ ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ ആരംഭിച്ചു. കർഷകർ സപ്ലൈകോയുടെ നെല്ല് സംഭരണ ഓൺലൈൻ വെബ് പോർട്ടൽ ആയ വെബ്സൈറ്റ് സന്ദർശിച്ച് കർഷക രജിസ്‌ട്രേഷൻ നടത്തണം.
ദേശീയം
*****
*ഓൾ ഇന്ത്യ ഇൻഷുറൻസ് പെൻഷനേഴ്‌സ് അസോസിയേഷൻ പ്രതിനിധികൾ കേന്ദ്രമന്ത്രിയെ സന്ദർശിച്ച് നിവേദനം നൽകി
ഓൾ ഇന്ത്യ ഇൻഷുറൻസ് പെൻഷനേഴ്‌സ് അസോസിയേഷൻ പ്രതിനിധി സംഘം കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനെ സന്ദർശിച്ച് നിവേദനം നൽകി. ജോൺ ബ്രിട്ടാസ് എം പിയും ഒപ്പമുണ്ടായിരുന്നു. സന്ദർശനത്തിൽ എൽഐസി യിലെയും പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനികളിലെയും കുടുംബ പെൻഷൻ വർദ്ധിപ്പിക്കേണ്ട കാര്യങ്ങൾ അവതരിപ്പിക്കുകയും നിവേദനം നൽകുകയും ചെയ്തു.
*മണിപ്പുർ കലാപം:രാഷ്ട്രപതി ഇടപെടണമെന്ന് പ്രതിപക്ഷ സഖ്യം 'ഇന്ത്യ'
ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യ പ്രതിനിധികൾ രാഷ്ട്രപതിയുമായി കൂടിക്കാഴ്‌ച നടത്തി. മണിപ്പുരിലെ ദുരന്തബാധിത സ്ഥലങ്ങൾ സന്ദർശിച്ച 21 പ്രതിപക്ഷ എംപിമാരുൾപ്പെടെ 31 എംപിമാരാണ് സംഘത്തിലുണ്ടായിരുന്നത്.
*കുനോ ദേശീയോദ്യാനത്തിലെ ഒരു ചീറ്റ കൂടി ചത്തു
മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിച്ച ഒരു ചീറ്റകൂടി ചത്തു. ധാത്രി എന്ന പെൺചീറ്റയാണ് ബുധനാഴ്ച രാവിലെ ചത്തത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ കുനോയിൽ ചത്ത ചീറ്റകൾ ഒമ്പതെണ്ണമായി.
*ഒഡിഷ ട്രെയിൻ ദുരന്തം: 29 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞില്ല
ഒഡിഷ ട്രെയിൻ അപകടം നടന്ന് രണ്ടുമാസം പിന്നിട്ടിട്ടും 29 പേരുടെ മൃതദേഹം തിരിച്ചറിയാനാകാതെ കിടക്കുന്നു. ഇതുവരെ 113 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയതായും 29 മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ടെന്നും ഭുവനേശ്വറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അറിയിച്ചു.
*തിരുപ്പതി ലഡുവിൽ ഇനി നന്ദിനി നെയ്യില്ല
തിരുപ്പതിക്ഷേത്രത്തിലെ പ്രശസ്തമായ ലഡു ഉണ്ടാക്കാന്‍ ഇനി മുതല്‍ ‘നന്ദിനി’ നെയ്യ് ഉപയോഗിക്കില്ല. കർണാടക മിൽക്ക് ഫെഡറേഷന്റെ ‘നന്ദിനി’ ബ്രാന്‍ഡ് നെയ്യാണ് അരനൂറ്റാണ്ടോളമായി ക്ഷേത്രത്തിലെ ലഡ്ഡു ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നത്.
‘നന്ദിനി’ നെയ്യ് വില കൂട്ടിയതോടെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലേലം വിളിച്ച കമ്പനിയുടെ നെയ് ഉപയോഗിക്കാന്‍ തീരുമാനിച്ചതായി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
***350 യുവാക്കള്‍ക്ക് തോക്ക് പരിശീലനം നല്‍കി ബജ്റംഗദള്‍
തീവ്രഹിന്ദുത്വവാദ സംഘടനയായ രാഷ്ട്രീയ ബജ്‌റംഗദൾ അസമിലെ സ്കൂളില്‍ 350 ചെറുപ്പക്കാര്‍ക്ക് ആയുധ പരിശീലനം നൽകുന്ന വീഡിയോ പുറത്ത്. ഗുവാഹത്തിയിൽനിന്ന് 100 കിലോമീറ്റർ അകലെ ദരാംഗ് ജില്ലയിലെ മോർനോയ് ഗ്രാമത്തിലാണ് ജൂലൈ 24നും 30നും ഇടയിൽ ആയുധപരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്.
അന്തർദേശീയം
*******
*വൊയേജർ 2ന്റെ സിഗ്‌നൽ ലഭിച്ചു തുടങ്ങി
സന്ദേശത്തിലെ പിഴവുകാരണം താൽകാലികമായി നാസക്ക് നിയന്ത്രണം നഷ്‌ടമായ വൊയേജർ 2 പേടകത്തിൽ നിന്ന് സിഗ്നൽ ലഭിച്ചുതുടങ്ങി. ബഹിരാകാശത്ത് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ മനുഷ്യനിർമിത വസ്തുവായ വൊയേജർ 2 പേടകത്തിന്റെ നിയന്ത്രണം രണ്ടാഴ്‌ച മുമ്പാണ് നഷ്‌ടമായത്. നിലവിൽ ഭൂമിയിൽനിന്ന് 1990 കോടി കിലോമീറ്റർ അകലെയാണ് വൊയേജർ -2. സൗരയൂഥബാഹ്യ ഗ്രഹങ്ങളെക്കുറിച്ച് പഠിക്കുകയാണ് പേടകത്തിന്റെ ലക്ഷ്യം. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് നാസ
*ചാവേറാക്രമണം: പാകിസ്ഥാനിൽ മരണം 56 ആയി
പെഷാവർ, പാകിസ്ഥാനിൽ സുന്നി രാഷ്ട്രീയ സംഘടനയായ ജാമിയത് ഉലെമ ഇസ്ലാം ഫസൽ പ്രകടനത്തിനുനേരെ ഞായറാഴ്ചയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ മരണം 56 ആയി. ഇതിൽ 23 കുട്ടികളും ഉൾപ്പെടുന്നു. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. റാലിയുടെ മധ്യത്തിലേക്ക് സ്‌ഫോടകവസ്തുക്കൾ നിറച്ച ജാക്കറ്റ് ധരിച്ചെത്തിയ അക്രമി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു.
*ഓങ് സാൻ സൂചിക്ക് ശിക്ഷയിൽ ഇളവ്
മ്യാന്മറിൽ പുറത്താക്കപ്പെട്ട നേതാവ് ഓങ് സാൻ സൂചിക്ക് ശിക്ഷാ ഇളവ് നൽകി സൈനിക കോടതി. അഞ്ചു കേസിലാണ് ഇളവ്. എന്നാൽ, മറ്റ് കേസുകളിലായി 27 വർഷം തടവ് ബാക്കിയുണ്ട്. ബുദ്ധമതാഘോഷത്തിന്റെ ഭാഗമായാണ് ശിക്ഷ ഇളവ് ലഭിച്ചത്.
അട്ടിമറിയിലൂടെ പുറത്താക്കിയശേഷം നിരവധി കേസുകളാണ് സൂചിക്കുമേൽ സൈനിക ചുമത്തിയത്. ഇതിൽ 19 കേസിലായി 33 വർഷം തടവ് വിധിച്ചിരുന്നു. അതിനിടെ, രാജ്യത്തെ അടിയന്തരാവസ്ഥ ആറുമാസത്തേക്കുകൂടി നീട്ടിയുള്ള സൈനികഭരണത്തിന്റെ പ്രഖ്യാപനത്തെ അമേരിക്ക വിമർശിച്ചു. 2021 ഫെബ്രുവരി ഒന്നിലെ അട്ടിമറിക്കു പിന്നാലെ പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അടിയന്തരാവസ്ഥ പലതവണയായി നീട്ടിക്കൊണ്ടുപോകുകയാണ്.
കായികം
****
* ബ്രസീൽ ലോക കപ്പിൽനിന്ന് പുറത്ത് ജമെെക്ക പ്രീ ക്വാർട്ടറിൽ
ജമൈക്കയുടെ പ്രതിരോധക്കോട്ടയിൽ ബ്രസീലിന് ജീവൻ നഷ്ടമായി. വമ്പൻമാരുമായെത്തിയ ബ്രസീലിനെ ജമൈക്ക തളച്ചു (0–-0). വനിതാ ഫുട്‌ബോൾ ലോകകപ്പിൽ പ്രീ ക്വാർട്ടറിൽ കടന്ന് ജമൈക്ക ചരിത്രംകുറിച്ചപ്പോൾ ബ്രസീൽ ഗ്രൂപ്പുഘട്ടത്തിൽ അവസാനിച്ചു. 28 വർഷത്തിനിടെ ആദ്യമായാണ് ബ്രസീൽ നോക്കൗട്ട് കാണാതെ പുറത്താകുന്നത്. പ്രീ ക്വാർട്ടറിൽ കടക്കുന്ന ആദ്യ കരീബിയൻ രാജ്യമാണ് ജമൈക്ക.
*വീണ്ടും ലോറെൻ, ഇംഗ്ലണ്ട് ഇരമ്പി
ലോറെൻ ജയിംസിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം ഇംഗ്ലണ്ടിനെ വനിതാ ഫുട്‌ബോൾ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് ആധികാരികമായി നയിച്ചു. ഗ്രൂപ്പ് ഡിയിൽ ചൈനയെ 6-1ന് തകർത്ത് ഒന്നാംസ്ഥാനക്കാരായാണ് മുന്നേറ്റം. മറ്റൊരു കളിയിൽ ഹെയ്‌തിയെ 2-0ന് മറികടന്ന് ഡെൻമാർക്കും നോക്കൗട്ടിലെത്തി. ചൈനയും ഹെയ്‌തിയും പുറത്തായി.
വാണിജ്യം
****
*സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ആഭരണം വാങ്ങുന്നവര്‍ക്ക് പ്രതീക്ഷ, ഇന്നലത്തെ വില നിലവാരം
വരും ദിവസങ്ങളിലും വില കുറയാന്‍ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. രാജ്യാന്തര ഘടകങ്ങളാണ് വിലയിടിവിന് ഇടയാക്കുന്നത്. അതേസമയം, രൂപയുടെ മൂല്യം ഇടിയുന്നത് ഒരു തിരിച്ചടിയാണ്.
*ബുധനാഴ്ച്ച ഇന്ത്യൻ ഓഹരി വിപണികളിൽ വൻ ഇടിവ്.
ആഗോള വിപണികളിൽ നിന്നുള്ള ദുർബലമായ സൂചനകളാണ് ഇന്ത്യൻ വിപണികളെ തളർത്തിയത്. ആഗോള റേറ്റിങ് ഏജൻസിയായ ഫിച്ച്, യുഎസിന്റെ റേറ്റിങ് AAA യിൽ നിന്ന് AA+ നിലവാരത്തിലേക്ക് താഴ്ത്തിയത് ലോകമാകെയുള്ള സൂചികകളെ നെഗറ്റീവായി സ്വാധീനിച്ചു.
കഴിഞ്ഞ മാസം വിദേശ നിക്ഷേപകരുടെ വർദ്ധിച്ച പങ്കാളിത്തം ഇന്ത്യൻ വിപണി സൂചികകളെ സർവ്വകാല ഉയരങ്ങളിലാണ് എത്തിച്ചത്.
ഇന്നത്തെ സ്മരണ !!!
********
വി. രാമകൃഷ്ണപിള്ള മ. (1913-1971)
സ്വാമി ചിന്മയാനന്ദ മ. (1916-1993)
ആർ. രാമചന്ദ്രൻ മ. (1923-2005)
കാവാലം വിശ്വനാഥക്കുറുപ്പ് മ. (1829-2006)
മിഷേൽ അഡൻസൺ മ. (1727-1806)
ജോർജ് ഇന്നസ് മ. (1825 -1894)
എഡ്വേർഡ് ടിച്ച്നർ മ. (1867-1927)
സൈനബുൽ ഗസ്സാലി മ. (1917- 2005)
അലക്സാണ്ടർ സോൾഷെനിറ്റ്സിൻ മ. (1918 -2008)
ശേഷഗിരി പ്രഭു ജ. (1855 -1924)
എൻ.കെ. ദാമോദരൻ ജ. (1909 -1996)
ഡോ. എസ്. പിനകപാണി ജ. (1913-2013)
മൈഥിലി ശരൺ ഗുപ്ത ജ. 1885-1964)
പി.ഡി. ജെയിംസ് ജ. (1920-2014)
ഉത്‌പൽ കുമാർ ബസു ജ. (1939 -2015),
ആർച്ച്ഡേൽ വിൽസൻ ജ. (1803-1874)
ഓഹി കാർച്യേ ബഹ്സണ് [Henri Cartier-Bresson] ജ. (1908-2004)
ചരിത്രത്തിൽ ഇന്ന്…
*********
1492 - ക്രിസ്റ്റഫർ കൊളംബസ് സ്പെയിനിലെ Palos de la Frontera യിൽനിന്ന് യാത്ര തിരിക്കുന്നു.
1858 - ഇംഗ്ലീഷ് പര്യവേഷകനായിരുന്ന ജോൺസ് സ്പെക് നൈൽ നദിയുടെ ഉത്ഭവസ്ഥാനമായ വിക്ടോറിയ തടാകം കണ്ടെത്തി.
1914 - ഒന്നാം ലോകമഹായുദ്ധം: ജർമനി ഫ്രാൻസിനോട് യുദ്ധം പ്രഖ്യാപിക്കുന്നു.
1934 - അഡോൾഫ് ഹിറ്റ്ലർ പ്രസിഡന്റ്, ചാൻസലർ എന്നീ സ്ഥാനങ്ങൾ ഫ്യൂ:റർഎ ന്ന ഒറ്റ സ്ഥാനത്തിൽ ലയിപ്പിച്ചുകൊണ്ട് ജർമനിയുടെ പരമാധികാരിയായി സ്ഥാനമേൽക്കുന്നു.
1949 - അമേരിക്കയിൽ NBA (National Basketball Association) സ്ഥാപിക്കപ്പെട്ടു.
1958 - അമേരിക്കൻ ആണവ അന്തർവാഹിനി യു.എസ്.എസ്. നോട്ടിലസ് ആർട്ടിക്ക് മഞ്ഞുപാളികൾക്കടിയിലൂടെ സഞ്ചരിക്കുന്നു.
1960 - നൈജർ ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിക്കുന്നു.
1994 - ഇന്ത്യയിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഡൽഹിയിൽ ഡോ. പി വേണുഗോപാലിന്റെ നേതൃത്വത്തിൽ നടന്നു.
2016 - ജി.എസ്.ടി ബിൽ രാജ്യസഭ പാസാക്കി.
2018 - കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഷിയ പള്ളിക്ക് നേരെ നടന്ന ചാവേർ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെടുകയും 80 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2020 - അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അമേരിക്കൻ ബഹിരാകാശ സഞ്ചാരികളായ ഡഗ് ഹർലി, ബോബ് ബെൻകൻ എന്നിവരുമായി സ്പേസ് എക്‌സ് കമ്പനിയുടെ ക്രൂഡ്രാഗൺ പേടകം ഭൂമിയിലേക്ക് മടങ്ങിയെത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG











0 അഭിപ്രായങ്ങള്‍