ജി. എസ്. ടി. അന്തർ സംസ്ഥാന നികുതി വെട്ടിപ്പ് 2 പേർ അറസ്റ്റിൽ

കേരള കർണാടക സംസ്ഥാന ജി.എസ്. ടി വകുപ്പുകളുടെ ഇന്റലിജൻസ് വിഭാഗം സംയുക്ത പരിശോധനയിൽ  അടയ്ക്ക വ്യാപാരത്തിന്റെ മറവിൽ വ്യാജ ഇൻവോയ്‌സുകൾ തയ്യാറാക്കി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ രണ്ട് പ്രധാന കണ്ണികളെ അറസ്റ്റ് ചെയ്തു. കേരള സ്വദേശികളായ കാട്ടുങ്കൽ അലിയാർ അഷറഫ് (48 വയസ്സ് ), ഷൗക്കത്ത് ( 54 വയസ്സ് ) എന്നിവരെയാണ് ഇന്റലിജൻസ് വിഭാഗങ്ങളുടെ പരിശോധനയിൽ കണ്ണൂർ, ആലപ്പുഴ എന്നീ ജില്ലകളിൽ നിന്നും അറസ്റ്റ് ചെയ്തത്.  തട്ടിപ്പ് സംഘങ്ങളെക്കുറിച്ച് പല നിർണായക തെളിവുകൾ അറസ്റ്റ് ചെയ്തവരുടെ പക്കൽ നിന്നും കണ്ടെത്തി. 

പിടിച്ചെടുത്ത രേഖകളിൽ നിന്നും, മറ്റ് തെളിവുകളിൽ നിന്നും പ്രാഥമിക പരിശോധനയിൽ 9.5 കോടിയുടെ നികുതി വെട്ടിപ്പാണ് ഈ കേസിന് ആസ്പദമായി കണ്ടെത്തിയത്. അറസ്റ്റ് ചെയ്ത ഇരുവരെയും  റിമാൻഡ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വ്യാജ ഇൻവോയ്‌സുകൾ തയ്യാറാക്കി തട്ടിപ്പ് നടത്തുന്നത് ക്രിമിനൽ കുറ്റമാണ്. ഇത്തരം സംഘങ്ങൾക്കെതിരെ കർശന നടപടികളാണ് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് സ്വീകരിച്ചു വരുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍