24 ഗ്രാം എം.ഡി.എം.എയും 64 ഗ്രാം കഞ്ചാവുമായി യുവതിയടക്കം രണ്ട് പേർ അറസ്റ്റിലായി. സുൽത്താൻ ബത്തേരി സ്വദേശി ഷിന്‍റോ ബാബു, തൃശൂർ മുണ്ടത്തിക്കോട് സ്വദേശി മരിയ റാണി എന്നിവരാണ് പിടിയിലായത്. കണ്ണൂർ തെക്കി ബസാർ മൊട്ടമ്മലിലായിരുന്നു എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. ചെറുകിട വിൽപ്പനക്കാർക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിൽപെട്ടവരാണ് ഇവരെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍