K.S.T.A തൃശ്ശൂർ വെസ്റ്റ് ഉപജില്ല 'കുട്ടിക്കൊരു വീട് തറക്കല്ലിട്ടു
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ, കുട്ടിയ്ക്കൊരുവീട് പദ്ധതിയുടെ ഭാഗമായി, വരടിയം സ്കൂളിൽ പഠിക്കുന്ന സഹോദരിമാരായ രണ്ട് വിദ്യാർത്ഥികൾക്കായിനിർമിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ വടക്കാഞ്ചേരി എം എൽ എ ശ്രീ. സേവ്യർ ചിറ്റിലപ്പിള്ളി നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ ശ്രീ സുഭാഷ് മാസ്റ്റർ യോഗത്തിന് സ്വാഗതം പറഞ്ഞു.ചടങ്ങിൽ ,കെ എസ് ടി എ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ.പ്രമോദ് മാസ്റ്റർ അധ്യക്ഷനായിരുന്നു. അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി തങ്കമണി ശങ്കുണ്ണി, കെ എസ് ടി എ മുൻസംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ ടിവി മദനമോഹനൻ, അവണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി മിനി ഹരിദാസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എൻ കെ രാധാകൃഷ്ണൻ, വാർഡ് മെമ്പറായ ശ്രീ സജീവൻ സിബി , കെഎസ് ടി എമുൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീ ജെയിംസ് പി പോൾ, മുൻ ജില്ല സെക്രട്ടറിമാരായ ശ്രീ വി വി ഗംഗാധരൻ, ശ്രീ.പി വി ഉണ്ണികൃഷ്ണൻ, വർക്കിംഗ് ചെയർമാൻ ശ്രീ കെ കൃഷ്ണകുമാർ, കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം ശ്രീ സാജൻ ഇഗ്നേഷ്യസ്, ജില്ലാ ജോയിന്റ് സെക്രട്ടറി എം എസ് ബീന,വരടിയം ഗവ. യു പി സ്കൂൾ എച്ച് എം ശ്രീമതി സിന്ധു ഇ ആർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചടങ്ങിൽ കെ.എസ്.ടി.എ ജില്ല എക്സി : കമ്മറ്റിയംഗങ്ങളായ കെ.സുനിൽകുമാർ .കെ.എൻ.കെ.പ്രേംനാഥ് . ജില്ല കമ്മറ്റിയംഗം എം എൻ ബർജിലാൽ . ഉപജില്ലാ പ്രസിഡണ്ട് ടി. വർഗ്ഗീസ് . ട്രഷറർ ടി.കെ ഉണ്ണികൃഷ്ണൻ, ഉപജില്ല വൈസ് പ്രസിഡന്റ് ശ്രീകല,ഉപജില്ലാ ജോ: സെക്രട്ടറിമാരായ ബിജു ജോസ്, സിന്ധു സെൽവരാജ്,എന്നിവർ പങ്കെടുത്തു. കെ എസ് ടി എ വെസ്റ്റ് ഉപജില്ലാ സെക്രട്ടറി കെ.ബി.ഫെർഡി യോഗത്തിന് നന്ദി രേഖപ്പെടുത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ