നഗരസഭയുടെ സമഗ്ര മാലിന്യ സംസ്കരണ പദ്ധതിയായ സർവ്വ ശുദ്ധിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി വടക്കാഞ്ചേരി നഗരസഭയിലെ വിവിധ ജലാശയങ്ങളുടെ തീരത്ത് "ഇനി ഞാൻ ഒഴുകട്ടെ ശുദ്ധമായ്" എന്ന അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. ചാലക്കൽ ചിറ, ആറ്റംപാറ്റ ചിറ, കുമ്മായച്ചിറ, സംസ്ഥാനപാതയിൽ വടക്കാഞ്ചേരി പുഴ, അരവൂർ തോട് തുടങ്ങിയ വിവിധ പ്രദേശങ്ങളിലാണ് ഇത്തരം നോട്ടീസ് ബോർഡുകൾ നഗരസഭയിലെ ഹെൽത്ത് വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ സ്ഥാപിച്ചത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍