ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

1198   കർക്കടകം 15

പൂരാടം / ത്രയോദശി

2023  ജൂലായ് 31, തിങ്കൾ


ഇന്ന്;

          അന്താരാഷ്ട്ര വനപാലക ദിനം !              

              ്്്്്്്്്്്്്്്്്്്‌്‌്‌്‌          

[International Rangers Day; ഡ്യൂട്ടിക്കിടെ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്ത റേഞ്ചർമാരുടെ സ്മരണയ്ക്കായി ജൂലൈ 31 ന് ലോക റേഞ്ചർ ദിനം ലോകമെമ്പാടും ആഘോഷിക്കുന്നു, കൂടാതെ ഭൂമിയിലെ പ്രകൃതി സമ്പത്തും സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നതിനായി റേഞ്ചർമാർ ചെയ്യുന്ന പ്രവർത്തനങ്ങളെ ആഘോഷിക്കുന്നു.]


* Black Tot Day

*****************

[Celebrating Black Tot Day is a nod to naval history and a toast to the enduring spirit of sailors past.]


USA;

National Mutt Day

National Avocado Day

National Raspberry Cake Day

Uncommon Instrument Awareness Day


* ബ്രിട്ടൻ : ട്രിനിറ്റി (ബ്രിട്ടീഷ്

   ഹൈക്കോർട്ട്‌ ) ടേമിന്റെ അവസാനം "

* പോളണ്ട് : ട്രഷറി ഡേ !

* മലയേഷ്യ: പോരാളി ദിനം (warrier's day)

* ഹരിയാന / പഞ്ചാബ്:  ശഹീദ്  ഉദ്ദം സിംഗിന്റെ രക്തസാക്ഷി ദിനം !



            *ഇന്നത്തെ മൊഴിമുത്ത്*

            ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്

''പ്രകൃതിക്കു നാം പുറം തിരിഞ്ഞു നിൽക്കുന്നു; സൗന്ദര്യത്തെ നേരെ നോക്കാൻ ലജ്ജയാണു നമുക്ക്. നമ്മുടെ പരിതാപകരമായ ദുരന്തങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്നത് ഓഫീസിന്റെ മണമാണ്‌; അതിൽ നിന്നിറ്റു വീഴുന്ന ചോരയുടെ നിറമോ, അച്ചടിമഷിയുടേതും''


.          [   - ആൽബർട്ട് കാമ്യു  ]

            **************************


പ്രിന്‍സ് എന്ന കന്നഡ ചിത്രത്തിലൂടെ  ചലച്ചിത്രരംഗത്തേക്ക് കടന്നുവരുകയും അന്യര്‍ക്കു പ്രവേശനമില്ല, മൈസൂര്‍ 150, ശിര്‍ക്ക് തുടങ്ങിയ  ചിത്രങ്ങളിൽ അഭിനയിക്കുകയും 2018ല്‍ ബിഗ്‌ബോസ് മലയാളം (സീസണ്‍ വണ്‍) റിയാലിറ്റി ഷോയില്‍ പങ്കെടുക്കുകയും ഫൈനലിസ്റ്റുകളില്‍ ഒരാളാവുകയും ചെയ്ത, ചലച്ചിത്ര നടി,മോഡല്‍ എന്നീ നിലകളിലെല്ലാം പ്രശസ്തയായ അദിതി റായ് എന്ന സില്‍വിയ ഡൊമിനിക്കിന്റേയും (1993),


ഹാരി പോട്ടർ മാന്ത്രിക കഥകളുടെ സ്രഷ്ടാവായ   ജെ.കെ. റൗളിങ്  അഥവാ   ജോവാൻ റൌളിംഗിന്റെയും (1965),


രാം ഔർ ശ്യാം, ഖിലൌന, ദൊ രാസ്തെ, ആപ് കി കസം തുടങ്ങിയ സിനിമകളിൽ മികച്ച അഭിനയം കാഴ്ചവച്ച  മുംതാസിന്റെയും (1947)ജന്മദിനം!


ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


***ഭര്‍ത്താവ് നൗഷാദിനെ കൊന്നുവെന്ന് പൊലീസ് മര്‍ദ്ദിച്ച് പറയിപ്പിച്ചു, കുരുമുളക് സ്‌പ്രേ അടിച്ചും മര്‍ദ്ദനം: അഫ്‌സാന


പൊലീസിനെതിരെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന വ്യാജ മൊഴി നല്‍കിയ അഫ്‌സാന. കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനമേറ്റെന്നും നൗഷാദിനെ കൊന്നെന്ന് പൊലീസ് മര്‍ദ്ദിച്ച് പറയിപ്പിച്ചതാണെന്നും അഫ്‌സാന ആരോപിച്ചു. വനിതാ പൊലീസ് ഉള്‍പ്പെടെ മര്‍ദ്ദിച്ചു. പലതവണ പെപ്പര്‍ സ്‌പ്രേ അടിച്ചു. മര്‍ദ്ദനം സഹിക്കവയ്യാതെയാണ് ഭര്‍ത്താവിനെ കൊന്നുവെന്ന് സമ്മതിച്ചത്. പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. നൗഷാദിന് മാനസിക വൈകല്യമുണ്ടെന്നും അഫ്‌സാന ആരോപിച്ചു. എന്തിനാണ് നാടുവിട്ടതെന്ന് അറിയില്ല. നേരത്തെ നിരന്തരം മദ്യപിച്ച് തന്നെ മര്‍ദ്ദിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് അഫ്‌സാനയുടെ പ്രതികരണം.


***ക്ഷേമ പെൻഷനിൽ കേന്ദ്രം തട്ടിയത്‌ 522 കോടി, 1693.75 കോടികേന്ദ്രംവെട്ടി


 യുജിസി ശമ്പളപരിഷ്‌കരണ കുടിശ്ശിഖ ഇനത്തിലും ക്ഷേമപെൻഷൻ  ഇനത്തിലും കേരളം ഗുണഭോക്താക്കൾക്ക്‌ വിതരണം ചെയ്‌തതിന്റെ  വിഹിതമായ 1273 കോടി രൂപ  നിഷേധിച്ച്‌ കേന്ദ്രം.  ഇതു കൂടാതെ ആരോഗ്യ ഗ്രാന്റിനത്തിൽ 331. 6 കോടിയും നഗരസഭകൾക്കുള്ള ഗ്രാന്റിനത്തിൽ 89.12 കോടിയും  കുടിശ്ശിഖയാണ്‌. ഇവകൂടിയാകുമ്പോൾ കേരളത്തിനു അവകാശപ്പെട്ട 1693. 75 കോടിയാണ്‌ കേന്ദ്രം തട്ടിപ്പറിക്കുന്നത്‌. 


***ആലുവയിൽ അതിക്രൂരമായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിക്ക്‌  ഉള്ളുലഞ്ഞ നാട്‌ വിടചൊല്ലി


കണ്ണീർനനവുള്ള പൂവുകൾക്കുകീഴെ അവൾ കിടന്നു, തല്ലിക്കൊഴിച്ച പൂപോലെ. ആരോ അവളുടെ ചേതനയറ്റ ശരീരത്തിനരികിൽ ഒരു പാവക്കുട്ടിയെ വച്ചു. ഒരു വേള, അവൾ കൈനീട്ടി പാവക്കുട്ടിയെ എടുത്തെങ്കിലെന്ന്‌ ചുറ്റംനിന്നവർ വെറുതെയെങ്കിലും ആശിച്ചു. അപ്പോഴും മകളുടെ മൃതദേഹം കണ്ട്‌ തളർന്നുവീണ അമ്മയുടെ ഇടമുറിയാത്ത കരച്ചിൽ എല്ലാവരുടെയും ഹൃദയത്തെ മുറിപ്പെടുത്തിക്കൊണ്ടിരുന്നു.


പ്രാദേശികം

***************


***ഡി.ജിപി ടോമിൻ ജെ.തച്ചങ്കരി ഇന്ന് സര്‍വീസില്‍നിന്നു വിരമിക്കും. 


1987 ബാച്ച്‌ ഐപിഎസ് ഓഫിസറാണ്. മനുഷ്യാവകാശ കമ്മിഷനില്‍ ഇൻവെസ്റ്റിഗേഷൻ ഡിജിപിയായാണ് വിരമിക്കുന്നത്. മാര്‍ക്കറ്റ്ഫെഡ്, കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടറായും കെഎസ്‌ആര്‍ടിസി, കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി എന്നിവയുടെ സിഎംഡിയായും ഫയര്‍ഫോഴ്സ് മേധാവിയായും പ്രവര്‍ത്തിച്ചിരുന്നു.


***പാഠപുസ്‌തക രചന തുടങ്ങി ; എല്ലാ അധ്യായത്തിലും ഡിജിറ്റൽ ഉള്ളടക്കം , അധിക വായനയ്ക്ക്‌ ക്യു ആർ കോഡുകളും വെബ്‌സൈറ്റ്‌ ലിങ്കുകളും


പൊതുവിദ്യാലയങ്ങളിൽ നവീകരിച്ച പാഠ്യപദ്ധതി അടിസ്ഥാനത്തിലുള്ള പുതിയ പുസ്‌തകങ്ങളുടെ രചന സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്‌സിഇആർടി) ആസ്ഥാനത്ത്‌ ആരംഭിച്ചു. ഓരോ പാഠങ്ങളുടെയും ഡിജിറ്റൽ ഉള്ളടക്കംകൂടി ഉൾപ്പെടുത്തിയാണ്‌ പുതിയ പുസ്‌തകങ്ങൾ. ഡിജിറ്റൽ ഉള്ളടക്കംകൂടി ലഭ്യമാകുന്ന ക്യു ആർ കോഡുകൾ ഉണ്ടാകും. വെബ്‌സൈറ്റ്‌ ലിങ്കുകളും ഉൾപ്പെടുത്തും. കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനൽ തയ്യാറാക്കിയിട്ടുള്ള ഡിജിറ്റൽ ക്ലാസുകളിലേക്ക്‌ പോകാനുള്ള ലിങ്കുകളും ഉണ്ടാകും. രക്ഷിതാക്കളുടെ ഇന്റർനെറ്റ്‌ സൗകര്യമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച്‌ വേഗത്തിൽ കണ്ടെത്താൻ കഴിയുംവിധത്തിലാണ്‌ ഇവ സജ്ജമാക്കിയിട്ടുള്ളത്‌. കേരളത്തിൽ എല്ലാവർക്കും ഇന്റർനെറ്റ്‌ സൗകര്യമെന്ന സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെകൂടി അടിസ്ഥാനത്തിലാണ്‌ ഈ തീരുമാനം.


***ഐപിഎസ്‌ തലപ്പത്ത്‌ മാറ്റം ; വിനോദ്‌കുമാർ വിജിലൻസ് ഡയറക്ടർ പത്മകുമാർ ഫയർഫോഴ്‌സ്‌ മേധാവി


ഇന്റലിജൻസ്‌ എഡിജിപി ടി കെ വിനോദ്‌കുമാറിനെ ഡിജിപിയായി സ്ഥാനക്കയറ്റം നൽകി വിജിലൻസ്‌ ഡയറക്ടറായി നിയമിച്ചു.  1992 ബാച്ച്‌ കേരള കേഡർ ഐപിഎസ്‌ ഉദ്യോഗസ്ഥനാണ്‌.  കെ പത്മകുമാറാണ്‌ പുതിയ ഫയർഫോഴ്‌സ്‌ മേധാവി. ഫയർഫോഴ്‌സ്‌ മേധാവിയായിരുന്ന സഞ്ജീവ്‌കുമാർ പട്‌ജോഷിയെ കേരള പൊലീസ്‌ ഹൗസിങ്‌ ആൻഡ്‌ കൺസ്‌ട്രക്‌ഷൻ കോർപറേഷൻ സിഎംഡിയായും മാറ്റി നിയമിച്ചു. എഡിജിപി മനോജ്‌ എബ്രഹാമിന്‌  ഇന്റലിജൻസിന്റെ ചുമതലയും ക്രമസമാധാന ചുമതലയുള്ള എഡിജിപി  എം ആർ അജിത്ത്‌കുമാറിന്‌ ആംഡ്‌ പൊലീസ്‌ ബറ്റാലിയന്റെ അധിക ചുമതലയും നൽകി. എഡിജിപി ബൽറാം കുമാർ ഉപാധ്യായ ആണ്‌ പുതിയ ജയിൽ മേധാവി.  ക്രൈംബ്രാഞ്ച്‌ എഡിജിപി എച്ച്‌  വെങ്കിടേഷിന്‌ സൈബർ ഓപ്പറേഷൻസ്‌, സ്‌റ്റേറ്റ്‌ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ എന്നിവയുടെ അധികചുമതലയും നൽകി


***ട്രോളിങ് നിരോധനം ഇന്ന് തീരും: 12അർddhaരാത്രി മുതൽ ബോട്ടുകൾ കടലിലേക്ക്


52 ദിവസം നീണ്ട ട്രോളിങ് നിരോധനം തിങ്കളാഴ്ച അർദ്ധരാത്രിയോടെ അവസാനിക്കും. തുറമുഖങ്ങൾ സജീവമായി. കടലിൽ പോകാനുള്ള മത്സ്യത്തൊഴിലാളികളുടെ  മുന്നൊരുക്കങ്ങൾ തുടങ്ങി.  ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണികൾ തീർത്ത് അവസാനവട്ട ഒരുക്കത്തിലാണവർ.

ബോട്ടുകളിൽ വല, ഐസ്, വെള്ളം, ഭക്ഷ്യവസ്തുക്കൾ എന്നിവ കയറ്റുന്ന തിരക്കിലാണ് തൊഴിലാളികൾ. 70 ശതമാനത്തോളം ബോട്ടുകളും യാത്രയ്‌ക്ക്‌ തയ്യാറായി കഴിഞ്ഞു. തമിഴ്നാട്ടിൽനിന്നുള്ള തൊഴിലാളികൾ തുറമുഖങ്ങളിലേക്ക്‌ മടങ്ങിയെത്തി തുടങ്ങി.


***ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ മാതാപിതാക്കളെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു


 ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ താമസ സ്ഥലത്ത് ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് മന്ത്രി എത്തിയത്. തായിക്കാട്ടുകര ഗാരിജിനു സമീപത്തെ കുട്ടിയുടെ താമസ സ്ഥലത്തെത്തിയ മന്ത്രി മാതാപിതാക്കളെ ആശ്വസിപ്പിച്ചു. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.


***കോൺ​ഗ്രസ് നേതാവ്‌ കെ എസ് ബി എ തങ്ങൾ അന്തരിച്ചു


പാലക്കാട് -പട്ടാമ്പി മുൻ നഗരസഭ ചെയർമാനും ഡിസിസി വൈസ് പ്രസിഡന്റും കോൺ​ഗ്രസ് നേതാവുമായിരുന്ന കെ എസ് ബി എ തങ്ങൾ അന്തരിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.


***വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; നഴ്സിങ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു


കോന്നി  തുടര്‍ പഠനത്തിന് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെ തുടര്‍ന്ന് നഴ്സിങ് വിദ്യാര്‍ഥിനി കോന്നി എലിയറയ്ക്കല്‍ അനന്തു ഭവനില്‍ ഹരിയുടേയും രാജലക്ഷ്മിയുടെയും  മകള്‍ അതുല്യ (20) ആത്മഹത്യ ചെയ്തു. വിദ്യാഭ്യാസ വായ്പകള്‍ക്കായി കോന്നിയിലെ നിരവധി ബാങ്കുകളെ സമീപിച്ചെങ്കിലും ബാങ്ക് അധികാരികള്‍ വായ്പ നല്‍കാന്‍ തയ്യാറായിരുന്നില്ല.


***ശാസ്ത്ര സത്യങ്ങള്‍ തുറന്നു പറഞ്ഞതിന് സ്പീക്കര്‍ എ എന്‍ ഷംസീറിനെ വേട്ടയാടാനുള്ള നീക്കം അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. 


വിമാനം, വന്ധ്യതാ ചികിത്സ, പ്ലാസ്റ്റിക് സര്‍ജറി തുടങ്ങിയവയ്‌ക്കൊക്കെ ശാസ്ത്രീയമായ ചരിത്രമുണ്ട്. ആ ചരിത്രത്തെ നിരസിച്ച് മുന്നോട്ട് പോകുന്ന സമൂഹം അറിവിന്റെ പ്രശ്നങ്ങളെ ജിജ്ഞാസയോടെയും തുറന്ന മനസ്സോടെയും തെളിവുകളെ അടിസ്ഥാനമാക്കി മനസ്സിലാക്കാനുള്ള അന്വേഷണത്തോടെയും സമീപിക്കുന്ന മനോഭാവമാണ് ശാസ്ത്രബോധം


***അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷൻ; നിയമനിർമാണം പരിഗണനയിൽ: മന്ത്രി വി ശിവൻകുട്ടി


നിലവിൽ അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമം-1979 നെ ആണ് ഇക്കാര്യത്തിൽ ആശ്രയിക്കുന്നത്. സംസ്ഥാനത്ത് എത്തുന്ന ഏതൊരു അതിഥി തൊഴിലാളിയും രജിസ്റ്റർ ചെയ്യപ്പെടണം. അതിനു ആവശ്യമായ സംവിധാനം തൊഴിൽ വകുപ്പ് ഒരുക്കും - മന്ത്രി പറഞ്ഞു.


*** കെഎസ്ആർടിസി സ്വിഫ്‌റ്റിന്റെ സീറ്റർ കം സ്ലീപ്പർ ബസ്‌ ആഗസ്‌ത്‌ 17 ന്‌ സർവീസ്‌ ആരംഭിക്കും. 


തിരുവനന്തപുരം - കാസർകോട്‌ റൂട്ടിലാണ്‌ സർവീസ്‌ നടത്തുക. തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ്‌ ചെയ്യും.


27 സീറ്റുകളും 15 സ്ലീപ്പർ സീറ്റുമാണുള്ളത് ഒരുബസിലുള്ളത്‌. എല്ലാ സീറ്റുകളിലും ബെർത്തുകളിലും ചാർജിങ്‌ സൗകര്യം, മൊബൈൽ ഫോൺ സൂക്ഷിക്കാൻ പൗച്ച്, ചെറിയ ഹാൻഡ് ബാഗേജുകൾ സൂക്ഷിക്കാൻ ല​ഗേ​ജ് സ്പേസ് ഉൾപ്പെടെയുണ്ട്. 10-10.30 മണിക്കൂറിൽ തിരുവനന്തപുരത്തുനിന്ന്‌ കാസർകോട്‌ എത്തും. ഈ സമയം പാലിക്കാൻ കഴിഞ്ഞാൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കഴിയും.  നോൺ എ.സിക്ക്‌ ടിക്കറ്റ്‌ നിരക്ക്‌ ഡീലക്സ്‌ ബസിന്റെയും ബെർത്ത്‌ നിരക്ക്‌ കെഎസ്‌ആർടിസി ഗജരാജ ബസ്‌ നിരക്കിനും തുല്യമാകും.


***പൊലീസ്‌ വയർലെസ്‌ ചോർത്തൽ; ഷാജൻ സ്‌കറിയക്കെതിരെ വീണ്ടും കേസ്‌


യൂട്യൂബ്‌ ചാനലായ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് എതിരെ വീണ്ടും കേസ്. പൊലീസ് സേനയുടെ വയര്‍ലസ് ചോര്‍ത്തിയെന്ന പി വി അന്‍വര്‍ എംഎല്‍എ യുടെ പരാതിയിലാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് കേസെടുത്തത്. ഒദ്യോഗിക രഹസ്യ നിയമം, ടെലിഗ്രാഫ് ആക്‌ട്, ഐടി ആക്‌ട് എന്നിവ പ്രകാരമാണ് കേസ്. 


ദേശീയം

***********


***മണിപ്പുരിൽ ഇടപെടണം , പ്രധാനമന്ത്രി മണിപ്പുർ സന്ദർശിക്കണം : "ഇന്ത്യ'


മൂന്നുമാസമായി കലാപം തുടരുന്ന മണിപ്പുരിൽ ഭരണവാഴ്‌ച പൂർണമായും തകർന്നുവെന്ന്‌ ‘ഇന്ത്യ’ എംപിമാർ.  ജനങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഉടൻ ഇടപെടണമെന്നും  സംഘം ആവശ്യപ്പെട്ടു.  ഞായറാഴ്‌ച ഇംഫാലിൽ ഗവർണർ അനസൂയ ഉയിക്കെയുമായി കൂടിക്കാഴ്‌ച നടത്തിയ സംഘം സംസ്ഥാനത്ത്‌ ഭരണവാഴ്‌ച പുനഃസ്ഥാപിക്കാൻ  കേന്ദ്രസർക്കാരിന്‌ നിർദേശം നൽകണമെന്ന്‌ അഭ്യർഥിച്ചു. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി ലജ്ജാകരമായ മൗനമാണ്‌ പുലർത്തുന്നതെന്നും ഗവർണർക്ക്‌ നൽകിയ നിവേദനത്തിൽ പറയുന്നു. 


***പിഎസ്എൽവി സി 56 വിക്ഷേപിച്ചു


ചെന്നൈ- ഐഎസ്ആർഒയുടെ  വാണിജ്യ ദൗത്യത്തിന്റെ ഭാഗമായി ഏഴ് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി 56 വിക്ഷേപിച്ചു. രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. സിം​ഗപ്പൂരിന്റെ ഡിഎസ്-എസ്എആർ ഭൗമനിരീക്ഷണ ഉപഗ്രഹത്തെയും ആറു ചെറു ഉപഗ്രഹങ്ങളെയുമാണ് വിക്ഷേപിച്ചത്.


***ബംഗാൾ ഉൾക്കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി


ബംഗാൾ ഉൾക്കടലിൽ കുടുങ്ങിയ 36 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ നാവിക സേന രക്ഷിച്ചു. തമിഴ്‌നാട്‌ തീരത്തുനിന്ന്‌ 130 നോട്ടിക്കൽ മൈൽ ദൂരത്താണ്‌ മത്സ്യത്തൊഴിലാളികൾ കുടുങ്ങിയത്‌. തമിഴ്‌നാട്ടിലെ നാഗപട്ടണം സ്വദേശികളാണ്‌ മൂന്ന്‌ യാനത്തിലായി ഉണ്ടായിരുന്നത്‌. മോശം കാലാവസ്ഥയും എൻജിൻ തകരാറും കാരണം രണ്ടു ദിവസത്തിലേറെയായി കടലിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇന്ധനവും തീർന്നിരുന്നു.


***ഡൽഹിയിലെ നവീകരിച്ച ട്രാവൻകൂർ പാലസ് ഉദ്ഘാടനം നാലിന്‌


സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ഡൽഹിയിലെ നവീകരിച്ച ട്രാവൻകൂർ പാലസ് ആഗസ്‌ത്‌ നാലിന്‌ വൈകിട്ട്‌ അഞ്ചിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ കലാ, സാംസ്‌കാരിക, വിനോദസഞ്ചാര മേഖലകൾക്ക് ട്രാവൻകൂർ പാലസ് ഉപയോഗപ്പെടുത്തും.


***അനിൽ ആന്റണിയുടെ ദേശീയ ഭാരവാഹിത്വം ; പാഴായ പരീക്ഷണങ്ങളുടെ ആവർത്തനം


കേരളത്തിൽ ശക്തി നേടുകയെന്ന മോഹത്തോടെ ബിജെപി ഒട്ടേറെപ്പേരെ വൻകോലാഹലത്തോടെ അവതരിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രി സ്ഥാനമടക്കം ലഭിച്ച അൽഫോൺസ്‌ കണ്ണന്താനം, മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ടോം വടക്കൻ, ഇ ശ്രീധരൻ, വിരമിച്ച ചില ഐപിഎസ്‌ ഉദ്യോഗസ്ഥർ, ഏതാനും സിനിമാ പ്രവർത്തകർ ഇവരെല്ലാം ബിജെപിയുടെ മുന്നേറ്റത്തിന്റെ പ്രതീകങ്ങളായി വിശേഷിപ്പിക്കപ്പെട്ടു. ഇവരിൽ ബഹുഭൂരിപക്ഷവും നിശ്ശബ്ദരാകുകയോ ബിജെപിയെ തള്ളിപ്പറയുകയോ ചെയ്‌തു.



അന്തർദേശീയം

*******************


***പാകിസ്ഥാനിലെ ഖാജാറില്‍ വന്‍ സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു.


 50 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍. ജമിയത്ത് ഉലെമ ഇ ഇസ്ലാം ഫസല്‍ (ജെയുഐഎഫ്) സമ്മേളന സ്ഥലത്താണ് വന്‍ പൊട്ടിത്തെറിയുണ്ടായത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും പൊലീസ് വ്യക്തമാക്കി


***നൈജറിൽ 15 ദിവസത്തിനുള്ളിൽ

ജനാധിപത്യം പുനഃസ്ഥാപിക്കണം; മുന്നറിയിപ്പുമായി ആഫ്രിക്കൻ യൂണിയൻ


നിർദ്ദിഷ്ട സമയത്തിനുള്ളിൽ ജനാധിപത്യം പുനഃസ്ഥാപിച്ചില്ലെങ്കിൽ ശിക്ഷാനടപടികളിലേക്ക്‌ കടക്കുമെന്നും വെള്ളിയാഴ്ച യോഗം ചേർന്ന ആഫ്രിക്കൻ യൂണിയൻ സമാധാന, സുരക്ഷാ കൗൺസിൽ പ്രസ്താവിച്ചു. അതേസമയം, ഇടക്കാല സർക്കാർ തലവനായി സ്വയം പ്രഖ്യാപിച്ച അബ്ദുഹഹ്മാനെ ഷിയാനി ഭരണത്തിൽ തുടരാൻ ഉദ്ദേശിക്കുന്നതായും സൈനിക നേതാക്കളിൽ ഒരാളായ ബ്രിഗേഡിയർ ജനറൽ മൊഹമ്മദ്‌ തുമ്പ ദേശീയ ടെലിവിഷനിൽ പറഞ്ഞു. ഉന്നത സിവിൽ സർവീസ്‌ ഉദ്യോഗസ്ഥരോട്‌ സാധാരണഗതിയിലുള്ള പ്രവർത്തനം തുടരാൻ സൈനിക നേതാക്കൾ നിർദേശിച്ചു.


***ശിക്ഷിക്കപ്പെട്ടാലും മത്സരിക്കുമെന്ന്‌ ട്രംപ്‌


തനിക്കെതിരെയുള്ള ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടാലും പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽനിന്ന്‌ പിന്മാറില്ലെന്ന്‌ മുൻ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. ഔദ്യോഗിക രഹസ്യരേഖകൾ അനധികൃതമായി കടത്തിക്കൊണ്ടു പോയി കൈവശംവച്ച കേസിൽ കഴിഞ്ഞദിവസമാണ്‌ അന്വേഷണ ഉദ്യോഗസ്ഥർ ട്രംപിനുമേൽ കൂടുതൽ കുറ്റം ചുമത്തിയത്‌.


***ബൽജിയത്തിൽ പൈലറ്റുമാരുടെ സമരത്തെ തുടർന്ന്‌ ഷാൽവായിൽനിന്നുള്ള 96 വിമാനത്തിന്റെ സർവീസ്‌ റദ്ദാക്കി.


 റ്യാനെയർ വിമാനക്കമ്പനിയിലെ ജീവനക്കാരാണ്‌ പണിമുടക്കിയത്‌. ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന്‌ പകരം തൊഴിൽദിനങ്ങൾ ചുരുക്കുന്നത്‌ ഉൾപ്പെടെ, 2020ൽ പൈലറ്റുമാരുടെ സംഘടനയുമായി നടത്തിയ ചർച്ചയുടെ തീരുമാനങ്ങളൊന്നും കമ്പനി നടപ്പാക്കുന്നില്ലെന്ന്‌ പ്രക്ഷോഭകർ ആരോപിച്ചു.


കായികം

************


***ട്വന്റി 20 ക്രിക്കറ്റ്‌ ലോകകപ്പ്‌ 2024 ജൂൺ നാലിന്‌ ആരംഭിക്കും. മുപ്പതിനാണ്‌ ഫൈനൽ. 


വെസ്റ്റിൻഡീസും അമേരിക്കയും സംയുക്തമായി വേദിയാകുന്ന ടൂർണമെന്റ്‌ 10 സ്‌റ്റേഡിയങ്ങളിലായാണ്‌ നടക്കുക. ഇതാദ്യമായാണ്‌ അമേരിക്ക രാജ്യാന്തര ക്രിക്കറ്റ്‌ സമിതിയുടെ (ഐസിസി) ടൂർണമെന്റിന്‌ ആതിഥ്യം വഹിക്കുന്നത്‌. ആദ്യമായി ലോകകപ്പിൽ 20 ടീമുകളും അണിനിരക്കും. ഓസ്‌ട്രേലിയയാണ്‌ നിലവിലെ ചാമ്പ്യൻമാർ.



വാണിജ്യം

************


***ഇന്ത്യൻ ഓഹരി വിപണി വീണ്ടും വിൽപ്പനക്കാരുടെ നിയന്ത്രണത്തിലേയ്‌ക്ക്‌ വഴുതി.


 കോപ്പർറേറ്റ്‌ മേഖലയിൽ നിന്നുള്ള ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകൾക്ക്‌ തിളക്കം മങ്ങിയതാണ്‌ നാലാഴ്‌ച്ച നീണ്ടുനിന്ന ബുൾ റാലിക്ക്‌ അന്ത്യം കുറിച്ചത്‌. വിദേശ ധനകാര്യ സ്ഥാനപങ്ങൾ അവരുടെ ബാധ്യതകൾ ഒഴിവാക്കാൻ നടത്തിയ നീക്കത്തിൽ മുൻ നിര ഇൻഡക്‌സുകൾ തളർന്നു. ബോംബെ സെൻസെക്‌സ്‌ 524 പോയിൻറ്റും നിഫ്‌റ്റി സൂചിക 99 പോയിൻറ്റും പ്രതിവാര തളർച്ചയിലാണ്‌.  


ഇന്നത്തെ സ്മരണ !

**********************


തെമ്പാട്ട് ശങ്കരന്‍ നായർ മ.(1918-2010)

മുഹമ്മദ് റഫി മ. (1924-1980)

ധീരൻ ചിന്നമലൈ മ. (1756-1805)

നബാരുൺ ഭട്ടാചാര്യ മ. (1948-2014)

ഉദ്ദം സിംഗ്‌ മ. (1899-1940)

(മുഹമ്മദ്‌ സിംഗ്‌ ആസാദ്‌)

റോസൻബെർഗ് മ. (1879 -1947)

ഫ്രെഡ് കിൽഗർ മ. (1914-2006)

അലൻ ഒക്ടേവിയൻ ഹ്യൂം മ.(1828-1912)

ആൻഡ്രൂ ജോൺസൺ മ. (1808-1875)

ജിം റീവ്‌സ്‌ മ. (1923-1964)

Aurelia  Cotta ( Mother of julius ceaser) മ. (120 BC-54 BC )


കാർട്ടൂണിസ്റ്റ് ശങ്കർ ജ. (1902-1989)

കെ.ജി. സേതുനാഥ് ജ. (1924 -1988)

അറ്റ്‌ലസ്‌ രാമചന്ദ്രൻ ജ. (1942-2022)

കെ ഇ മാമ്മൻ ജ. (1921-3017)

മുൻഷി പ്രേംചന്ദ്  ജ. (1880 -1936) 

പന്നലാൽ ഘോഷ് ജ. (1911-1960)

ഹേമു അധികാരി ജ. (1919 -2003)

മണിവണ്ണൻ ജ. (1954 -2013)

പ്രിമോ ലെവി ജ. (1919-1987)


ചരിത്രത്തിൽ ഇന്ന്…

**********************


1498- ക്രിസ്റ്റഫർ കൊളംബസ് ട്രിനിഡാഡ് കണ്ടു പിടിച്ചു.


1658 - ഔറംഗസീബ് മുഗള ചക്രവർത്തിയായി സ്വയം അവരോധിതനായി.


1703 - ഫ്രഞ്ച് നോവലിസ്റ്റ് ഡാനിയൽ ഡഫേയെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.


1861 - ആസാമിലെ ചിറാപുഞ്ചിയിൽ ഒരു ദിവസം 9300 മില്ലി മീറ്റർ മഴ. അന്നത്തെ റെക്കാർഡ്.


1948 - സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് ഫുട്ബാൾ മത്സരം. ഫ്രാൻസിനോട് ( 1-2 ) തോറ്റു.


1959 - ചെന്നൈ ഐ ഐടിപ്രവർത്തനം ആരംഭിച്ചു.


1959 - നിയമസഭയിൽ ഭൂരിപക്ഷം ഉണ്ടായിട്ടും ഭരണഘടനയുടെ 356 വകുപ്പ് പ്രകാരം കേരളത്തിലെ ഇ എം എസ് സർക്കാരിനെ കേന്ദ്ര സർക്കാർ (രാഷ്ട്രപതി ) പിരിച്ചു വിട്ടു. 


1965- ബ്രിട്ടിഷ് ടി.വിയിൽ സിഗരറ്റ് പരസ്യം നിരോധിച്ചു.


1971- അപ്പോളോ 15 ലെ യാത്രക്കാർ ചന്ദ്രോപരിതലത്തിൽ ആറര മണിക്കൂർ ഇലക്ട്രിക്ക് കാറിൽ യാത്ര ചെയ്തു.


1991- START (strategic arms reduction ) treaty ൽ അമേരിക്കയും സോവിയറ്റ് യൂണിയനും ഒപ്പുവച്ചു.


1992- നേപ്പാളിലെ ത്രിഭുവൻ വിമാനത്താവളത്തിൽ വിമാന ദുരന്തം


1995- കൽക്കത്തയിൽ രാജ്യത്തെ ആദ്യ മൊബൈൽ സർവിസ് ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു കേന്ദ്ര മന്ത്രി സുഖ്റാമിനെ വിളിച്ച് ഉദ്ഘാടനം ചെയ്തു.


1996 - സെയഷൽസ് സ്വതന്ത്ര രാഷ്ട്രമായി


1998- ബ്രിട്ടൻ ലാൻഡ് മൈൻ നിരോധന നിയമം പാസാക്കി.


2006 – ഫിഡൽ കാസ്ട്രോ റോൾ കാസ്ട്രോ ക്ക് അധികാരം കൈമാറുന്നു.


2007 - ഓപ്പറേഷൻ ബാനർ , വടക്കൻ അയർലണ്ടിലെ ബ്രിട്ടീഷ് സൈന്യത്തിന്റെ സാന്നിധ്യവും എക്കാലത്തെയും ദൈർഘ്യമേറിയ ബ്രിട്ടീഷ് ആർമി ഓപ്പറേഷനും അവസാനിച്ചു.


2008 - ഈസ്റ്റ് കോസ്റ്റ് ജെറ്റ്സ് ഫ്ലൈറ്റ് 81 മിനസോട്ടയിലെ ഒവാട്ടോണയിലെ ഒവാട്ടോണ ഡെഗ്നർ റീജിയണൽ എയർപോർട്ടിന് സമീപം തകർന്ന് വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും മരിച്ചു. 


2012 - ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ ലാരിസ ലാറ്റിനിനയുടെ റെക്കോർഡ് 1964 ൽ മൈക്കൽ ഫെൽപ്സ് തകർത്തു .


2014 - തെക്കൻ തായ്‌വാനീസ് നഗരമായ കാവോസിയുങ്ങിൽ ഗ്യാസ് സ്‌ഫോടനത്തിൽ 20 പേർ കൊല്ലപ്പെടുകയും 270-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.