തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്സുമാർ ഇന്ന് പണിമുടക്കിലാണ്. നൈല്‍ ആശുപത്രിയിലെ നഴ്സുമാരെ ഉടമ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. കാഷ്വാലിറ്റി, അടിയന്തിര ശസ്ത്രക്രിയകൾ തുടങ്ങിയ അത്യാവശ്യ സേനവങ്ങള്‍ക്ക് തടസമില്ല. ഇന്നലെയാണ് നൈല്‍ ആശുപത്രിയിലെ നാലു നഴ്സുമാരെ ഉടമ മർദ്ദിച്ചതായി ആരോപണമുയർന്നത്. ആശുപത്രി ഉടമ ഡോ.അലോഗിനെ അറസ്റ്റു ചെയ്യണമെന്നാണ് യുഎന്‍എയുടെ പ്രധാന ആവശ്യം. അത്യാവശ്യ സേനവങ്ങള്‍ക്കുമാത്രം നേഴ്സുമാരെ അനുവദിക്കും. അതേസമയം തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ ഇന്ന് കരിദിനം ആചരിക്കുകയാണ്. ഡോ. അലോകിനെ നഴ്സുമാര്‍ മര്‍ദിച്ചു എന്നാരോപിച്ചാണ് പ്രതിഷേധം.
നൈല്‍ ആശുപത്രിയിലെ നഴ്സുമാര്‍ കഴിഞ്ഞ കുറച്ചു നാളുകളായി സമരത്തിലാണ്. ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ടതാണ് പ്രധാന കാരണം. വേതന വര്‍ധനയാണ് മറ്റൊരു ആവശ്യം. സമരം നീണ്ടുപോയതോടെ ജില്ലാ ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ പല തവണ ചര്‍ച്ച നടന്നു. ഒടുവില്‍ ഇന്നലെ നടന്ന ചര്‍ച്ചക്കിടെ ആശുപത്രി എം.ഡി ഡോക്ടര്‍ അലോക് മര്‍ദ്ദിച്ചെന്നാണ് നഴ്സുമാരുടെ ആരോപണം. അതേസമയം, ചര്‍ച്ച മതിയാക്കി പുറത്തുപോകാന്‍ ശ്രമിച്ച തന്നേയും ഭാര്യയേയും നഴ്സുമാര്‍ ആക്രമിച്ചെന്ന് ഡോക്ടര്‍ അലോക് പറയുന്നു. കയ്യിനു പരുക്കേറ്റ ഡോക്ടറും അലോകും ഭാര്യയും വെസ്റ്റ്ഫോര്‍ട്ട് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇരുകൂട്ടരുടേയും പരാതിയിന്മേല്‍ തൃശൂര്‍ വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍