വടക്കാഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും UAE ലുള്ള പ്രവാസികളുടെ കൂട്ടായ്മയായ WSS കുടുംബസംഗമം നടത്തി.
വടക്കാഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും UAE ലുള്ള പ്രവാസികളുടെ കൂട്ടായ്മയായ വടക്കാഞ്ചേരി സുഹൃത് സംഘം കഴിഞ്ഞ മൂന്നര പതിറ്റാണ്ടിന്റെ ഓർമ്മകൾ പങ്കുവെക്കുന്നതിനായി WSS കുടുംബസംഗമം നടത്തി. വടക്കാഞ്ചേരി ഹാളിൽ നടന്ന പരിപാടിയിൽ വടക്കാഞ്ചേരി മുൻസിപ്പൽ ചെയർമാൻ ശ്രീ. PN സുരേന്ദ്രൻ വീശിഷ്ടാതിഥിയായി. സുഹൃത് സംഗത്തിന്റെ സ്ഥാപകരായ ശ്രീ. ഹൈദർകോയ, ശ്രീ. കണ്ണൻ(മദ്രാസ്സ് ഹോട്ടൽ), ശ്രീ. മുരളി അയ്യത്ത് എന്നിവരെ ആദരിക്കുകയും , പത്താംക്ലാസ്സ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ WSS അംഗങ്ങളുടെ മക്കളെ ആദരിക്കുകയും ചെയ്തു.
പ്രസ്തുത യോഗത്തിൽ WSS വൈസ് പ്രസിഡണ്ട് ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു, അബൂബക്കർ K.K സ്വാഗതവും WSS ട്രെഷറർ അബ്ദുൾ ജലീൽ നന്ദിയും പറഞ്ഞു.
തുടർന്ന് കണ്ണൻ, ഹൈദർകോയ, അബ്ദുറഹ്മാൻ വർണ്ണ , ജയൻ വടക്കേടത് , മൊയ്തീൻകുട്ടി, അയ്യപ്പൻ മംഗലം, പോൾ തോമസ് , GK, മുസ്തഫ സി എ , മോഹൻദാസ്, ഫൈസൽ അബ്ദുറഹ്മാൻ , ഷാനു മച്ചാട് , അക്ബർഷാ തെക്കേതിൽ , ബിജു ഇസ്മായിൽ, എന്നിവർ ആശംസകൾ നേർന്നു.
വടക്കാഞ്ചേരി സുഹൃത് സംഘത്തിൻ്റെ കാരുണ്യ പദ്ധതിയായ സ്നേഹവീടിന്റെ കീഴിൽ നിർമ്മിച്ചു നൽകുന്ന മൂന്നാമത് വീടിന്റെ നിർമ്മാണ വിവരങ്ങളും വടക്കാഞ്ചേരിയിൽ കഴിഞ്ഞ വർഷളിൽ നടത്തിയിട്ടുള്ള വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ലഘു വിവരണവും ചടങ്ങിൽ വച്ചു നടത്തുകയുണ്ടായി
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ