വടക്കാഞ്ചേരി ചരൽ പറമ്പ് ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം നിർമ്മാണം പുനരാരംഭിക്കുന്നത് സംബന്ധിച്ച് വടക്കാഞ്ചേരി നഗരസഭയ്ക്ക് സർക്കാർ അയച്ച കത്ത് നഗരസഭ ജനറൽ കൗൺസിൽ മുമ്പാകെ വെക്കണമെന്ന് പ്രതിപക്ഷ കൗൺസിലർമാരുടെ ആവശ്യം ചെയർമാൻ തള്ളിയതിൽ പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചു

വടക്കാഞ്ചേരി ചരൽ പറമ്പ് ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം നിർമ്മാണം പുനരാരംഭിക്കുന്നത് സംബന്ധിച്ച് വടക്കാഞ്ചേരി നഗരസഭയ്ക്ക് സർക്കാർ അയച്ച കത്ത് നഗരസഭ ജനറൽ കൗൺസിൽ മുമ്പാകെ വെക്കണമെന്ന് പ്രതിപക്ഷ കൗൺസിലർമാരുടെ ആവശ്യം  ചെയർമാൻ തള്ളിയതിൽ പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചു. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുമെന്ന് എംഎൽഎ സേവിയർചിറ്റില പ്പിള്ളിയുടെ വാഗ്ദാനം നടപ്പിലായില്ല  ബാക്കി പ്രവർത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിനു സമർപ്പിക്കണമെന്ന് ആറുമാസം മുമ്പ് നഗരസഭയ്ക്ക് അയച്ച കത്താണ് സിപിഎമ്മിലെ ഗ്രൂപ്പിസം കാരണം മറച്ചുവച്ചത് റോഡും കുടിവെള്ളവും ഉൾപ്പെടെ ഫ്ലാറ്റിന്റെ ബാക്കി പണികളുടെ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കാനാണ് സർക്കാർ ആവശ്യപ്പെട്ടത് എന്നാൽ നഗരസഭ ചെയർമാൻ അങ്ങനെ ഒരു കത്ത് ഇല്ലെന്നാണ് കൗൺസിലിനെ അറിയിച്ചത്  ഫ്ലാറ്റ് നിർമ്മാണം മറ്റൊരു ഏജൻസിയെ ഏൽപ്പിക്കാനുള്ള രഹസ്യനീക്കവും ചെയർമാൻ നേതൃത്വത്തിൽ നടത്തി ഫ്ലാറ്റിൽ വീണ്ടും കമ്മീഷൻ അടിച്ചു മാറ്റാനുള്ള ശ്രമമാണ് നഗരസഭ ചെയർമാൻ  നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

യഥാർത്ഥ വീട് മുടക്കികൾ നഗരസഭയും ചെയർമാനും, എംഎൽഎയും ആണെന്ന് പ്രതിപക്ഷം ആരോപിച്ചു അടിയന്തരമായി ഫ്ലാറ്റ് നിർമ്മാണം പൂർത്തീകരിക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു, ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് അടിയന്തര യോഗത്തിന് പ്രതിപക്ഷം കത്ത് നൽകും. നഗരസഭ പ്രതിപക്ഷ നേതാവ് കെ അജിത് കുമാർ, എസ് എ ആസാദ്, കെ ടി ജോയി, വൈശാഖ് നാരായണസ്വാമി, സന്ധ്യ കൊടക്കാടത്ത്, ബുഷറ റഷീദ്, രമണി പ്രേമ ദാസൻ, കെ ഗോപാലകൃഷ്ണൻ, ജോയൽ മഞ്ഞില, നിജി ബാബു, പ്രകാശൻ കുന്നൂർ,അഡ്വക്കറ്റ് ശ്രീദേവി, നബീസ നാ സാറലി, എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍