വടക്കാഞ്ചേരി സെന്റ് ഫ്രാൻസീസ് എൽ.പി. സ്കൂളിലെ PTA ജനറൽ ബോഡി യോഗം വടക്കാഞ്ചേരി ഹെബ്രോൺ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ മാനേജർ ഫാ: ആന്റണി ചെമ്പകശേരി അധ്യക്ഷത വഹിച്ച യോഗം വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ ജിജി സാംസൺ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് CR ലിജി സ്വാഗതവും അധ്യാപക പ്രതിനിധി ബിന്ദു ഫ്രാൻസീസ് നന്ദിയും പറഞ്ഞു.
ഫസ്റ്റ് അസിസ്റ്റന്റ് ഡെൻഷി പ്രിൻസ് റിപ്പോർട്ട് അവതരിപ്പിച്ചു. CM ജലീൽ , CO ഫ്രാൻസീസ് , രഞ്ജിത വിജയൻ , സ്ട്രൈന ബിജോയ് എന്നിവർ സംസാരിച്ചു. അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനവും അമ്മ വായന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണവും ഉണ്ടായിരുന്നു. പുതിയ ഭാരവാഹികളായി PJ സിന്റൊ (പ്രസിഡന്റ്), AM വിപിൻ , സ്ട്രൈന ബിജോയ് ( വൈ.പ്രസിഡന്റ്) രഞ്ജിത വിജയൻ (മാതൃസംഗം പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍