കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തെക്കുംകര യൂണിറ്റ് കൺവെൻഷൻ മച്ചാട് വിദ്വാൻ ഇളയത് വായനശാല ഹാളിൽ സ്റ്റേറ്റ് കമ്മിറ്റിയംഗവും, ജില്ല ജോ. സെക്രട്ടറിയുമായ കെ ഗോപിനാഥൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് കൺവെൻഷൻ പ്രസിഡന്റ് എം എസ് ഏല്യാമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു. നവാഗതർക്ക് ജില്ല കമ്മിറ്റിയംഗം തോമസ് എം മാത്യൂ അംഗത്വ വിതരണം നടത്തി. ബ്ലോക്ക് സെക്രട്ടറി പി കെ സജീവൻ പ്രകൃതി സ്നേഹി സച്ചിദാനന്ദൻ മനയ്ക്കലാത്തിനെ ആദരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി ഇ ഷെയ്ക്ക് അബ്ദുള്ള, ട്രഷറർ , സി ജോസ് അന്റോ , കെ കെ ഭരതൻ മാസ്റ്റർ, മുഹമ്മദ് കുട്ടി ഹാജി, വി കമലം, സി ഇ തോമസ്, ലക്ഷ്മി ദേവി ടീച്ചർ, ദുർഗ്ഗ ടീച്ചർ, എം എൻ കൃഷ്ണൻ കുട്ടി, ടി എസ് കുട്ടപ്പൻ സംസാരിച്ചു
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍