രാമായണകഥയെ അടിസ്ഥാനമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷിന്റെ ഉയർന്ന ക്വാളിറ്റി പ്രിന്റ് യൂട്യൂബിലൂടെ ചോർന്നു.

രാമായണകഥയെ അടിസ്ഥാനമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷിന്റെ ഉയർന്ന ക്വാളിറ്റി പ്രിന്റ് യൂട്യൂബിലൂടെ ചോർന്നു. കുറഞ്ഞസമയം കൊണ്ടുതന്നെ രണ്ട് മില്ല്യണോളം വ്യൂസ് ലഭിച്ച ഈ ലിങ്ക് യൂട്യൂബിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ മറ്റു ലിങ്കുകൾ പ്രചരിക്കുന്നുണ്ട്. ഓ.ടി.ടി. റിലീസ് പോലും തീരുമാനമാവാതിരിക്കെയാണ് ചിത്രത്തിന്റെ പ്രിന്റ് ചോർന്നത്.  

പ്രഭാസ്, കൃതി സനോൺ, സെയ്ഫ് അലി ഖാൻ എന്നിവരാണ് ആദിപുരുഷിൽ‌ യഥാക്രമം ശ്രീരാമൻ, സീത, രാവണൻ എന്നിവരായെത്തിയത്. ആദ്യ രണ്ട് ദിവസങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയതെങ്കിലും നല്ല കളക്ഷൻ നേടാൻ ചിത്രത്തിനായിരുന്നു. ആദ്യത്തെ ലിങ്ക് അപ്രത്യക്ഷമായതിന് പിന്നാലെ വിവിധ ക്വാളിറ്റിയിലും ദൈർഘ്യത്തിലുമുള്ള ഒന്നിലേറെ പതിപ്പുകൾ യൂട്യൂബിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. അപ് ലോഡ് ആയി മിനിറ്റുകൾക്കകം മൂന്ന് ലക്ഷത്തിലേറെ കാഴ്ചക്കാരെയാണ് ഈ വീഡിയോകൾ സമ്പാദിച്ചത്. ചിത്രത്തിലെ ഗ്രാഫിക്സിന്റെയും ചില കഥാപാത്രങ്ങളുടെ മോശം സംഭാഷണത്തിന്റെ പേരിലും റിലീസ് ദിവസം തന്നെ ചിത്രത്തിന് സോഷ്യൽമീഡിയയിലൂടെ രൂക്ഷവിമർശനം നേരിടേണ്ടിവന്നിരുന്നു.  

സണ്ണി സിം​ഗ് നിജ്ജർ ആണ് ചിത്രത്തിൽ ലക്ഷ്മണനായെത്തിയത്. ദേവ്ദത്ത് നാ​ഗേ ഹനുമാന്റെ വേഷവും അവതരിപ്പിച്ചു. 500 കോടി ചെലവിൽ നിർമിച്ച ചിത്രം ഏറ്റവുമുയർന്ന മുതൽമുടക്കുള്ള ഇന്ത്യൻ ചിത്രമാണ്. ടി-സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമിച്ചത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിർമാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രീഡി ചിത്രം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍