1198 മിഥുനം 25
രേവതി / അഷ്ടമി
2023 ജൂലായ് 10, തിങ്കൾ
ഇന്ന്;
ലോക ടെസ്ലാ ദിനം !
*********
[ക്രൊയേഷ്യൻ-അമേരിക്കൻ എഞ്ചിനിയറും വൈദ്യുതിയുടെ വ്യാവസായികോപയോഗത്തിന് പ്രധാന സംഭാവനകൾ നൽകുകയും ചെയ്ത നിക്കോള ടെസ്‌ലയുടെ ജന്മദിനം]
ദേശീയ പൂച്ചക്കുട്ടി ദിനം !
*********
[ National Kitten Day ]
ദേശീയ മത്സ്യ കര്‍ഷക ദിനം !
*********
[ National Fish Farmers Day]
അന്തഃദേശീയ തെരുവ് പ്രകടനക്കാരുടെ ദിനം !
. ************
[ International Town Criers Day]
* മെഹർ ബാബായുടെ അനുയായികൾ:
മൌനവൃത ദിനം !
* ബഹാമാസ് : സ്വാതന്ത്ര്യ ദിനം !
* മൌറിത്താനിയ:സശസ്ത്രസേന ദിനം!
* വയോമിങ്ങ് : (USA):സംസ്ഥാനപദവി ദിനം!
USA;
Pick Blueberries Day
Don’t Step On A Bee Day
Teddy Bear Picnic Day
National Kitten Day
National Piña Colada Day
ഇന്നത്തെ മൊഴിമുത്തുകൾ
്്്്്്്്്്്്്്്്്്്്്്്്്
''അന്യർ മരിച്ചുപോയതു കൊണ്ടല്ല, നമുക്കവരോടുള്ള മമത കുറഞ്ഞുവരുന്നത്, മറിച്ച് നാം തന്നെ മരിക്കുകയാണെന്നതു കൊണ്ടു തന്നെ.''
''നമ്മെ സന്തോഷിപ്പിക്കുന്നവരോട് നാം നന്ദിയുള്ളവരായിരിക്കുക; എന്തെന്നാൽ നമ്മുടെ ഹൃദയപുഷ്പങ്ങളെ വിടർത്തുന്ന ഉദ്യാനപാലകരാണവർ.''
[ - മാർസൽ പ്രൂസ്ത് ]
********
സി.പി.എം.കേന്ദ്ര കമ്മിറ്റി അംഗം, സി.ഐ.റ്റി.യു. ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന മുൻ എക്സൈസ് - തൊഴിൽ വകുപ്പ് മന്ത്രി പി.കെ. ഗുരുദാസന്റെയും (1935),
ബി.ജെ.പി. മുൻദേശീയ അധ്യക്ഷനും, മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും, മുൻ ആഭ്യന്തര മന്ത്രിയും ഇപ്പോഴത്തെ പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിങ് ന്റെയും (1951),
മലയാളിയായ മദ്ധ്യദൂര ഓട്ടക്കാരി ചിത്ര കെ സോമൻ എന്ന ചിത്ര കുളത്തുമുറിയിൽ സോമന്റെയും ( 1983),
മലയാളത്തിലെ പ്രമുഖ ഹാസ്യ സീരിയൽ ആയ ഉപ്പും മുളകിലൂടെ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രമായ ലച്ചു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ, രഘുവീർ ശരണിന്റേയും ഭാഗ്യലക്ഷിമിയുടേയും പുത്രിയുമായ താരം ജുഹി റസ്ഥാഗിയുടേയും (1998),
തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയും ബേബി ശാലിനിയുടെ അനിയത്തിയും ആയ ബേബി ശ്യാമിലി എന്നറിയപ്പെട്ടിരുന്ന ശ്യാമിലിയുടെയും (1987),
ചക്കരമുത്ത് എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്തേക്ക് കടന്നുവരുകയും 'വെറുതെഅല്ല ഭാര്യ ', കപ്പല്‍ മുതലാളി ചേകവര്‍, ഫോര്‍ ഫ്രണ്ട്‌സ് കന്യാകുമാരി എക്‌സ്പ്രസ് ഇങ്ങനേയും ഒരാള്‍, കരയിലേക്കു ഒരു കടല്‍ ദൂരം, ഓര്‍ക്കുട്ട് ഒരു ഓര്‍മകൂട്ട് ജനപ്രിയന്‍, നാടകമേ ഉലകം, നിദ്ര, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, ഹൗസ് ഫുള്‍ തുടങ്ങിയ ചിത്രങ്ങൾ അഭിനയിച്ചിട്ടുള്ള നർത്തകിയും ഹൃസ്വചിത്ര സംവിധായികയുമായ ചലച്ചിത്ര താരം സരയുവിന്റേയും (1990),
ബംഗാളി ചിത്രത്തിലൂടെ നാഷണല്‍ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള ഹിന്ദി, ബംഗാളി, കന്നട, തമിഴ്, എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള നടി മഞ്ജരി ഫട്നിസിന്റേയും (1988),
ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് നേടിയ ആദ്യത്തെ ബാറ്റ്സ്മാനും, ഇന്ത്യക്ക് ലോകപ്രശസ്തി നേടിക്കൊടുത്ത ക്രിക്കറ്റ് താരങ്ങളിലൊരാളുമായ സുനിൽ മനോഹർ ഗവാസ്കറിന്റെയും ( 1949)
നിത്യജീവിതത്തിന്റെ കണ്ണിലൂടെ മനുഷ്യ ബന്ധങ്ങളെപ്പറ്റിയും,മനുഷ്യാവസ്ഥകളെപറ്റിയും വിവരിയ്ക്കുന്ന കഥകളെഴുതി 2013 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനവും, 2009-ലെ മാൻ ബുക്കർ സമ്മാനം നേടിയ കനേഡിയൻ ചെറുകഥാ കൃത്ത് ആലിസ് ആൻ മൺറോയുടെയും(1931),
ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഹോളിവുഡിൽ ആദ്യമായി അഭിനയിച്ച നടിയും, ഫ്രാൻസിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മദാം ലെ ഫിഗാരോയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിൽ അർധനഗ്നയായി എന്ന കാരണത്താൽ ഇറാനിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ പ്രമുഖ അഭിനേത്രിയും സംഗീതജ്ഞയുമായ ഗോൽഷിഫ്‌തെ ഫറഹാനിയുടെയും (1983)ജന്മദിനം !
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
*ഉത്തരേന്ത്യയിൽ പേമാരി, 16 മരണം , ഡൽഹിയിൽ 40 വർഷത്തിനിടയിലെ വലിയ മഴ
ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹിമാചൽപ്രദേശ്, ജമ്മു കശ്‌മീർ, പഞ്ചാബ് എന്നിവിടങ്ങളിൽ രണ്ടു ദിവസമായി കനത്തമഴ തുടരുകയാണ്. ഡൽഹിയിൽ നാലു പതിറ്റാണ്ടിനിടയിലെ വലിയ മഴയാണ് (153 എംഎം) 24 മണിക്കൂറിനുള്ളിൽ പെയ്‌തത്. മുമ്പ് 1982 ജൂലൈയിലാണ് ഒറ്റദിവസം ഇത്രയും ശക്തമായ മഴ പെയ്‌തത്. ഡല്‍ഹിയിലെ റോഡുകളിലെ വെള്ളക്കെട്ട് കാരണം ഗതാഗതം സ്‌തംഭിച്ചു. മരങ്ങൾ വ്യാപകമായി കടപുഴകി. വൈദ്യുതി തടസ്സപ്പെട്ടു.
*നിയമന നിരോധനം ബാങ്കുകളിലും
കേന്ദ്ര സർവീസിലെയും പൊതുമേഖലയിലെയും നിയമന നിരോധനം ബാങ്കുകളിലേക്കും വ്യാപിപ്പിക്കുന്നു. രാജ്യത്തെ ഒന്നാമത്തെ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നികത്തേണ്ടത് 30,365 ഒഴിവ്. ക്ലറിക്കൽ മേഖലയിൽ 15,371, സബ് സ്റ്റാഫ് മേഖലയിൽ 14,994 എന്നിങ്ങനെയാണിത്. ബിസിനസ് വളർച്ചയ്‌ക്ക് ആനുപാതികമായി പുതിയ തസ്‌തിക സൃഷ്ടിക്കുന്നതുമില്ല. ക്ലറിക്കൽ മേഖലയിൽ 2017-18നെ അപേക്ഷിച്ച് നിലവിൽ 14 ശതമാനം ജീവനക്കാരുടെ കുറവുണ്ട്. സബ് സ്റ്റാഫ് മേഖലയിൽ 32 ശതമാനവും. ലയനങ്ങളെത്തുടർന്ന് നിലവിൽ എസ്‌ബിഐക്ക് 22,405 ശാഖയുണ്ട്. 48 കോടി ഇടപാടുകാരുണ്ട്. 44 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 32 ലക്ഷം കോടിയുടെ വായ്‌പയും.
പ്രാദേശികം
*****
*തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 4 വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു
തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരിയെ തെരുവുനായ അക്രമിച്ചു. മാമ്പള്ളി കൃപാനഗറിൽ റീജൻ-സരിത ദമ്പതികളുടെ മകൾ റോസ്‌ലിയെയാണ് തെരുവ് നായ ആക്രമിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തി രക്ഷിക്കുകയായിരുന്നു. മുഖത്തടക്കം ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
*തൃശ്ശൂരും കാസർഗോഡും ഭൂമിക്കടിയിൽ മുഴക്കവും ചലനങ്ങളും
തൃശൂരും, കാസർഗോഡും അടക്കം ചില മേഖലകളിൽ ഭൂമിക്കടിയിൽ നിന്നുണ്ടായ ചെറു ചലനങ്ങൾക്കും, ശബ്ദത്തിലും വിശദീകരണവുമായി ദുരന്തനിവാണ അതോറിറ്റി. ഉണ്ടായത് ഭൂചലനം അല്ലെന്നും ആശങ്കപ്പെടേണ്ടത് ഇല്ലെന്നും വിശദീകരണം. ഭൂമിക്കടിയിൽ നിന്ന് ചെറിയ അളവിൽ ഉണ്ടാകുന്ന മർദ്ദം പുറം തള്ളുന്നതാണെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
*വരുമോ കെ റെയിൽ? രൂപരേഖ തയ്യാറാക്കാൻ ഇ ശ്രീധരൻ; മാറ്റങ്ങൾ വരുത്തിയാൽ പ്രയോജനമുണ്ടെന്ന് വിശദീകരണം; കൂടിക്കാഴ്ച നടത്തി കെ.വി തോമസ്
സംസ്ഥാനത്ത് കെ റെയിലുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമാകുന്നു. കേരള സർക്കാരിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെവി തോമസ് ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തി. ഹൈ സ്പീഡ് റെയിൽവേ സംവിധാനം വേണമെന്ന നിലപാട് തന്നെയാണ് ഇ ശ്രീധരനെന്ന് കെവി തോമസ് പ്രതികരിച്ചു. നിർദേശങ്ങൾ എഴുതി നൽകാമെന്ന് ശ്രീധരൻ മറുപടി നൽകിയതായും അദ്ദേഹം വ്യക്തമാക്കി
*രക്തസാക്ഷി ഫണ്ടിൽ വെട്ടിപ്പ്, അഞ്ച് ലക്ഷം കാണാനില്ല: സിപിഎമ്മിൽ അന്വേഷണം
തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച് സിപിഎമ്മിൽ അന്വേഷണം. വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം ടി രവീന്ദ്രൻ നായർക്കെതിരെയാണ് ആരോപണം ഉയർന്നത്. ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്ണു രക്തസാക്ഷി ഫണ്ടിൽ നിന്ന് തിരിമറി നടത്തിയെന്നാണ് പരാതി.
*ഷാജൻ സ്‌കറിയയുടേത് മാധ്യമ പ്രവർത്തനമല്ല: കെ മുരളീധരൻ
കോഴിക്കോട്; മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയക്കെതിരായ നിയമ നടപടിയിൽ തെറ്റില്ലെന്ന് കെ മുരളീധരൻ എംപി. ഷാജൻ സ്‌കറിയ നടത്തുന്നത് മാധ്യമ പ്രവർത്തനമായി കാണുന്നില്ല. രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും വളരെ മോശമായി ചിത്രീകരിച്ച ആളാണ് ഷാജൻ. വ്യക്തികളെ അടച്ചാക്ഷേപിക്കുന്ന രീതി ശരിയല്ല. മുസ്ലിം സമുദായത്തെ അടച്ചാക്ഷേപിക്കുന്ന അദ്ദേഹത്തിന്റെ രീതി സംഘിയുടെ സംഭാഷണമായാണ് തോന്നിയത്.
*ഏക സിവിൽ കോഡ്: സിപിഐ എം സെമിനാറിൽ രാഷ്‌ട്രീയം മറന്ന് എല്ലാവരും പങ്കെടുക്കണം: ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഐ എം സംഘടിപ്പിക്കുന്ന സെമിനാറിൽ മുസ്ലിംലീഗിന് ക്ഷണം ലഭിച്ചതിലുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമസ്‌തയും ജിഫ്രി മുത്തുക്കോയ തങ്ങളും മാത്രമല്ല, ലീഗ് ഉൾപ്പെടെ എല്ലാവരും പങ്കെടുക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
*ദമ്പതിമാര്‍ തമ്മിലുണ്ടായ കലഹത്തിനിടെ അച്ഛന്‍ ഒന്നരവയസ്സുകാരിയായ മകളെ പുറത്തേക്കെറിഞ്ഞു.
സംഭവത്തില്‍ ചിന്നക്കട കുറവന്‍പാലത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ കുഞ്ഞിന്റെ അച്ഛന്‍ മുരുകന്‍ (35), അമ്മ മാരിയമ്മ (23) എന്നിവരെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
ദേശീയം
*****
*കനത്ത മഴ തുടരുന്നു, 12 മരണം; സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് ഹിമാചൽ; ഡൽഹിയിലും അവധി
മഴ കനത്ത നാശം വിതച്ച ഹിമാചൽപ്രദേശിൽ എല്ലാ സ്കൂളുകൾക്കും കോളേജിനും ചൊവ്വാഴ്ച വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിലും ഗുരുഗ്രാമിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. സമാനമായ തീരുമാനങ്ങൾ മറ്റ് സംസ്ഥാനങ്ങളും എടുത്തേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ
* ഡല്‍ഹി ഐഐടിയില്‍ അവസാന വര്‍ഷ എഞ്ചിനീയറിങ് ബിരുദ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു.
ഉത്തര്‍പ്രദേശ് സ്വദേശിയായ 20 വയസുകാരന്‍ ആയുഷ് അഷ്നയാണ് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിക്ക് ശേഷം കാമ്പസിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ ബിടെക് അവസാന വര്‍ഷ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിയാണ് ആയുഷ്
*ഗോൾവാൾക്കറെ വിമർശിച്ച് ട്വീറ്റ്: ദ്വിഗ്‌വിജയ് സിങ്ങിനെതിരെ കേസ്
ആർഎസ്‌എസ് മുൻ മേധാവി എം എസ് ഗോൾവാൾക്കർക്കെതിരെ സമൂഹമാധ്യമത്തിൽ പരാമർശം നടത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിങ്ങിനെതിരെ കേസെടുത്ത് ഇൻഡോർ പൊലീസ്. അഭിഭാഷകനും ആർഎസ്‌എസ് പ്രവർത്തകനുമായ രാജേഷ് ജോഷി നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്
*ഡൽഹിയിലെ തെരുവുനായകളിൽ മാരക ഫംഗസ് സാന്നിധ്യം സ്ഥിരീകരിച്ചു
ഡൽഹിയിലെ തെരുവുനായകളിൽ ആഗോളതലത്തിൽ തന്നെ ആരോഗ്യഭീഷണിയായേക്കാവുന്ന മാരകഫംഗസ് കണ്ടെത്തിയതായി റിപ്പോർട്ട്. മിക്ക മരുന്നുകളെയും അതിജീവിക്കുന്ന ‘കാൻഡിഡാ ഔറിസ്’ എന്ന ഫംഗസാണ് ഡൽഹിയിൽ സമീപകാലത്ത് ചില നായകളിൽ കണ്ടെത്തിയത്. തെരുവുനായകളുടെ ചെവിക്കുഴലുകളിലാണ് ഫംഗസ് സാന്നിധ്യം സ്ഥിരീകരിച്ചത്.
*ഏഷ്യയിലെ ഏറ്റവും സാക്ഷരതയുള്ള ഗ്രാമം ഇന്ത്യയിൽ
എന്നാല്‍ ഇത് ഇന്ത്യയില്‍ ഏറ്റവും ആദ്യം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച കേരളത്തിലല്ല. ‘ധോറ മാഫി’ എന്ന ഈ ഗ്രാമം ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. അലിഗഡ് വിവിധങ്ങളായ വ്യവസായങ്ങള്‍ക്കും പ്രശസ്തമായ അലിഗഡ് മുസ്ലീം സര്‍വകലാശാലയ്ക്കും പേരുകേട്ട ജില്ലയാണ്. 2002-ലാണ് ഈ ഗ്രാമം ഏഷ്യയിലെ ഏറ്റവും സാക്ഷരതയുള്ള ഗ്രാമമായി ‘ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്’സില്‍ ഇടംപിടിച്ചത്.
നിരവധി ശാസ്ത്രജ്ഞരെയും ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും പ്രൊഫസര്‍മാരെയും ഐഎഎസ് ഉദ്യോഗസ്ഥരെയും ഈ ഗ്രാമം രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 75 ശതമാനത്തിലധികമാണ് ഈ ഗ്രാമത്തിലെ സാക്ഷരതാ നിരക്ക്.
24 മണിക്കൂറും വൈദ്യുതിയും ജലവിതരണവും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും കോളേജുകളുമുള്ള രാജ്യത്തെ ഏറ്റവും വികസിത ഗ്രാമങ്ങളിലൊന്നാണ് ഇന്ന് ധോറ മാഫി. ഇവിടുത്തെ 80 ശതമാനം കുടുംബങ്ങളിലും ഒരാളെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്. ഗ്രാമത്തിലെ മുതിര്‍ന്നവരില്‍ ഭൂരിഭാഗം ആളുകളും സ്വന്തമായി ജോലി ഉള്ളവരാണെന്നതും ഈ ഗ്രാമത്തെ വ്യത്യസ്തമാക്കുന്നു. ഗ്രാമത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കുന്നു. രാജ്യത്തിന്റെ ബ്യൂറോക്രസിക്കും വിദ്യാഭ്യാസ രംഗത്തും ഇത്രയേറെ പേരെ സംഭാവന ചെയ്ത ഈ ഗ്രാമത്തെ കുറിച്ച് പക്ഷേ ഇന്ത്യയിലുള്ളവര്‍ക്ക് പോലും അത്ര പരിചയമില്ലെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.
അന്തർദേശീയം
*******
ചൈന ലോകജനതയുടെ പ്രതീക്ഷ, അമേരിക്കന്‍ സാമ്രാജ്യത്വം പ്രതിസന്ധിയില്‍- എം.വി. ഗോവിന്ദന്‍
കോട്ടയം: നിരവധി രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിലും പ്രശ്‌നങ്ങളിലും നയതന്ത്രപരമായ ഇടപെടല്‍ നടത്തുന്ന ചൈന ഇടതുപക്ഷ ശക്തികളെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്നുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അമേരിക്കന്‍ സാമ്രാജ്യത്വം ഉള്‍പ്പെടെ വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘സാമ്പത്തിക മേഖലയിലും സൈനിക മേഖലയിലും ലോകത്തെ ഒന്നാം നമ്പര്‍ ശക്തി എന്ന് അഭിമാനിക്കുന്ന അമേരിക്കിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ഒന്നാംകിട ബാങ്കുളാണ് തകര്‍ന്നത്. ഗുരുതരമായ മാന്ദ്യം അമേരിക്കയെ ബാധിച്ചിരിക്കുന്നു.
അയല്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ കിഴക്കന്‍ ഏഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിലും പ്രശ്‌നങ്ങളിലും നയതന്ത്രപരമായി ഇടപെട്ട് സൗഹൃദപരമായി മുന്നോട്ട് പോകാനുള്ള നിലപാട് ചൈന കുറച്ചു കാലമായി ഫലപ്രദമായി നിര്‍വഹിച്ചുവരുന്നു. ഇത് ലോകത്തെ ജനങ്ങളെ സംബന്ധിച്ച്, ഇടതുപക്ഷ ശക്തികളെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്നു’, എം.വി. ഗോവിന്ദന്‍ പറഞ്ഞു.
*പ്രാധാന്യം കർഷകരുടെ ജീവനും കൃഷിക്കും; കാട്ടുപന്നികൾക്ക് ഇനി സംരക്ഷണം ഇല്ലെന്ന് ചൈന
സംരക്ഷിത വന്യമൃഗങ്ങളുടെ പട്ടികയിൽനിന്ന് കാട്ടുപന്നികളെ നീക്കി ചൈന. സംരക്ഷിത വന്യമൃഗ പദവി പോയതോടെ ചൈനയിൽ ഇനി കാട്ടുപന്നികളെ നിബന്ധനകൾക്ക് വിധേയമായി വേട്ടയാടാൻ അനുവദിക്കും. കാട്ടുപന്നിയുടെ എണ്ണം പെരുകി വിളകളും കൃഷിയിടങ്ങളും നശിപ്പിക്കുന്നത് വർദ്ധിച്ചതോടെയാണ് തീരുമാനം. പലയിടത്തും കാട്ടുപന്നികള്‍ മനുഷ്യരെ ആക്രമിക്കുന്നതും പതിവായിരുന്നു.
കായികം
****
*ബൗളിംഗില്‍ മിന്നു മണി, ബാറ്റിംഗില്‍ ഹര്‍മന്‍പ്രീത് കൗര്‍; ബംഗ്ലാദേശിനെ തൂത്തെറിഞ്ഞ് ഇന്ത്യ
ധാക്ക: ബംഗ്ലാദേശിനെതിരായ മൂന്ന് ട്വന്‍റി 20കളുടെ പരമ്പരയില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്‍റെ ഗംഭീര വിജയത്തുടക്കം. ധാക്കയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാ വനിതകളുടെ 114 റണ്‍സ് ഇന്ത്യ 16.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ മറികടന്നു. മറുപടി ബാറ്റിംഗില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ വിജയശില്‍പി. ഓപ്പണര്‍ സ്‌മൃതി മന്ഥാന 34 പന്തില്‍ 38 നേടി പുറത്തായി. നേരത്തെ ബൗളിംഗില്‍ അരങ്ങേറ്റ മത്സരം കളിച്ച മലയാളി താരം മിന്നു മണി വിക്കറ്റ് സ്വന്തമാക്കിയിരുന്നു.
വാണിജ്യം
****
*കയറ്റുമതി കുറയ്ക്കുമെങ്കിലും ഉല്പാദനം വെട്ടിക്കുറയ്ക്കില്ലെന്ന് റഷ്യ; തുടർച്ചയായ രണ്ടാം വാരവും നേട്ടത്തിൽ ക്രൂഡ് ഓയിൽ
ഇന്റർകോണ്ടിനെന്റൽ എക്‌സ്‌ചേഞ്ചിലെ (ICE) ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 4.5 ശതമാനം ഉയർന്ന് ആഴ്ചയിൽ ബാരലിന് 78.3 ഡോളറായി. എംസിഎക്സ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് (ജൂലൈ കരാർ) വെള്ളിയാഴ്ച ബാരലിന് 6,063 രൂപയിൽ ക്ലോസ് ചെയ്യുമ്പോൾ 4.6 ശതമാനം ഉയർന്നു. സൗദി അറേബ്യയിൽ നിന്നും റഷ്യയിൽ നിന്നുമുള്ള പുതിയ മാറ്റങ്ങൾ യുഎസിൽ നിന്നുള്ള ക്രൂഡ് ഓയിലിന്റെ വിലയെ സ്വാധീനിച്ചിരിക്കാം
*കരുത്ത് കാണിച്ച് സെൻസെക്‌സും നിഫ്റ്റിയും
സെൻസെക്‌സും നിഫ്റ്റിയും ഒരിക്കൽ കൂടി കരുത്ത് കാണിച്ച് സർവകാല റെക്കോർഡിലേയ്ക്ക് മുന്നേറിയത് ആഭ്യന്തര ഫണ്ടുകൾ ലാഭമെടുപ്പിനുള്ള അവസരമാക്കി മാറ്റി. കൈവശമുള്ള ഓഹരികൾ കനത്തതോതിൽ വിറ്റുമാറാൻ അവർ മത്സരിച്ചതിനിടയിലും വിപണി പ്രതിവാര നേട്ടം സ്വന്തമാക്കി. സെൻസെക്‌സ് 561 പോയിന്റ്റും നിഫ്റ്റി സൂചിക 142 പോയിന്റ്റും വർദ്ധിച്ചു. നടപ്പ് വർഷം ഇതിനകം ബോംബെ സൂചിക 4438 പോയിന്റ്റും നിഫ്റ്റി 1225 പോയിന്റ്റും നേട്ടത്തിലാണ്. ഇന്ത്യൻ മാർക്കറ്റിന്റെ തിളക്കത്തിന് വിദേശ ഫണ്ടുകളുടെ ശക്തമായ പിൻതുണയാണ് ലഭ്യമായത്.
ഇന്നത്തെ സ്മരണ !!!
********
ഡോ. പി.കെ വാര്യർ മ. (1921-2021)
പി.നാരായണൻ നായർ മ. (1906-1973)
പി.സി കുട്ടികൃഷ്ണൻ(ഉറൂബ്) മ. (1915-1979)
ടി. മുഹമ്മദ് മ. (1917-1988)
എൻ. കൃഷ്ണപിള്ള മ. (1916-1988)
ടി.സി നാരായണൻ നമ്പ്യാർ മ.(1914-1995)
എം.കെ. കേശവൻ മ. (1936-1997)
വക്കം മജീദ് മ. (1909-2000)
കെ. ശിവദാസൻ മ. (1929 -2007)
വൈലത്തൂർ ബാവ മുസ്ലിയാർ മ. (1936-2015)
സോറ സൈഗാൾ മ. (1912-2014)
തൈ ദ്സൂങ് മ. (599- 649 )
ലെ ദുയൻ മ. (1907-1986)
ബാലഭാസ്കർ ജ. (1978- 2018).
മാർസെൽ പ്രൂസ്ത് ജ. (1871-1922)
നിക്കോള ടെസ്‌ല ജ. (1856 -1943 )
എമ ഹോഗ് ജ. (1882-1975)
ഇവാൻ മെനസിസ് ജ. (1959-2023)
ചരിത്രത്തിൽ ഇന്ന് !!!
********
988 - ഡബ്ലിൻ നഗരം സ്ഥാപിതമായി.
1820 - സിഖ് രാജാവായ രഞ്ജിത്ത് സിംഗ് കാശ്മീരിന്റെ ഭരണാധികാരം ദ്രോഗ്ര രാജവായ ഗുലാബ് സിംഗിന് വിട്ടുകൊടുത്തു.
1962 - ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹമായ ടെൽസ്റ്റാർ വിക്ഷേപിക്കപ്പെട്ടു.
1971 - കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല ആരംഭിച്ചു.
1973 - കരീബിയൻ ദ്വീപു സമൂഹരാഷ്ട്രമായ ബഹമാസ് ബ്രിട്ടണിൽ നിന്നും സ്വതന്ത്രമായി.
1985 - ലോകത്തിലെ ആദ്യത്തെ പരിസ്ഥിതി സംഘടനയായ ഗ്രീൻപീസിന്റെ സമാധാനക്കപ്പലായ റെയിൻബോ വാരിയർ ബോംബ് സ്ഫോടനത്തിൽ തകർന്നു.
1991- ബോറിസ് യെൽത്സിൻൻ റഷ്യൻ ഫെഡറേഷന്റെ ആദ്യ പ്രസിഡന്റായി.
1992 - തദ്ദേശീയമായി ഇന്ത്യ നിർമ്മിച്ച ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ഇൻസാറ്റ് 2 എ ഫ്രഞ്ച് ഗയാനയിൽ നിന്ന് വിക്ഷേപിച്ചു.
2005 - അമേരിക്കയിലെ ഫ്ലോറിഡയിൽ വീശിയടിച്ച ഡെന്നീസ് ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടം.
2011 - റഷ്യൻ ക്രൂയിസ് കപ്പൽ ബൾഗേറിയ ടാറ്റർസ്താനിലെ സുകിയേവോയ്ക്ക് സമീപം വോൾഗയിൽ മുങ്ങി 122 പേർ മരിച്ചു.
2017 - ഇറാഖ് ആഭ്യന്തരയുദ്ധം: ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖിൽ നിന്നും ലെവന്റിൽ നിന്നും മൊസൂളിനെ പൂർണമായും മോചിപ്പിച്ചതായി പ്രഖ്യാപിച്ചു.
2020 - കേരളത്തിന്റെ ഊർജ ക്ഷേത്രമായ മൂലമറ്റം നിലയത്തില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം ഒരുലക്ഷം മില്യൺ യൂണിറ്റിലെത്തി. ഇതോടെ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉൽപാദിപ്പിച്ച ജലവൈദ്യുതി നിലയമായി മൂലമറ്റം പവര്‍ ഹൗസ് മാറി.
2020 - ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മധ്യപ്രദേശിലെ രേവ ജില്ലയിലെ 750 മെഗാവാട്ട് ഉത്പാദനശേഷിയുള്ള അൾട്രാ മെഗാ സോളാർ പ്ലാന്റ് വീഡിയോ കോണ്‍ഫറൻസിംഗിലൂടെയാണ് മോദി ഉദ്ഘാടനം ചെയ്തത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG











0 അഭിപ്രായങ്ങള്‍