കുമ്പളങ്ങാട് വായനശാല വയോജന വേദിയുടെ നേതൃത്വത്തിൽ ഔഷധ കഞ്ഞി കൂട്ടും ആയൂർവ്വേദ മരുന്നും നൽകി

കുമ്പളങ്ങാട് വായനശാല വയോജന വേദിയുടെ നേതൃത്വത്തിൽ ഔഷധ കഞ്ഞി കൂട്ടും ആയൂർവ്വേദ മരുന്നും നൽകി. കുമ്പളങ്ങാട് ഗ്രാമീണ വായനശാല ഹാളിൽ നടന്ന പരിപാടി വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വയോജന വേദി പ്രസിഡണ്ട് വി. ചന്ദ്രികയമ്മ അധ്യക്ഷയായി.
നഗരസഭ കൗൺസിലർ രമ്യ സുന്ദരൻ, കുമ്പളങ്ങാട് വായനശാല പ്രസിഡണ്ട് കെ. സേതുമാധവൻ, വൈസ് പ്രസിഡണ്ട് എം.എ. വേലായുധൻ, ജോ : സെക്രട്ടറി അജീഷ് കർക്കിടകത്ത് എന്നിവർ പ്രസംഗിച്ചു. വയോജന വേദി സെക്രട്ടറി പി.വി. പാപ്പച്ചൻ സ്വാഗതവും വയോജന വേദി ജോ.സെക്രട്ടറി വി.ജെ. സണ്ണി ജോസഫ് നന്ദിയും പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.