രാമായണ മാസാചരണത്തിന്റെ ഭാഗമായി പാർളിക്കാട് വെള്ളത്തിരുത്തി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അദ്ധ്യാത്മ രാമായണ പാരായണം നടത്തി. വ്യാസതപോവനം ശ്രീമാൻ ഗോവിന്ദജിയുടെ നേതൃത്വത്തിലാണ് പാർളിക്കാട് തട്ടകവാസികളായ ഭക്തജനങ്ങൾ അടക്കം പാരായണ യജ്ഞത്തിൽ പങ്കാളികളായത്. കലുഷമായ കലികാലത്തിൽ കർക്കിടക മാസത്തിൽ നടത്തിയ ഈ പാരായണ യജ്ഞം സമൂഹത്തിന് ശാന്തിയും , സമാധാനവും, സമൃദ്ധിയും പ്രധാനം ചെയ്യട്ടെ എന്ന് യജ്ഞത്തിന് മുഖ്യ നേതൃത്വം നൽകിയ ഗോവിന്ദ ജി സന്ദേശത്തിൽ പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍