കുമരനെല്ലൂർ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, വിജയികളെ അനുമോദിച്ചു, മെഡിക്കൽ ക്യാമ്പും നടന്നു.

കുമരനെല്ലൂർ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ഈ അദ്ധ്യയന വർഷം എസ്.എസ്.എൽ.സി,  പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ കുട്ടികളെയും അനുമോദിച്ചു.  തുടർന്ന് ഡോക്ടർ അശ്വിനി. കെ  യുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും നടന്നു. വായനയുടെ പ്രസക്തി വിളിച്ചോതി  എല്ലാ വിദ്യാർത്ഥികൾക്കും  പുസ്തകമാണ് സമ്മാനമായി നൽകിയത്. വായനശാല മുഖ്യരക്ഷാധികാരി   ശ്രീനാഥ് പി സ്വാഗതം പറഞ്ഞ ചടങ്ങിൽ വായനശാല പ്രസിഡന്റ് ജൂലി ഷാജു അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ അശ്വിനി. കെ ഉദ്ഘാടനം ചെയ്തു.

ഡിവിഷൻ കൗൺസിലർ മല്ലിക സുരേഷ്, വായനശാല വൈസ് പ്രസിഡന്റ് എ.എച്ച്. അബ്ദുൽസലാം, എം ഹസ്സൻ  എന്നിവർ ആശംസകൾ അറിയിച്ചു.  വായനശാല സെക്രട്ടറി സജിത സേതു നന്ദി രേഖപ്പെടുത്തി.  കോവിഡ് മഹാമാരി കാലത്ത് കുമരനെല്ലൂർ ഗ്രാമത്തിൽ  സാമൂഹ്യ സേവനത്തിന്റെ ഉത്തമ ഉദാഹരണമായി പ്രവർത്തിച്ച അൽത്താഫ് കെ എച്ച്  നെ ചടങ്ങിൽ വെച്ച് ആദരിച്ചു.  വായനശാല സംഘടിപ്പിച്ച വായന മത്സരത്തിലെ വിജയികൾക്കുള്ള പുരസ്ക്കാരങ്ങളും വിതരണം ചെയ്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.