കേന്ദ്ര മന്ത്രി ഭഗവന്ത് ഖൂബ ഗുരുവായൂരിൽ



കേന്ദ്ര രാസവസ്തു, രാസവളം, നവ& പുനരുപയോഗ ഊർജ്ജ സഹമന്ത്രി ഭഗവന്ത് ഖൂബ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.  ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് മന്ത്രിയും സംഘവുമെത്തിയത്. ശ്രീവൽസം അതിഥി മന്ദിരത്തിലെത്തിയ മന്ത്രിയെ ദേവസ്വം പബ്ലിക് റിലേഷൻസ് ഓഫീസർ വിമൽ. ജി. നാഥ് പൊന്നാടയണിയിച്ചു സ്വീകരിച്ചു. തുടർന്ന് അൽപനേരം വിശ്രമിച്ചശേഷം കേന്ദ്രമന്ത്രി ഭഗവന്ത് ഖൂബ ക്ഷേത്ര ദർശനം നടത്തി. 





 ക്ഷേത്രം അസി. മാനേജർ രാമകൃഷ്ണൻ്റെ നേതൃത്വത്തിൽ ജീവനക്കാർ  മന്ത്രിയെ ക്ഷേത്രത്തിലേക്ക് വരവേറ്റു. ദർശനത്തിന് ശേഷം ഭഗവാൻ്റെ പ്രസാദകിറ്റും മന്ത്രിക്ക് നൽകി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍