പാലപ്പിള്ളി കുണ്ടായിയിൽ പുലിയിറങ്ങി മാനിനെ കൊന്നു.ഹാരിസൺ തോട്ടത്തിലാണ് പുലിയിറങ്ങിയത്. ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് മാനിനെ ചത്ത നിലയിൽ കണ്ടത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി മാനിനെ പിടികൂടിയത് പുലിയാണെന്ന് സ്ഥിരീകരിച്ചു.
(വിഷ്വൽ)
രണ്ടാഴ്ച്ചക്കിടെ രണ്ട് മാനുകളെയാണ് പുലി ആക്രമിച്ച് കൊന്നത്. ജനവാസ മേഖലയിൽ ഭീതി പരത്തുന്ന പുലിയെ പിടികൂടാൻ കൂടുസ്ഥാപിക്കണമെന്ന് നാട്ടുകാർ നിരന്തരമായി ആവശ്യപെടുന്നുണ്ടെങ്കിലും വനപാലകർ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.കഴിഞ്ഞ ദിവസങ്ങളിൽ തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാഡികൾക്ക് സമീപം പുലിയിറങ്ങി പശുക്കളെ കൊന്നിരുന്നു.
0 അഭിപ്രായങ്ങള്‍