1198 മിഥുനം 5
പുണർതം / ദ്വിതീയ
2023 ജൂൺ 20, തിങ്കൾ
ഇന്ന് ;
. ലോക അഭയാർത്ഥി (Refugee) ദിനം !
. ്്്്്്്്്്്്്്്്്്്്്
. ലോക 'വൈ ഫൈ' ദിനം !
.
. ലോക ഉത്പാദനക്ഷമത ദിനം !
. *********************************
[ World Productivity Day ; Staying productive requires you to focus on keeping things efficient, on stripping out waste and finding ways to streamline processes. World Productivity Day encourages you to remember those who make it possible.]
* അർജൻറ്റീന : ദേശീയപതാക ദിനം !
* അസർബൈജാൻ: ഗ്യാസ് സെക്റ്റർ ഡേ
* എരിത്രിയ: രക്തസാക്ഷി ദിനം
* USA ;
Make Music Day
National American Eagle Day
National Cherry Tart Day
National Ice Cream Soda Day
National Vanilla Milkshake Day
National Kouign Amann Day
. *ഇന്നത്തെ മൊഴിമുത്ത് *
. ്്്്്്്്്്്്്്്്്്്്്
സംഗരശബ്ദങ്ങൾ ദൂരെമുഴങ്ങുന്നു
സന്നദ്ധസേനയായ് മുന്നോട്ടടുക്ക നാം.
അന്തിയാവോളം പണിയുന്ന പാവങ്ങ-
ളഞ്ജനാംഭസിങ്കലാപ്ലവം ചെയ്യുന്നു.
എന്തിനു പട്ടിണി കൊണ്ടു കഴിക്കുന്നു!
എന്തിനു ജീവിതം പാടെയുഴലുന്നു!
ജീവിതം സർവ്വദാ രോദിച്ചിടാനല്ല
കേവലം കർത്തവ്യകർമ്മത്തിനുള്ളതാം:
സംഗരശബ്ദങ്ങൾ ദൂരെ മുഴങ്ങുന്നു
സന്നദ്ധസേനയായ് മുന്നോട്ടടുക്ക നാം!
ഇന്നു നാം കാണുന്ന മാളികയോരോന്നു-
മിന്ദ്രജാലംകൊണ്ടു പൊന്തിച്ച ജന്മികൾ
മന്ദരാം മാനുഷർ മേടയിൽ വാഴുന്നു
യാചനം ചെയ്യുന്നു പാവങ്ങൾ വീഥിയിൽ
നിദ്രയെക്കൈവിട്ട് വേഗമുണരുവിൻ
നവ്യജഗത്തിനെ സൃഷ്ടിക്ക സത്വരം.
സംഗരശബ്ദങ്ങൾ ദൂരെ മുഴങ്ങുന്നു
സന്നദ്ധസേനയായ് മുന്നോട്ടടുക്ക നാം!
. - ഇ കെ നായനാർ
. (ആഹവധ്വനി)
******************************
ബാല സാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഉറുദു കവി മഹ്ബൂബ് രാഹി എന്ന മഹ്ബൂബ് ഖാന്റെയും (1939),
പ്രമുഖ ബോളിവുഡ് പഴയകാല നടനായ വിനോദ് ഖന്നയുടെ പുത്രനും നടൻ അക്ഷയ് ഖന്നയുടെ സഹോദരനുമായ ഹിന്ദി നടൻ രാഹുൽ ഖന്നയുടെയും (1972),
കാബൂള്‍ എക്സ്പ്രസ്സ് തുടങ്ങി ഇന്ത്യന്‍ ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള അമേരിക്കന്‍ നടിയും മോഡലുമായ ലിൻഡ ആർസെനിയോയുടേയും (1978)ജന്മദിനം !
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്്്്്്്
***മണിപ്പുർ സംഘർഷം; പ്രധാനമന്ത്രി മൗനം വെടിയണമെന്ന് സീതാറാം യെച്ചൂരി
മണിപ്പുർ സംഭവവികാസങ്ങളിൽ പ്രതികരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണം. മണിപ്പുരിലെ പ്രതിപക്ഷ പാർടികളുടെ പ്രതിനിധി സംഘം പ്രധാനമന്ത്രിയെ കാണുന്നതിനായി 10 ദിവസമായി ഡൽഹിയിലുണ്ട്. ഇതുവരെ സമയം അനുവദിച്ചിട്ടില്ല. യുഎസ് സന്ദർശനത്തിന് പോകുന്നതിന് മുമ്പായി പ്രതിപക്ഷ പാർടി പ്രതിനിധികളെ കാണണം. അമ്പത് ദിവസത്തോളമായി കലാപം തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി എൻ ബീരൻ സിങിന് അധികാരത്തിൽ തുടരാൻ ധാർമികമായി അവകാശമില്ല. മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് ബീരൻ സിങിനെ നീക്കണം. സമാധാന ചർച്ചകൾക്ക് കേന്ദ്രം മുൻകയ്യെടുക്കണം- മണിപ്പുരിൽ നിന്നുള്ള പ്രതിപക്ഷ പാർടി നേതാക്കളുമായി എകെജി ഭവനിൽ കൂടിക്കാഴ്ച നടത്തിയ ശേഷമുള്ള വാർത്താസമ്മേളനത്തിൽ യെച്ചൂരി പറഞ്ഞു.
***അപകടകാരികളായ തെരുവ് നായകൾക്ക് ദയാവധം നൽകണം: കണ്ണൂർ ജില്ല പഞ്ചായത്ത് സുപ്രീംകോടതിയിൽ
അപകടകാരികളായ തെരുവ് നായകൾക്ക് ദയാവധം നൽകാനുള്ള അനുമതിയാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയെ സമീപിച്ചു. മുഴപ്പിലങ്ങാട് പതിനൊന്ന് വയസുകാരൻ നിഹാൽ തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടി ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയാണ് ഹർജി നൽകിയത്. ഹർജി വൈകാതെ അവധിക്കാല ബെഞ്ച് പരിഗണിക്കും.
പ്രാദേശികം
***************
*** സംസ്ഥാനത്ത് 15 ഇടങ്ങളില്‍ ഇഡി റെയ്ഡ്, ഒപ്പം കേന്ദ്രസേനയും. ലക്ഷ്യം ഹവാല ഇടപാടുകാര്‍
കേരളത്തിലേക്ക് വന്‍തോതില്‍ ഹവാലപ്പണം ഒഴുകുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്ന് കൊല്ലംമുതല്‍ മലപ്പുറംവരെയുള്ള ജില്ലകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) റെയ്ഡ്. 15 ഇടങ്ങളിലായി ഇ.ഡി. ഉദ്യോഗസ്ഥരും സുരക്ഷാസേനയുമടക്കം 150 പേരടങ്ങുന്ന സംഘമാണ് രാത്രി വൈകിയും നടന്ന റെയ്ഡിലുള്ളത്. 10,000 കോടി രൂപ ഹവാലപ്പണം കേരളത്തിലേക്ക് അടുത്തകാലത്തായി എത്തിയെന്നാണ് ഇ.ഡി. മൂന്നുവര്‍ഷമായി നടത്തിയ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയത്. സംസ്ഥാനത്ത് വന്‍തോതില്‍ ഹവാല ഇടപാടു നടത്തുന്ന 25-ലധികം ഹവാല ഓപ്പറേറ്റര്‍മാരെ ലക്ഷ്യമിട്ടാണ് റെയ്ഡ് നടക്കുന്നത്.
തിങ്കളാഴ്ച വൈകീട്ടാണ് ഒരേസമയം കേരളത്തിലെ 15 ഇടങ്ങളില്‍ റെയ്ഡ് തുടങ്ങിയത്. ഹവാലയ്ക്കായി ഇ.ഡി. സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണിത്. അമ്പതോളം രാജ്യങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് ഹവാലപ്പണം എത്തുന്നതെന്നാണ് ഇ.ഡി. ഉന്നതവൃത്തങ്ങള്‍ പറയുന്നത്. 10,000 കോടിരൂപയുടെ ഹവാലയെന്നത് ഏകദേശ കണക്കാണെന്നും റെയ്ഡ് പൂര്‍ത്തിയായാല്‍ ഇതിനേക്കാള്‍ കൂടുതല്‍ കണ്ടെത്താനിടയുണ്ടെന്നും ഇ.ഡി. വ്യക്തമാക്കി.
***ആലപ്പുഴ സി.പി.എമ്മിലെ വിഭാഗീയതയില്‍ കടുത്തനടപടി; ചിത്തരഞ്ജന് എംഎല്‍എയെ തരംതാഴ്ത്തി, ഷാനവാസിനെ പുറത്താക്കി
ആലപ്പുഴയിലെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയില്‍ കടുത്ത നടപടിയുമായി സി.പി.എം. പി.പി. ചിത്തരഞ്ജന് എം.എല്‍.എ., എം. സത്യപാല്‍ എന്നിവരെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറിയിലേക്ക് തരംതാഴ്ത്തി. ആലപ്പുഴ സൗത്ത്, ആലപ്പുഴ നോര്‍ത്ത്, ഹരിപ്പാട് എന്നീ മൂന്ന് ഏരിയ കമ്മിറ്റികള്‍ പിരിച്ചു വിട്ടു. ലഹരിക്കടത്ത് കേസില്‍ ആരോപണ വിധേയനായ ഷാനവാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
***വ്യാജ ഡിഗ്രി വിവാദത്തിൽ നിഖില്‍ തോമസിന് സസ്പെൻഷൻ; ആറംഗ സമിതി അന്വേഷിക്കുമെന്ന് എംഎസ്എം കോളേജ് പ്രിൻസിപ്പൽ
അതേസമയം എസ്എഫ്ഐ നേതാവ് നിഖില്‍ തോമസുമായി ബന്ധപ്പെട്ട വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി കലിംഗ സര്‍വകലാശാല അധികൃതർ രംഗത്തെത്തി. നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥി സർവകലാശാലയില്‍ പഠിച്ചിട്ടില്ലെന്നും നിഖിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കലിംഗ സര്‍വകലാശാല രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി പറഞ്ഞു. മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ പരിശോധന നടത്തിയിരുന്നുവെന്നും സന്ദീപ് ഗാന്ധി വ്യക്തമാക്കി.
*** സംസ്ഥാനത്തെ കോളേജുകളില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്യു.
ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ തകർത്തെന്നാരോപിച്ചാണ് കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വ്യാജന്മാരുടെ കൂടാരമായി എസ്എഫ്ഐ മാറുമ്പോള്‍, ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ത്തെറിയുമ്പോള്‍, സര്‍ക്കാര്‍ മൗനം വെടിയണം എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിലേക്ക് നീങ്ങുകയാണെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
***കെഎസ്യു സംസ്ഥാന കൺവീനർ അൽസിൽ ജലീലിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമെന്ന് വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ.
ഇക്കാര്യം ആദ്യംതന്നെ താൻ വ്യക്തമാക്കിയിരുന്നതായും വിസി മാധ്യമങ്ങളോട് പറഞ്ഞു. തീർച്ചയായും പൊലീസിൽ പരാതി നൽകും ഇതിൽ നടപടിയെടുക്കേണ്ടത് പൊലീസാണ്. വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ അതിൽ എഫ്ഐആർ ഇട്ട് അറസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിക്കേണ്ടത് പൊലീസാണ്. ഇതിൽ യൂണിവേഴ്സിറ്റിക്ക് അധികാരമില്ല. അത് വ്യാജരേഖയാണെന്ന് വ്യക്തമാക്കിയത് യൂണിവേഴ്സിറ്റിയാണ്. പൊലീസിൽ പരാതി നൽകാൻ രജിസ്ട്രാറോട് പറഞ്ഞിട്ടുണ്ട്.
***ധീരജിന്റെ കൊലപാതകി നിഖിൽ പൈലിയെ സംസ്ഥാന ഭാരവാഹിയാക്കി യൂത്ത് കോൺഗ്രസ്
ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കുത്തി കൊലപ്പെടുത്തിയ കേസിയെ മുഖ്യപ്രതിയെ സംസ്ഥാന ഭാരവാഹിയാക്കി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് ഔട്ട്റീച്ച് സെൽ വൈസ് ചെയർമാനായാണ് നിഖിൽ പൈലിയെ നിയമിച്ചത്. ഔട്ട്റീച്ച് സെൽ ദേശീയ ചെയർമാൻ ചാണ്ടി ഉമ്മനാണ് ഭാരവാഹികളുടെ പട്ടിക പുറത്തിറക്കിയത്. നേരത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും നിഖിൽ പൈലിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി, ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോ, കെഎസ്യു ജില്ലാ സെക്രട്ടറി കട്ടപ്പന സ്വദേശി ജിതിൻ ഉപ്പുമാക്കൽ, ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ചേലച്ചുവട് സ്വദേശി ടോണി തേക്കിലക്കാട്ട്, കെഎസ്യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി കമ്പിളികണ്ടം തെള്ളിത്തോട് നാണിക്കുന്നേൽ നിതിൻ ലൂക്കോസ് എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ.
*** കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29ന്. ഞായറാഴ്ച്ച (ദുൽഖഅ്ദ് 29 )
ദുൽഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാൽ ദുൽഹിജ്ജ ഒന്ന് ജൂൺ 20 ചൊവ്വാഴ്ച്ചയും അതനുസരിച്ച് ബലിപെരുന്നാൾ (ദുൽഹിജ്ജ 10) ജൂൺ 29 വ്യാഴാഴ്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്റാഹിം ഖലീൽ അൽബുഖാരി എന്നിവർ അറിയിച്ചു
***ഗീതാ പ്രസിന് ഗാന്ധി സമാധാന പുരസ്ക്കാരം; നരേന്ദ്ര മോദി ഗാന്ധിജിയെ അപമാനിക്കുന്നുവെന്ന് എം എ ബേബി
പ്രധാനമന്ത്രി അധ്യക്ഷനായ സമിതി ആണ് ഗാന്ധി സമാധാന സമ്മാനത്തിന് ഗീതാ പ്രസിനെ തെരഞ്ഞെടുത്തത്.
ഗീതാവ്യാഖ്യാനത്തിൽ ഗാന്ധിജിയുടെ എതിർപക്ഷത്ത് നിൽക്കുന്ന സ്ഥാപനമാണ് കഴിഞ്ഞ നൂറുവർഷമായി ഇന്ത്യയിൽ യാഥാസ്ഥിതിക മതസാഹിത്യം പ്രസിദ്ധീകരിക്കുന്ന ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ ഗീതാ പ്രസ്; ബേബി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ദേശീയം
***********
***ചെന്നൈയില്‍ കനത്ത മഴ; റോഡുകളില്‍ വെള്ളംകയറി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ചെന്നൈ: നഗരത്തിൽ നിർത്താതെ പെയ്ത മഴയിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പ്രധാന റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. ശക്തമായ മഴയെ തുടര്‍ന്ന് ചെന്നൈ, ചെങ്കല്‍പെട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടു. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. ഇന്റര്‍നെറ്റ് കേബിളുകളടക്കം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.
***പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞൻ പ്രൊഫ. ഇംതിയാസ് അഹമ്മദ് അന്തരിച്ചു
വർഗീയ രാഷ്ട്രീയത്തെ നഖശിഖാന്തം എതിർത്ത് മതിനിരപേക്ഷതയ്ക്കായ നിലകൊണ്ട പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞൻ പ്രൊഫ. ഇംതിയാസ് അഹമ്മദ് (83) അന്തരിച്ചു. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ മൂന്നു പതിറ്റാണ്ടോളം പൊളിറ്റിക്കൽ സോഷ്യേളജി അധ്യാപകനായിരുന്ന അദ്ദേഹം ഈ രംഗത്തെ എണ്ണം പറഞ്ഞ പ്രതിഭയുമായിരുന്നു. ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം.
***തെന്നിന്ത്യൻ താരം രശ്മിക മന്ദാനയെ കബളിപ്പിച്ച് മാനേജർ 80 ലക്ഷം തട്ടിയെടുത്തതായി റിപ്പോർട്ട്, മാനേജരെ പുറത്താക്കി
നടിയുടെ കരിയറിന്റെ തുടക്കം മുതലുള്ള മാനേജരാണു തട്ടിപ്പു നടത്തിയത്. സംഭവത്തെക്കുറിച്ച് രശ്മിക ഇതുവരെ പ്രതികരിച്ചിട്ടില്ല. നടിയുമായി ബന്ധപ്പെട്ട ചില വൃത്തങ്ങളാണു വിവരം പുറത്തുവിട്ടത്. ബോളിവുഡ് സ്പൈ ത്രില്ലർ മിഷൻ മജ്വാണു രശ്മികയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. നിലവിൽ അല്ലു അർജുൻ നായകനായ പുഷ്പ 2വിലാണു രശ്മിക അഭിനയിക്കുന്നത്.
അന്തർദേശീയം
*******************
***ഗ്രീസ് ബോട്ട് ദുരന്തം: പാകിസ്ഥാനിൽ നിന്ന് പലായനം ചെയ്യാൻ ശ്രമിച്ച 400 പേരിൽ രക്ഷപെട്ടത് 12 പേർ മാത്രം
ജൂൺ 14നുണ്ടായ ഗ്രീസ് ബോട്ടപകടത്തിൽപെട്ടത് നാനൂളോറം പാക് സ്വദേശികളെന്ന് റിപ്പോർട്ട്. ഇവരിൽ 12 പേർ മാത്രമാണ് രക്ഷപെട്ടത്. അഭയാർത്ഥികളുമായി പോകുകയായിരുന്ന കപ്പലാണ് അപകടത്തിൽ പെട്ടത്. ആകെ 700 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത് എന്നാണ് റിപ്പോർട്ട്. ഇതിൽ ആകെ 78 പേരെയാണ് രക്ഷിക്കാനായത്. അഞ്ഞൂറോളം പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രക്ഷിക്കപ്പെട്ട 78 പേരിൽ 12 പേർ മാത്രമാണ് പാകിസ്ഥാൻ സ്വദേശികളെന്ന് പാക് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്
കപ്പലിൽ ഉണ്ടായിരുന്ന പാക്കിസ്ഥാൻകാർ ലോവർ ഡെക്കിലാണ് ഉണ്ടായിരുന്നത് എന്നും ഇവരെ നിർബന്ധപൂർവം അവിടെത്തന്നെ കയറ്റുകയായിരുന്നു എന്നും രക്ഷപെട്ടവരിൽ ചിലർ പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. മറ്റുള്ളവർ മുകളിലത്തെ ഡെക്കിലാണ് ഉണ്ടായിരുന്നത്. മുകളിലത്തെ ഡെക്കിലുള്ളവർക്ക് രക്ഷപെടാനുള്ള സാധ്യതയും കൂടുതലായിരുന്നു.
***ഇന്ത്യയുടെ ഭീകരപട്ടികയിലുള്ള ഖലിസ്ഥാന്‍ നേതാവ് കാനഡയിൽ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു
ഇന്ത്യ ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ തലവൻ ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലുള്ള സറെയിലെ ഗുരുദ്വാരയുടെ പരിസരത്തു വച്ചാണ് 46കാരനായ ഹർദീപ് സിങ് നിജ്ജാറിന് വെടിയേറ്റത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.
ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള ‘സിഖ് ഫോർ ജസ്റ്റിസ്’ പ്രസ്ഥാനവുമായും അടുത്ത് പ്രവർത്തിച്ചിരുന്നു. അടുത്തിടെ ഇന്ത്യ പുറത്തുവിട്ട 40 ഭീകരവാദികളുടെ പട്ടികയിലും ഇയാളുടെ പേരുണ്ടായിരുന്നു. ജലന്ധറിലെ ഭാർസിങ് പുര ഗ്രാമത്തിൽ നിന്നുള്ളയാളാണ് ഹർദീപ്.
***നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന് നാളെ തുടക്കം,പ്രതിരോധ വാണിജ്യ മേഖലകളിലെ സഹകരണം ഊട്ടിയുറിപ്പിക്കും
അമേരിക്കൻ പ്രസിഡൻന്റ് ജോ ബെഡന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. അമേരിക്കൻ കോൺഗ്രസിനെ മോദി അഭിസംബോധന ചെയ്യും. വ്യാഴ്ച്ചയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ നടക്കുക.ജെറ്റ് വിമാനങ്ങൾ മുതൽ സെമി കണ്ടക്ടർ രംഗത്തെ സഹകരണം അടക്കം വിവിധ മേഖലകളിൽ യോജിച്ച പ്രവർത്തനങ്ങളെ അടുത്തതലത്തിലേക്ക് എത്തിക്കുന്നതാകും സന്ദർശനമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. 21 ന് ന്യൂയോർക്കിൽ നടക്കുന്ന യോഗദിന പരിപാടികൾക്കും മോദി നേതൃത്വം നൽകും. അമേരിക്കൻ സന്ദർശനത്തിന് പിന്നാലെ മോദി ഈജിപ്തിലേക്ക് പോകും
കായികം
************
***യുവേഫ നേഷൻസ് ലീഗ് കിരീടം സ്പെയിനിന്; ക്രൊയേഷ്യയെ കീഴടക്കി ഷൂട്ടൗട്ടിൽ
ക്രൊയേഷ്യയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4ന് പരാജയപ്പെടുത്തിയാണ് സ്പെയിൻ കിരീടം നേടിയത്. സ്പെയിനിന്റെ ആദ്യ നേഷൻസ് ലീഗ് കിരീടമാണിത്. നിശ്ചിത സമയത്തും അധിക സമയത്തും ഗോൾരഹിതമായിരുന്ന മത്സരത്തിൽ, 5-4നാണ് സ്പെയിനിന്റെ ഷൂട്ടൗട്ട് വിജയം.
വാണിജ്യം
************
***ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡർ; എയർ ഇന്ത്യയുമായി ഏറ്റുമുട്ടാൻ ഇൻഡിഗോ
ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഓർഡർ നല്കാൻ ഒരുങ്ങി രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ. 500 എയർബസ് എ320 നിയോ ഫാമിലി വിമാനങ്ങളുടെ ഓർഡർ ഇന്ന് എയർലൈൻ ബോർഡ് അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇക്കണോമിക് ടൈംസ് ചെയ്തു. എയർബസ് എ320 നിയോ ഫാമിലിയിൽ A320 നിയോ, A321 നിയോ A321 എക്സ് എൽ ആർ വിമാനങ്ങൾ ഉൾപ്പെടുന്നു. ഓർഡറിന്റെ മൂല്യം ഏകദേശം 500 ബില്യൺ ഡോളറായിരിക്കും, എന്നാൽ വലിയ ഓർഡറുകൾക്ക് കനത്ത കിഴിവ് ലഭിക്കുന്നതിനാൽ യഥാർത്ഥ മൂല്യം ചെറുതായിരിക്കുമെന്ന് റിപ്പോർട്ടുണ്ട്
***സംസ്ഥാനത്ത് ഇന്നലെ സ്വർണവിലയില്‍ മാറ്റമില്ല.
ഒരു പവന് സ്വര്‍ണ്ണത്തിന് വെള്ളിയാഴ്ച 320 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 44,080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5510 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4568 രൂപയാ
***ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി.
വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ചിരുന്നെങ്കിലും, വൈകിട്ടോടെ നഷ്ടത്തിലേക്ക് വീഴുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 216.28 പോയിന്റാണ് ഇന്ന് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 63,168.30- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 70.55 പോയിന്റ് താഴ്ന്ന് 18,755.45-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യം, എഫ്എംസിജി, മീഡിയ, മെറ്റൽ, സ്വകാര്യ ബാങ്ക്, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾ, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ ഓഹരികളിൽ ഇന്ന് കനത്ത ലാഭമെടുപ്പാണ് ഉണ്ടായത്
ഇന്നത്തെ സ്മരണ !!!
************************
മള്ളൂർ ഗോവിന്ദപിള്ള മ. (1878-1969)
നിധീരിക്കൽ മാണിക്കത്തനാർ മ. (1842-1904)
പി. പി. എസ്തോസ് മ. (1924-1988)
അമർത്ത്യാനന്ദ മ. (1929- 1999)
(എസ് മാധവൻ നായർ)
മാലേത്ത് ഗോപിനാഥപിള്ള മ. (1928-2013)
സാലിം അലി മ. (1896-1987)
ഡിക്കി രത്നാഗർ മ. (1931-2013)
ലാറി കോളിൻസ് മ. (1929-2005)
രാഘവൻ തിരുമുൽപ്പാട് ജ. (1920-2010)
കെ.കെ. ബാലകൃഷ്ണൻ ജ. 1927- 2000)
രമാകാന്ത് ദേശായി ജ. (1939-1998)
വുൾഫ് ടോണി ജ. (1763-1798)
അമോസ് ടുട്ടുവോള ജ. (1920 -1997 )
ചരിത്രത്തിൽ ഇന്ന്
**********************
1599 - കേരള ക്രൈസ്തവ സഭാ ചരിത്രത്തിലെ നിർണായകമായ ഉദയംപേരൂർ സുനഹദോസ് തുടങ്ങി.(ജൂൺ 20-26)
1789 - ഫ്രഞ്ച് വിപ്ലവത്തിന് മുന്നോടിയായി നടന്ന ചരിത്രപ്രസിദ്ധമായ ടെന്നീസ് കോർട്ട് പ്രതിജ്ഞ നടന്ന ദിനം
1837 - ബ്രിട്ടനിൽ വിക്റ്റോറിയ രാജ്ഞി സ്ഥാനാരോഹണം ചെയ്തു.
1862 - റൊമാനിയയുടെ പ്രധാനമന്ത്രിയായ ബാർബു കറ്റാർഗ്യു കൊല ചെയ്യപ്പെട്ടു.
1863 - പടിഞ്ഞാറൻ വെർജീനിയ അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തഞ്ചാമത് സംസ്ഥാനമായി.
1877 - ലോകത്തിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള ടെലഫോൺ സർവീസ്, അലക്സാണ്ടർ ഗ്രഹാം ബെൽ കാനഡയിലെ ഒണ്ടാരിയോ പ്രവിശ്യയിലുള്ള ഹാമിൽട്ടണിൽ സ്ഥാപിച്ചു.
1946 - ആലപ്പുഴ സനാതന ധർമ്മ കലാലയം സ്ഥാപിതമായി
1960 - ആഫ്രിക്കൻ രാജ്യങ്ങളായ മാലിയും സെനഗലും സ്വതന്ത്രമായി.
1969 - ജാക്വസ് ചബാൻ-ഡെൽമാസ് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
1978 - ഗ്രീസിലെ തെസ്സലോനിക്കിയിൽ, റിച്ചർ സ്കേലിൽ 6.5 രേഖപ്പെടുത്തിയ ഭൂകമ്പം.
1990 - യുറേക്ക എന്ന ക്ഷുദ്രഗ്രഹത്തെ കണ്ടെത്തി.
1991 - തലസ്ഥാനം പൂർണ്ണമായും ബോണിൽ നിന്നും ബെർലിനിലേക്ക് മാറ്റാൻ ജർമ്മൻ പാർലമെന്റ് തീരുമാനിച്ചു.
2001 - പർവേസ് മുഷാറഫ് പാകിസ്താന്റെ പ്രസിഡണ്ടായി.
2007 - ഋഗ്വേദത്തെ യുനെസ്കോ ലോകത്തിൻറെ ഓർമ്മ പുസ്തകത്തിൽ ഉൾപെടുത്തി.
2018 - സ്മാർട്ട് സിറ്റി മിഷനു കീഴിലുള്ള നൂറാമത്തെ സ്മാർട്ട് സിറ്റിയായി ഷില്ലോംഗ് (മേഘാലയ) തിരഞ്ഞെടുക്കപ്പെട്ടു.
2018 - ഇന്ത്യയും റഷ്യയും ത്രിരാഷ്ട്ര സൈനിക പരിശീലനം ‘ഇന്ദ്ര’ ആരംഭിച്ചു.
2019 - ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ആന്റ് ഡവലപ്മെന്റ് കൗൺസിൽ (എഫ്എസ്ഡിസി) സംബന്ധിച്ച 20 മത് യോഗം ന്യൂഡൽഹിയിൽ നടന്നു. കേന്ദ്ര ധനകാര്യ കോർപ്പറേറ്റ് കാര്യമന്ത്രി നിർമ്മല സീതാരാമന്റെ നേതൃത്വത്തിലായിരുന്നു ഇത്.
2020 - ഇംഗ്ലണ്ടിലെ റീഡിംഗിലെ പാർക്കിൽ നടന്ന ഭീകരാക്രമണത്തിൽ മൂന്ന് പേർ കുത്തേറ്റു മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു.
0 അഭിപ്രായങ്ങള്‍