SFI, CPM നേതാക്കൾ വ്യാജ ബിരുദം നേടി ജോലിയിൽ പ്രവേശിക്കുകയും, SFI സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതാതെ പാസ്സാവുകയും, SFI നേതാക്കളായ നിഖിലും, ദിവ്യയും വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ബിരുദ പ്രവേശനം നേടി ജോലി നേടി കേരളത്തിലെ യുവതീയുവാക്കളെ വഞ്ചിക്കുകയും ചെയ്ത ഇടതുപക്ഷ സർക്കാരിന്റെ വിദ്യാർത്ഥി യുവജന വഞ്ചനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നംപറമ്പ് സെന്ററിൽ പ്രതിക്ഷേധ സദസ്സ് നടത്തി.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അനീഷ് കണ്ടംമാട്ടിലിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം അഡ്വ: ടി. എച്ച്. മുഹമ്മദ് ഷെഫീക്ക് നിർവ്വഹിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ തോമസ് പൂത്തൂർ, പി.ജെ. രാജു , എ. ആർ. കൃഷ്ണൻകുട്ടി, കെ. ചന്ദ്രശേഖരൻ , ടി. വി. പൗലോസ്, പി. ടി. മണികണ്ഠൻ, കുട്ടൻ മച്ചാട്, ഇ. ജി. ജോജു, വി. . ജമാൽ , ബിജോയ് കുറ്റിക്കാടൻ, പി.എഫ്. ജിന്റോ, എ. എ. ബഷീർ, ജയിംസ് കുണ്ടുകുളം, എ. . അഭിലാഷ്, വി. യു. നിസ്സാർ എന്നിവർ സംസാരിച്ചു. ദുർഗാ ദാസ് സ്വാഗതവും അമാൻ ഷെയക്ക് നന്നിയും പറഞ്ഞു.
0 അഭിപ്രായങ്ങള്‍