മരത്തംകോട് ഐഎഫ്എ സൂപ്പർമാർക്കറ്റിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. മരത്തംകോട് സ്വദേശികളായ വടക്കൂട്ട് വീട്ടിൽ 26 വയസ്സുള്ള ജിഷ്ണു, സുഹൃത്ത് സനൂപ് എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റ ഇരുവരെയും കുന്നംകുളം ആക്ടസ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് സനൂപിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്നും എരുമപ്പെട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിഷയിൽ വരികയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. തെരുവ് നായ മുൻപിലേക്ക് ചാടിയതോടെ ബൈക്ക് വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ കാറിന്റെയും ബൈക്കിന്റെയും മുൻവശം പൂർണമായും തകർന്നു.
വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക - https://youtu.be/PDWWjOAotrA
0 അഭിപ്രായങ്ങള്‍