ചരിത്ര വിധി പുറപ്പെടുവിച്ച് കുന്നംകുളം പോക്സോ കോടതി: ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കുറ്റവാളിക്ക് മറ്റൊരു ബലാത്സംഗ കേസിൽ അഞ്ച് ജീവപര്യന്ത്യവും 5.25 ലക്ഷം പിഴയും ശിക്ഷ

ഇരട്ടജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന വയോധികന് മറ്റൊരു ബലാൽസംഗക്കേസിൽ അഞ്ച് ജീവപര്യന്തവും 5.25 ലക്ഷം പിഴയടക്കാനും ശിക്ഷ. പുതുശേരി പാമ്പുങ്ങൽ വീട്ടിൽ അജിതനെ (60) ആണ് ശിക്ഷിച്ചത്. കുന്നംകുളം ഫാസ്ട്രാക്ക് പോക്സോ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 2017ലെ സംഭവിത്തിലാണ് ശിക്ഷ. മാനസീകാസ്വസ്ഥ്യമുള്ള 15കാരിയെ പീഡിപ്പിക്കുകയും കുട്ടിയുടെ അമ്മയ്ക്കും സഹോദരിയ്ക്കും ഉറക്കഗുളിക കലർത്തി മയക്കി അതിജീവിതയെ  അതി ക്രൂരമായ രീതിയിൽ പല തവണ ബലാത്സംഗം ചെയ്ത കേസിലാണ് കോടതി ചരിത്രവിധി പുറപ്പെടുവിച്ചത്.  



ജഡ്ജ് എസ്. ലിഷ  ആണ് ശിക്ഷ വിധിച്ചത്. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ബന്ധു മരിച്ചതിനോടനുബന്ധിച്ചുള്ള ചടങ്ങിൽ വെച്ചാണ് പീഡന വിവരം മറ്റ് ബന്ധുക്കൾ അറിയുന്നത്. കുന്നംകുളം പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതാണ് കേസ്.  പ്രോസിക്യൂഷന് വേണ്ടി പോക്സോ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ് ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിന് വേണ്ടി അഡ്വ അമൃതയും അഡ്വ സഫ്നയും  ഹാജരായി. എയ്ഡ് പ്രോസിക്യൂഷന് വേണ്ടി കുന്നംകുളം പോലീസ് സ്റ്റേഷനിലെ സി.പി.ഒ സുജിത്ത് കാട്ടികുളവും ഹാജരായി. കുന്നംകുളം  ഇൻസ്പെക്ടർ ആയിരുന്ന ജി.ഗോപകുമാർ ആണ് ഈ കേസിൽ കുറ്റപത്രം സമർപ്പിച്ചത്....



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍