മുണ്ടത്തിക്കോട് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.രാവിലെ സ്പെഷ്യൽ അസംബ്ലിയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. തുടർന്ന് കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന പോസ്റ്റർ പ്രദർശനവും ഉണ്ടായി.
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു പ്ലക്കാടുകൾ വഹിച്ചുകൊണ്ടുള്ള സൈക്കിൾ റാലി മുളകുന്നത്തുകാവ് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ സി. ഐ ജോയ് സി. പി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രേയസ് ടീച്ചർ ഹെഡ്മിസ്ട്രസ് ഗിരിജ ടീച്ചർ, ലഹരി വിരുദ്ധ ക്ലബ് കൺവീനർമാരായ രാജശ്രീ ടീച്ചർ, ശുഭ ടീച്ചർ എന്നിവരും റാലിയിൽ സന്നിഹിതരായി.
വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇



0 അഭിപ്രായങ്ങള്‍