കടവല്ലൂരിൽ വീണ്ടും വാഹനാപകടം: പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്
കടവല്ലൂരില്‍ വീണ്ടും വാഹനാപകടം. പിക്കപ്പ്‌വാനും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കൊരട്ടിക്കര സ്‌ക്കൂളിനു സമീപം രാവിലെ ഏഴരയോടെയാണ് അപകടം. കുന്നംകുളത്തു നിന്നും മീന്‍ കയറ്റി ചങ്ങരംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനും കൊച്ചിന്‍ എയര്‍ പോര്‍ട്ടിലേക്ക് പോകുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പിക്കപ്പില്‍ ഉണ്ടായിരുന്ന പന്താവൂര്‍ സ്വദേശികളായ അബ്ദുള്‍ നവാസ്, ഹംസ, കുഞ്ഞിമോന്‍ ,ചെറുവത്തൂര്‍ സ്വദേശികളായ അബ്ദുള്‍ റഹ്‌മാന്‍, അബൂബക്കര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ രണ്ട് പേരെ കുന്നംകുളം ആശുപത്രിയിലും മൂന്ന് പേരെ അന്‍സാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കാര്‍ യാത്രികര്‍ക്ക് കാര്യമായ പരിക്കില്ല. സംഭവം അറിഞ്ഞ് കുന്നംകുളം പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. റോഡിന് കുറുകെ കിടന്നിരുന്ന വാഹനങ്ങള്‍ ക്രൈന്‍ ഉപയോഗിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചിരുന്നു. തുടർച്ചയായി അപകടങ്ങളുണ്ടാവുകയാണ് കടവല്ലൂരിൽ.
തുടർന്നും വാർത്തകളും അറിയിപ്പുകളും ലഭ്യമാവാൻ താഴെ കാണുന്ന വാട്സാപ്പ് ലിങ്ക് ക്ലിക്ക് ചെയ്യുക - 👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ