B.R.C വടക്കാഞ്ചേരിയുടെ മച്ചാട് സ്ഥിതിചെയ്യുന്ന ഓട്ടിസം സെന്ററിലെ കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യ സംരക്ഷണത്തിനായി മച്ചാട് ലയൺസ് ക്ലബ്ബ് , മച്ചാടിന്റെ കായിക രംഗത്ത് നിരവധി സംഭാവനകൾ നൽകിവരുന്ന "സ്പോർട്സ് ഗ്രിഡ് മച്ചാടിന്റെ" സഹകരണത്തോടെ പതിവായുള്ള ഫുഡ്ബോൾ പരിശീലനം നടത്തുന്നു. അതിന്റെ ഭാഗമായി ഓട്ടിസം സെന്ററിലെ മുഴുവൻ കുട്ടികൾക്കും , ജഴ്സിയും ഫുഡ്ബോളും നൽകി.
ഇന്ന് 3 മണിക്ക് മച്ചാട് സ്പോർട്സ് ഗ്രിഡ് ടർഫിൽ വച്ച് തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി.വി. സുനിൽകുമാർ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. മച്ചാട് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ലയൺ ഷാജുതോമസ് അദ്ധ്യക്ഷത വഹിച്ചു. സ്പോർട്സ് ഗ്രിഡ് മാനേജിങ് ഡയറക്ടർ വിജോയ് ജയിംസ്, ലയൺസ് ക്ലബ് സെക്രട്ടറി ജോർജ് കുണ്ടുകുളം, ഭാരവാഹികളായ ജയപ്രസാദ്കളത്തിൽ, ഡോ. കിരൺ ഫിലിപ്പ്, വാവുട്ടി അച്ചാണത്ത്, BRC കോ ഓർഡിനേറ്റർ ശ്രീമതി ഹസീന, സജിനി N.P എന്നിവർ പ്രസംഗിച്ചു.തുടർന്നും വാർത്തകളും അറിയിപ്പുകളും ലഭ്യമാവാൻ താഴെ കാണുന്ന വാട്സാപ്പ് ലിങ്ക് ക്ലിക്ക് ചെയ്യുക - 👇


0 അഭിപ്രായങ്ങള്‍