ആശാ ശരത്തിന്റെ മകളും നടിയുമായ നടി ഉത്തരയുടെ വിവാഹ ചിത്രങ്ങൾ പുറത്ത്
ആശാ ശരത്തിന്റെ മകളും നടിയും നർത്തകിയുമായ ഉത്തര വിവാഹിതയായി. ആദിത്യനാണ് ഉത്തരയുടെ വരൻ. കൊച്ചിയിൽ അഡ്‌ലക്‌സ് ഇന്റർനാഷ്ണൽ കൺവെൻഷനിൽ വച്ച് നടക്കുന്ന വിവാഹത്തിൽ നിരവധി താരങ്ങൾ പങ്കെടുത്തു. മുംബൈയിൽ ജൂഹു ബീച്ചിന് സമീപമുള്ള ഹോട്ടലിൽ വിവാഹ റിസപ്ഷനും നടക്കും.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരയുടെ മെഹന്ദി, ഹൽദി സംഗീത് നൈറ്റ് പോലെ വിവാഹാഘോഷവുമായി ബന്ധപ്പെട്ട് മറ്റ് ചടങ്ങുകൾ നടന്നിരുന്നു. വൻ താരനിരയാണ് ഉത്തരയുടെ വിവാഹത്തിനായി എത്തുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ