🟣 കേന്ദ്രസർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ.. കേരള ബദലിനെ സംരക്ഷിക്കുക...എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് DYFI അത്താണി മേഖല കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ചിൽ നൂറോളം യുവജനങ്ങൾ പങ്കെടുത്തു.🟣

കേന്ദ്രസർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ..
കേരള ബദലിനെ സംരക്ഷിക്കുക...എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് DYFI അത്താണി മേഖല കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ചിൽ നൂറോളം യുവജനങ്ങൾ പങ്കെടുത്തു.
കുറാഞ്ചേരിയിൽ നിന്നും ആരംഭിച്ച യുവജന മാർച്ച് സിപിഐ (എം) ഏരിയ കമ്മിറ്റി അംഗം എം. ആർ. അനൂപ് കിഷോർ ഉദ്ഘാടനം ചെയ്തു. അത്താണി സെന്ററിൽ അവസാനിച്ച യുവജന മാർച്ചിന്റെ സമാപന പൊതുയോഗം ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശ്രീരാജ് കെ. എസ് ഉദ്ധാരണം ചെയ്തു.
പാർട്ടി അത്താണി ലോക്കൽ സെക്രട്ടറി കെ ആർ ഉദയൻ, ബാലസംഘം തൃശ്ശൂർ ജില്ലാ സെക്രട്ടറി സാൻജോ തോമസ്, ഡിവൈഎഫ്ഐ വടക്കാഞ്ചേരി ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ഐശ്വര്യ എസ് ബി, വൈസ് പ്രസിഡന്റ് അനീഷ് പി സി, നഗരസഭ കൗൺസിലർ മാരായ ധന്യ നിധിൻ, സുനിത മണികണ്ഠൻ, ശ്രീജ ചന്ദ്രൻ, വി ബി പീതാംബരൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. 
ജാഥാ ക്യാപ്റ്റൻ ഡിവൈഎഫ്ഐ അത്താണി മേഖല സെക്രട്ടറി നിരൻദാസ്, ജാഥാ വൈസ് ക്യാപ്റ്റൻ ശ്രുതി, ജാഥ മാനേജർ മിഥുൻ എസ് കുമാർ എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍