മാതൃദിനം ആചരിച്ചു. എല്ലാ ക്ഷേത്രങ്ങളിലും മാതൃദിനം ആചരിക്കേണ്ടതാണെന്ന് പ്രമുഖ ടാക്സ് പ്രാക്റ്റീഷണർ വി. അനിരുദ്ധൻ അഭിപ്രായപ്പെട്ടു.
വടക്കാഞ്ചേരി കരുമരക്കാട് ശിവക്ഷേത്രത്തിൽ മാതൃദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് പി. കെ. രാജേഷ് അധ്യക്ഷനായി.
യോഗത്തിൽ അഡ്വ. ടി. എസ്. മായാദാസ് , നന്ദകുമാർ ഇടക്കുന്നി, എം. രഘു, ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി പി. എസ്. സുധീഷ് എന്നിവർ പ്രസംഗിച്ചു.
മാതൃദിനത്തോടനുബന്ധിച്ച് എസ്. കെ. സുമിത്ര, ലത, ഉഷ, തങ്കം, എൻ. പി. രുഗ്മിണി എന്നിവരെ ആദരിച്ചു.
0 അഭിപ്രായങ്ങള്‍