🟣 അന്താരാഷ്ട്ര വനിതാദിനത്തിൽ മുതിർന്ന വനിതകൾക്ക് ആദരവ് ഒരുക്കി എസ്.എൻ.ഡി.പി. 🟣

അന്താരാഷ്ട്ര വനിതാദിനത്തിൽ ആദരവ്.

വടക്കാഞ്ചേരി എസ് എൻ ഡി പി ശാഖയുടേയും, വനിതാ സംഘത്തിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ ശാഖയിലെ മുതിർന്ന വനിതകളായ എക്സിക്യൂട്ടീവ് അംഗം ഉത്തമൻ ചെറോമലിന്റെ മാതാവ് ഭാർഗ്ഗവി വേലായുധൻ, മുൻ ശാഖാ സെക്രട്ടറി ടി. ആർ. സജിത്തിന്റെ മാതാവ് കെ. എസ്. പ്രമീളദേവി, അകംപാടം പടിഞ്ഞാക്കര വീട്ടിൽ തങ്കമ്മ എന്നിവരെ അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി സ്വവസതികളിൽ എത്തി ആദരിച്ചു.
ശാഖാ പ്രസിഡണ്ട് ഡോക്ടർ കെ. എ. ശ്രീനിവാസൻ , സെക്രട്ടറി സുഭാഷ് പുഴയ്ക്കൽ, വനിതാ സംഘം പ്രസിഡണ്ട് ബിന്ദു മനോജ്, സെക്രട്ടറി ശോഭ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.  അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രാധാന്യവും, സന്ദേശവും അറിയിച്ചു കൊണ്ടാണ് ഭാരവാഹികൾ മടങ്ങിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍