മരത്തംകോട് ഗവ: ഹയര്‍സെക്കണ്ടറി സ്കൂളില്‍ ചുറ്റുമതിലിന്റെ നിര്‍മ്മാണോദ്ഘാടനവും, ലാപ്ടോപ്പുകളുടെ വിതരണവും നടത്തി.
എ. സി. മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കടങ്ങോട് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ കെ. എം. നൗഷാദ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ സ്മിത .വി സ്വാഗതം ആശംസിച്ചു.
ജില്ല പഞ്ചായത്തംഗം മീന സാജന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിമി കെ. ആര്‍., പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനില ജോസഫ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ യു. വി. ഗിരീഷ്, സുഗിജ സുമേഷ്, പി. എ. ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് അംഗം അബ്ദുള്‍ റഹീം, ശങ്കരനാരായണന്‍ .വി, മുന്‍ ജില്ല പഞ്ചായത്തംഗം ജലീല്‍ ആദൂര്‍, മുന്‍ ബ്ലോക്ക് മെമ്പര്‍ മണി കെ. കെ., പിടിഎ പ്രസിഡണ്ട് സി. എം. അഷറഫ്, ഒഎസ്എ പ്രസിഡണ്ട് കെ. വിജയന്‍ മാസ്റ്റര്‍, വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. എന്‍. വി. ആന്റണി, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രിന്‍സിപ്പാള്‍ സ്മിത .വി സ്വാഗതവും, പൊതുമരാമത്ത് കെട്ടിടവിഭാഗം അസി. എക്സി. എഞ്ചിനീയര്‍ സാന്റോ സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരണവും നടത്തി.
2024-25 വര്‍ഷത്തെ എംഎല്‍എ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 30 ലക്ഷം രൂപ ചിലവഴിച്ചാണ് മരത്തംകോട് സ്കൂളിന് ചുറ്റുമതിലും കവാടവും നിര്‍മ്മിച്ചിട്ടുള്ളത്. 2025-26 ലെ എംഎല്‍എ പ്രാദേശിക വികസന നിധിയില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ചിലവഴിച്ച് സ്കൂള്‍ കമ്പ്യൂട്ടര്‍ ലാബിനായി വാങ്ങിയ 16 ലാപ് ടോപ്പുകളുടേയും 1 കമ്പ്യൂട്ടറിന്റെയും പ്രോജക്ടറിന്റെയും വിതരണോദ്ഘാടനവും ഇതോടൊപ്പം നടന്നു.
0 അഭിപ്രായങ്ങള്‍