അക്ഷര ലോകത്തെ മുത്തശ്ശി ചങ്ങരത്ത് കല്യാണിക്കുട്ടി അമ്മയെയും വാദ്യകലാപ്രതിഭ രശ്മി മനോജിനെയും വനിതാ ദിനത്തിൽ ശ്രീ കേരളവർമ്മ പബ്ലിക്ക് ലൈബ്രറി ആദരിച്ചു.
സാഹിത്യകാരി ചിത്രലേഖയാണ് ആദരം ഉദ്ഘാടനം ചെയ്തത്. വനിതാവേദി കൺവീനർ ലിസി കോര അധ്യക്ഷയായി ലൈബ്രറി പ്രസിഡൻ്റ് വി. മുരളി സന്ദേശം നൽകി. അനിത ഗോപകുമാർ, വി. ധന്യ, ശാലിനി ദാസ് മനു രവീന്ദ്രൻ, പി. കെ. സുബ്രമണ്യൻ പി. വി. രാജു, ഉസൈബ ബീവി എന്നിവർ പ്രസംഗിച്ചു.
0 അഭിപ്രായങ്ങള്‍