ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണം താൻ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടാൽ ഒരു വർഷം കൊണ്ട് പൂർത്തീകരിക്കുമെന്ന പ്രഖ്യാപനം നടത്തിയ സേവ്യർ ചിറ്റിലപ്പിള്ളി തന്റെ കാലവധി പൂർത്തിയാക്കുമ്പോൾ എന്തു ചെയ്തു എന്ന് ജനങ്ങളോട് മറുപടി പറയണമെന്ന് കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് അവശ്യപ്പെട്ടു.
പാവപ്പെട്ട കുടുംബങ്ങളുടെ വീടെന്ന സ്വപ്നം തകർത്തത് സി.പി.എം ആണ് . അനുവദിക്കപ്പെട്ട പണത്തിന്റെ അമ്പത് ശതമാനം കമ്മീഷനായി സി.പി.എം നേതാക്കളും ഇടനിലക്കാരും ചേർന്ന് തട്ടിയെടുത്തത് കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണ്. മെഡിക്കൽ കോളേജ് കാൻസർ ചികിത്സാ വിഭാഗം മിനി കാൻസർ സെന്ററായി ഉയർത്തുമെന്ന പ്രഖ്യാപനം ജലരേഖയായി.
ജനോപകാരപ്രദമായ ഒരു പദ്ധതി പോലും തുടങ്ങി വെക്കാൻ എം.എൽ.എ യ്ക്ക് സാധിച്ചിട്ടില്ല. ഉദ്ഘാടന മാമാങ്കങ്ങൾ നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് എം.എൽ. എ ചെയ്യുന്നത്. ഒട്ടേറെ വികസന സാധ്യതയുള്ള നിയോജക മണ്ഡലത്തെ പിന്നോട്ടടിക്കുന്ന സമീപനമാണ് എം.എൽ എ യുടെ ഭാഗത്ത് നിന്നുണ്ടായത്.
വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന കുറ്റവിചാരണ യാത്ര ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജാഥ ക്യാപ്റ്റൻ പി. ജി. ജയദീപിന് പതാക കൈമാറി. കോലഴി മണ്ഡലം പ്രസിഡന്റ് ഹരി നമ്പലാട്ട് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ചെയർമാൻ എൻ. എ. സാബു മുഖ്യ പ്രസംഗം നടത്തി. കെ. അജിത്കുമാർ, ഷാഹിതാ റഹ്മാൻ , എൻ. ആർ. സതീശൻ, ജിജോ കുര്യൻ, പി. ജെ രാജു, പി. എൻ. വൈശാഖ്, സന്തോഷ് കോലഴി, ഒ. ശ്രീകൃഷ്ണൻ, മണ്ഡലം പ്രസിഡണ്ടുമാരായ, ഹരിലാട്ട്, ജയ്സൺ മാസ്റ്റർ, സി. എച്ച്. ഹരീഷ്, ടി. പി. ഗിരീശൻ, ശശിധരൻ മാഷ് എന്നിവർ പ്രസംഗിച്ചു.
0 അഭിപ്രായങ്ങള്‍