പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസിൽ പ്രതി പിടിയിൽ.
കയ്പമംഗലം: പ്രായപൂർത്തിയാകാത്ത അതിജീവിതയും സുഹൃത്തുക്കളും ഓണക്കളി പരിശീലനത്തിലേർപ്പെട്ടിരിക്കെ, പ്രതി അവരുടെ പ്രകടനത്തെക്കുറിച്ച് കളിയാക്കുകയും കുട്ടികളോട് അസഭ്യം പറയുകയുമായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ അതിജീവിതയുടെ അമ്മയെ പ്രതി അസഭ്യം പറയുകയും, വെള്ളം നിറച്ച ബോട്ടിൽ അമ്മയുടെ നേർക്ക് എറിയുകയും ചെയ്തു. പ്രതി കസേര കൊണ്ട് അമ്മയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തടയാൻ ചെന്ന അതിജീവിതയെയും, സഹോദരിയെയും മർദ്ദിക്കുകയായിരുന്നു.
സംഭവത്തിൽ കയ്പമംഗലം ചളിങ്ങാട് ഐ.എച്ച്.ഡി.പി ഉന്നത് സ്വദേശി കണക്കശ്ശേരി വീട്ടിൽ സോജിത്ത് (23)നെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
സോജിത് കയ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അടിപിടിക്കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലെയും പ്രതിയാണ്.



0 അഭിപ്രായങ്ങള്‍