തെക്കുംകര ഗ്രാമപഞ്ചായത്തും, തെക്കുംകര കൃഷി ഭവനും, കുടുംബശ്രീയും സംയുക്തമായി നടത്തുന്ന ഓണചന്തക്ക് തുടക്കമായി.

 

തെക്കുംകര ഗ്രാമപഞ്ചായത്തും, തെക്കുംകര കൃഷി ഭവനും, കുടുംബശ്രീയും സംയുക്തമായി നടത്തുന്ന  ഓണചന്തക്ക് തുടക്കമായി. 

തെക്കുംകര ഗ്രാമ പഞ്ചായത്തിനു മുൻവശത്ത് പ്രത്യേകം തയ്യാറാക്കിയ സ്റ്റാളു കളിൽ  കുടുംബശ്രീയും, കൃഷിഭവനും ചേർന്ന് തദ്ദേശീയർ ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടാണ് ഇത്തവണ ചന്ത ഒരുക്കിയിട്ടുള്ളത്. ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. വി. സുനിൽകുമാർ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ്‌ ഇ. ഉമാ ലക്ഷ്‌മി അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ എം. കെ. ശ്രീജ, പഞ്ചായത്ത്‌ സ്‌ഥിരം സമിതി അധ്യക്ഷന്മാരായ പി. ആർ. രാധാകൃഷ്ണൻ, സബിത സതീഷ്, വി. സി. സജീന്ദ്രൻ, മെമ്പർമാരായ  എ. ആർ. കൃഷ്ണൻകുട്ടി, പി. ടി. മണികണ്ഠൻ, ശാന്ത ഉണ്ണികൃഷ്ണൻ, വി. എസ്. ഷാജു, കെ. രാമചന്ദ്രൻ, കൃഷി ഓഫീസർ ശീതൾ റോസ് ചാക്കോ, പഞ്ചായത്ത്‌ സെക്രട്ടറി കെ. കെ. ലത എന്നിവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍