യൂത്ത് കോൺഗ്രസ് നേതാവായ വി.എസ്. സുജിത്തിനെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ ഡി.ജി.പിക്ക് നിയമോപദേശം ലഭിച്ചു.

 



നേരത്തെ എടുത്ത അച്ചടക്ക നടപടി പുനഃപരിശോധിക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.

ഡി.ഐ.ജി. ഹരിശങ്കറാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് ഉത്തരമേഖല ഐ.ജിക്ക് കൈമാറിയത്. എസ്.ഐ. നുഹ്മാൻ, സി.പി.ഒമാരായ സന്ദീപ്, ശശീന്ദ്രൻ, സജീവൻ എന്നിവർക്കെതിരെ കോടതി ക്രിമിനൽ കേസെടുത്തിട്ടുള്ളതിനാൽ അവരെ സസ്പെൻഡ് ചെയ്യണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കസ്റ്റഡി മർദ്ദനത്തിൽ ഉൾപ്പെട്ട ഈ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ അടങ്ങിയ റിപ്പോർട്ടാണ് കൈമാറിയത്. തന്നെ മർദ്ദിച്ചവരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് സുജിത്ത് ആവശ്യപ്പെട്ടിരുന്നു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍