പ്രവാസി കൂട്ടായ്മയായ വടക്കാഞ്ചേരി സുഹൃത് സംഘം വർഷം തോറും നടത്തിവരാറുള്ള കാരുണ്യ സാമ്പത്തിക സഹായ പദ്ധതിയായ "സാന്ത്വനം2025” ന്റെ രണ്ടാം ഘട്ടം വേലൂർ പഞ്ചായത്തു കമ്മ്യൂണിറ്റി ഹാളിൽ വച്ച് കുന്ദംകുളം എംഎൽഎ എ. സി. മൊയ്തീൻ ഉത്ഘാടനം നിർവഹിച്ചു. സുഹൃത് സംഘം പ്രസിഡണ്ട് അനൂപ് മേനോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷോബി ടി. ആർ. മുഖ്യ അതിഥി ആയിരുന്നു , സി. എഫ്. ജോയ് (വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ) സൈമൺ സി. ഡി. ( ഗ്രാമപഞ്ചായത്ത് മെമ്പർ ), മറ്റു പൗരപ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ 35 കുടുംബങ്ങൾക്ക്
കാരുണ്യ ചികിത്സ ധന സഹായ വിതരണം ചെയ്തു. ഇയൊരു പദ്ധതി പ്രകാരം വർഷം 125 കുടുംബങ്ങൾക്ക് ചികിത്സ സഹായവും, 16 കുട്ടികൾക്ക് ഉന്നത പഠന സ്കോളർഷിപ്പും ഉൾപ്പെടുത്തി പതിനഞ്ചര ലക്ഷം രൂപയുടെ ധന സഹായം നൽകിയതായി ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ സുഹൃത് സംഘം വൈസ് പ്രസിഡന്റ് ശ്രീഹരി സ്വാഗതവും, സാന്ത്വനം കൺവീനർ പ്രസാദ് പറയരിക്കൽ പദ്ധതി വിശദീകരണവും നടത്തി. രക്ഷാധികാരി ചന്ദ്രപ്രകാശ് ഇടമന, ബാബു വി.എൻ., ഗ്ലോബൽ ചെയർമാൻ സന്തോഷ് പിലാക്കാട്, മുൻ പ്രസിഡന്റ് ഉണ്ണി വടക്കാഞ്ചേരി, രവി കപ്പരത്ത്, കേരള ഘടകം സെക്രട്ടറി രാമചന്ദ്രൻ മാരിയിൽ എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ സജിത്ത് വലിയവീട്ടിൽ നന്ദി പ്രകാശിപ്പിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍