നിങ്ങളെയോർത്ത് അഭിമാനിക്കുന്നു അച്ഛാ.. നിങ്ങൾ ഒരിക്കലും അവാർഡുകൾക്ക് വേണ്ടി അഭിനയിച്ചില്ല, സിനിമയുടെ ശുദ്ധമായ സ്നേഹത്തിന് വേണ്ടി മാത്രം. ദേശീയ അവാർഡ് നേടിയ വിജയരാഘവന് ആശംസകളുമായി വീണ വാസുദേവൻ.


 
നിങ്ങളെയോർത്ത് അഭിമാനിക്കുന്നു അച്ഛാ.. നിങ്ങൾ ഒരിക്കലും അവാർഡുകൾക്ക് വേണ്ടി അഭിനയിച്ചില്ല, സിനിമയുടെ ശുദ്ധമായ സ്നേഹത്തിന് വേണ്ടി മാത്രം.  ദേശീയ അവാർഡ് നേടിയ വിജയരാഘവന് ആശംസകളുമായി വീണ വാസുദേവൻ.

ഇക്കഴിഞ്ഞ ദിവസമാണ് ദേശീയ അവാർഡ് പ്രഖ്യാപനം നടന്നത്. പൂക്കാലം എന്ന സിനിമയിലൂടെ മികച്ച സഹനടനുള്ള അവാർഡ് നമ്മുടെ സ്വന്തം വിജയരാഘവൻ സ്വന്തമാക്കി. അവാർഡ് നേടിയ താരത്തിന് പ്രേക്ഷകരും, താരങ്ങളും ആശംസകൾ നേർന്നിട്ടുണ്ട്. അതിൽ ശ്രദ്ധ നേടുന്ന ഒരു കുറിപ്പാണ് വീണ വാസുദേവിന്റേത്.

“നമ്മൾ യഥാർത്ഥത്തിൽ അർഹിക്കുന്നത് നമ്മളെ കണ്ടെത്തുന്നു. അഭിനന്ദനങ്ങൾ കുട്ടനച്ചാ, മികച്ച സഹനടനുള്ള 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് നേടിയതിന്! നിങ്ങൾ ഒരിക്കലും അവാർഡുകൾക്ക് വേണ്ടി അഭിനയിച്ചില്ല, സിനിമയുടെ ശുദ്ധമായ സ്നേഹത്തിന് വേണ്ടി മാത്രം.  ക്യാമറയും അഭിനയവും ഇല്ലാത്ത ഒരു ദിവസം നിങ്ങൾക്ക് സങ്കൽപ്പിക്കാനാവാത്തതാണ്, ഈ അംഗീകാരം നിങ്ങളുടെ ആജീവനാന്ത അഭിനിവേശത്തിനുള്ള മനോഹരമായ ആദരവാണ്.

നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, അച്ഛാ, നിങ്ങൾ എല്ലായ്പ്പോഴും ഞങ്ങൾക്ക് ഒരു താരമായിരുന്നു.” ഇങ്ങനെയാണ് വീണ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇദ്ദേഹത്തിനൊക്കെ പണ്ടേ കിട്ടേണ്ടതായിരുന്നു അവാർഡ് എന്ന് ആണ് പ്രേക്ഷകരുടെ കമന്റുകൾ. ദേശീയ പുരസ്‌കാരം ലഭിച്ച വിജയരാഘവന് നമ്മുടെ സ്വന്തം കുട്ടേട്ടന് ആശംസകൾ.

👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... 

↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ 
↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia 
↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG 

↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍