വായനയെ എല്ലാ തലമുറയിലേക്കും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന "വാ വായിക്കാം " പദ്ധതിയിലേക്കു പുസ്തകങ്ങൾ ശേഖരിച്ചു വരുന്നു : ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ.

 


18 ജൂലൈയിൽ കളക്ടറേറ്റിലേക്ക് വരവേറ്റത് കുറെയധികം പുസ്തകങ്ങളാണ്. വാ വായിക്കാം പദ്ധതിയിയുടെ ബുകാത്തോണിന്റെ ഭാഗമായി ബുക്കുകൾ കൈമാറാൻ എത്തിയതായിരുന്നു പ്രജ്യോതി നികേതൻ കോളേജ് പുതുക്കാടിലെ വിദ്യാർത്ഥികളും അധ്യാപകരും. കോളേജിലെ എൻഎസ്എസ്, വിദ്യാർത്ഥികൾ മുഖാന്തിരം എഴുന്നൂറിലേറെ ബുക്കുകൾ ആണ് ഈ ദിനങ്ങളിൽ കുട്ടികൾ ശേഖരിച്ചത്. കളക്ടറേറ്റിലേക്ക് എത്തി പരിചയപ്പെട്ടതിനു ശേഷം, ബുക്കുക്കൾ കൈമാറിയും,. കളക്ടറേറ്റും പരിസരവും ചുറ്റികറങ്ങിയുമാണ് വിദ്യാർത്ഥികൾ മടങ്ങിയത്. കളക്ടറേറ്റിൽ വച്ചു നടന്ന ചടങ്ങിൽ സബ് കളക്ടർ അഡ്വ.അഖിൽ വി മേനോൻ ഐ എ എസ്, അധ്യാപകരായ ഡോ. അലൻ ലുക്കോസ്, ഡോ. ട്രീസ പീറ്റർ എന്നിവർ സന്നിഹിതരായിരുന്നു.


മന്ദലാംക്കുന്ന് ജി എഫ് ജി യു പി വിദ്യാലയം "വാ വായിക്കാം " ക്യാമ്പയി‍ന്റെ ഭാഗമായി മാറി. വിദ്യാലയത്തെ സമ്പൂർണ ഹരിത വിദ്യാലയമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ വെച്ചാണ് ബുക്കുകൾ കൈമാറിയത്. ഹെഡ്മിസ്ട്രസ് സുനിത ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾ ശേഖരിച്ച ബുക്കുകൾ ആണ് കൈമാറിയത്.


അരിമ്പൂർ ഹയർ സെക്കഡറി സ്കൂൾ 1987 പത്താം ക്ലാസ് ബാച്ചിലെ പൂർവവിദ്യാർത്ഥികൾ വാ.. വായിക്കാം പദ്ധതിയിലേക്ക് പുസ്തകങ്ങൾ നൽകി. പൂർവ്വവിദ്യാർത്ഥികളായ ഡി. വൈ. എസ്. പി എം. സുരേന്ദ്രൻ, ഡോ. വി. ജി. സുരേഷ്, മാർട്ടിൻ ചക്കനാത്ത്, കെ. എം. സതീശൻ, കെ. കെ. ഷൈല, വി. ഡി. രജിത, മാധ്യമപ്രവർത്തകൻ കൃഷ്ണകുമാർ ആമലത്ത് എന്നിവർ പങ്കെടുത്തു.

ഡി. പി. എം ഡോ. പി. സജീവ് കുമാർ തന്റെ പുസ്തകങ്ങളും സമ്മാനിച്ചു.


വാ... വായിക്കാം പദ്ധതിയിലേക്ക് കൂടുതൽ ആളുകൾ വരുന്നത് ഏറെ സന്തോഷം നൽകുന്നു.


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :

dciptsr@gmail.com

8304851680



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍