ആരൊക്കെ ശ്രമിച്ചാലും സിനിമ നശിപ്പിക്കാൻ അനുവദിക്കില്ല : അഭിലാഷ് പിള്ള.

 




ഓരോ സിനിമ റിലീസ് ആകുന്ന സമയവും ഞാൻ കടന്ന് പോകുന്ന അവസ്ഥയിൽ ഒന്നാണ് സൈബർ അറ്റാക്ക്. മുഖമില്ലാത്ത സൈബർ ലോകത്തെ സുഹൃത്തുക്കൾ എന്റെ സിനിമകളെയും എന്നെയും വ്യക്തിപരമായി പല സിനിമ ഗ്രൂപ്പുകളിലും കമന്റ്‌കളിലും മോശമായി ചിത്രീകരിച്ചു കണ്ടു, സുമതി വളവ് റിലീസ് ആയി ആദ്യ ഷോ കഴിയുന്നതിനു മുന്നേ സിനിമക്ക് ടിക്കറ്റ് എടുക്കരുത് എന്ന് റിവ്യൂ ഇട്ട ആളുകളുണ്ട്, ഡീഗ്രേഡിങ് അതിന്റെ മാക്സിമം കണ്ടു. പക്ഷെ സിനിമ എന്നും നല്ലതോ മോശമോ എന്ന് തീരുമാനിക്കുന്നത് ഇവിടുത്തെ പ്രേക്ഷകരാണ്, അത് എന്റെ സിനിമയിൽ കുടുംബപ്രേക്ഷകരാണ്, കുട്ടികളും അച്ഛനും അമ്മയും പ്രായമുള്ള അമ്മമാരും അച്ഛന്മാരും അടങ്ങുന്ന ആ പ്രേക്ഷകർ കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലെ തീയേറ്ററുകളിൽ വന്നു സിനിമ കണ്ട് അഭിപ്രായം പറയുന്നുണ്ട്,

 ആ അഭിപ്രായവും അനുഗ്രഹവും ഉള്ള സമയം വരെ ഒരു ഡീഗ്രേഡിങ്ങിനും മുന്നിൽ സിനിമ അടിയറവ് പറയില്ല. സിനിമ സ്വപ്നം കാണുന്ന ഒരുപാട് സുഹൃത്തുക്കളും ഞങ്ങൾക്ക് ഒപ്പമുണ്ട്. സിനിമ മേഖല നിലനിൽക്കാൻ ഇത്തരം സൈബർ അറ്റാക്കും, റിവ്യൂ ബോംബിങ്ങിനും എതിരെ ശക്തമായ നടപടി എടുക്കുമെന്ന് ഇന്നലെ വാർത്തസമ്മേളനത്തിൽ ബഹുമാനപ്പെട്ട മന്ത്രി തന്ന വാക്കിലും പൂർണ വിശ്വാസമുണ്ട്. ആരൊക്കെ ശ്രമിച്ചാലും സിനിമ നശിപ്പിക്കാൻ അനുവദിക്കില്ല.

ഈ പോസ്റ്റ്‌ താഴെയും നെഗറ്റീവ് കമന്റ്‌ ഇടാൻ വരുന്ന സൈബർ പോരാളികളോട് മറുപടി പറയാൻ സമയം ഇല്ല. പ്രൊമോഷൻ ജോലികളുടെ തിരക്കിൽ ആണ്. നിങ്ങൾ നിങ്ങളുടെ ജോലി തുടരുക.





എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍