നോര്‍ക്ക റൂട്ട്സ് അസ്സിസ്റ്റഡ്-പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് കോണ്‍ക്ലേവ്: 2025 ആഗസ്റ്റ് 7, 8 തിയ്യതികളില്‍ എറണാകുളത്ത്.

 


കോണ്‍ക്ലേവിന്റെയും നെയിം പോര്‍ട്ടലിന്റെയും ഉദ്ഘാടനം പി. ശ്രീരാമകൃഷ്ണന്‍ നിർവ്വഹിക്കും.


നോർക്ക റൂട്സിന്റെ ഗ്രാന്റ് ലഭിച്ച പ്രവാസി സഹകരണ സംഘങ്ങളുടെ പ്രതിനിധികൾക്കായുളള നോര്‍ക്ക റൂട്ട്സ് അസ്സിസ്റ്റഡ്-പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് കോണ്‍ക്ലേവ് 2025 ആഗസ്റ്റ് 7, 8 തീയ്യതികളില്‍ എറണാകുളം പാലാരിവട്ടത്ത് നടക്കും. പരിശീലന പരിപാടിയുടേയും, നോർക്ക അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് (NAME) പദ്ധതിയുടെ വെബ്ബ്പോർട്ടലിന്റെയും ഉദ്ഘാടനം നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ നോര്‍ക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ ഐ എ എസ് അധ്യക്ഷത വഹിക്കും. നോര്‍ക്ക പദ്ധതികളേയും സേവനങ്ങളേയും സംബന്ധിച്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും വിശദീകരിക്കും. സംസ്ഥാനത്തെ 50 പ്രവാസി സഹകരണ സംഘങ്ങളില്‍ നിന്നുളള 138 പ്രതിനിധികള്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കും. നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (NBFC) നേതൃത്വത്തിലാണ് പരിശീലനം. 


സഹകരണ സംഘങ്ങളുടെ നടപടിക്രമങ്ങള്‍, റെക്കോർഡ് സൂക്ഷിക്കൽ, അക്കൗണ്ടിംഗ്, ഉപഭോക്തൃസേവനം എന്നിവയുൾപ്പെടെ ഒരു സൊസൈറ്റിയുടെ ദൈനംദിന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വൈദഗ്ധ്യം വർധിപ്പിക്കുക, കൂടുതൽ തൊഴിലും, തൊഴിൽ അവസരങ്ങളും ലഭ്യമാക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഇതോടൊപ്പം സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട നിയമവശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട്ട് തയാറാക്കുന്ന വിധം, സെയിൽസ് & മാർക്കറ്റിംഗ്, ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജി എസ് ടി, സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ലൈസൻസുകള്‍ ഉൾപ്പെടെയുള സെഷനുകൾ പരിശീന പരിപാടിയില്‍ ലഭ്യമാകും. സംസ്ഥാനത്ത് പ്രവാസി നിക്ഷേപങ്ങളും, പ്രവാസി സംരംഭങ്ങളും പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലക സംവിധാനമാണ് എന്‍ബിഎഫ്സി. പ്രവാസികള്‍ക്കായി എല്ലാ മാസവും ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനവും (റെസിഡൻഷ്യൽ), ബിസിനസ് ക്ലിനിക്ക് സേവനവും എന്‍ബിഎഫ്സി വഴി പ്രവാസികൾക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍