മൂന്നു ലക്ഷം രൂപ വിലവരുന്ന കോൾഡ് സ്റ്റോറേജ് മോഷണം – പ്രതികളെ കൊയമ്പത്തൂരിൽ നിന്നും പിടികൂടി ഒല്ലൂർ പോലീസ്.

 



മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് കോൾഡ് സ്റ്റോറേജ് ഔട്ട്‌ഡോർ യൂണിറ്റുകൾ മോഷണം പോയ കേസിലെ പ്രതികളെ കൊയമ്പത്തൂരിൽ നിന്നും പിടികൂടി. മലപ്പുറം പുത്തനത്താണി സ്വദേശി കിഴക്കേവളപ്പിൽ വീട്ടിൽ മണികണ്ഠൻ (27), അസ്സാം കച്ചുഗോൺ സ്വദേശി ടാങ്കോ ബഹദൂർ ബിശ്വകർമ്മ എന്നിവരെയാണ് ഒല്ലൂർ പോലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ മാസം 23-നാണ് സംഭവം നടന്നത്. 10 ടൺ ശേഷിയുള്ള രണ്ടു കോൾഡ് സ്റ്റോറേജ് യൂണിറ്റുകളാണ് മോഷണം പോയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് പ്രതികൾ കൊയമ്പത്തൂരിലുണ്ടെന്ന് മനസ്സിലാക്കി. തുടർന്ന് അന്വേഷണ സംഘം കൊയമ്പത്തൂരിലെത്തി പോത്തന്നൂരിൽ നിന്നും പ്രതികളെ പിടികൂടി.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഒല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. എം. വിമോദിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ഷാജി കെ. എം. ജോർജ്മാത്യു, എ.എസ്.ഐ. സാദത്ത്, സിവിൽ പോലീസ് ഓഫീസർമാരായ നിരാജ്മോൻ, അനീഷ്, വിനീത് എന്നിവരും ഉണ്ടായിരുന്നു.




എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍